For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന്റെ ഫോം ഇടിയുമോ? എത്ര കാലം ഇന്ത്യന്‍ കുപ്പായമണിയും, ഞെട്ടിക്കുന്ന പ്രവചനം!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇനി തന്റെ കാലമാണ് വരാനിരിക്കുന്ന സൂചനയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നല്‍കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന സഞ്ജു അവിടെയും അഗ്രസീവ് ബാറ്റിങിലൂടെ കൈയടി നേടുകയാണ്.

ഇത്രയും കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു മതിയായ അവസരങ്ങള്‍ നല്‍കാതെ മാറ്റി നിര്‍ത്തിയതിന്റെ ക്ഷീണം തീര്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കിടിലന്‍ ഇന്നിങ്‌സുകള്‍. ടി20യില്‍ മൂന്നു സെഞ്ച്വറികളാണ് കഴിഞ്ഞ രണ്ടു പരമ്പകളിലായി സഞ്ജു നേടിയത്. ഇനിയെത്ര കാലം അദ്ദേഹത്തിനു മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കുമെന്നും ദേശീയ ടീമിനൊപ്പം എത്ര കാലം കാണാന്‍ സാധിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത നോര്‍ത്ത് ഇന്ത്യന്‍ ജ്യോതിഷിയായ പ്രശാന്ത് കിനി.

SANJU SAMSON

ടീമില്‍ സഞ്ജു എത്ര കാലം?

സഞ്ജു സാംസണിന്റെ ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുന്ന പ്രവചനമാണ് പ്രശാന്ത് കിനി നടത്തിയിട്ടുള്ളത്. ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീഴ്ചയുള്‍പ്പെടെ പല ശ്രദ്ധേയമായ പ്രവചനങ്ങളും നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ ജ്യോതിഷി കൂടിയാണ് അദ്ദേഹം. എക്‌സിലൂടെയാണ് സഞ്ജുവിന്റെ ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് കിനി വമ്പന്‍ പ്രവചനം നടത്തിയിരിക്കുന്നത്.

സഞ്ജു സാംസണിന്റെ അസാധാരണ പ്രകടനം 2025 ഏപ്രില്‍ വരെ തുടരുക തന്നെ ചെയ്യും. 2027 സപ്തംബര്‍ വരെ അദ്ദേഹത്തിന്റെ സമയം വളരെ നല്ലതായിരിക്കും. 2028/ 2029 വര്‍ഷങ്ങള്‍ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ചവയായിരിക്കും. 2031 വരെ അദ്ദേഹം ഇന്ത്യന്‍ ടീമിനായി കളിക്കുകയും ചെയ്യുമെന്നാണ് കിനി എക്‌സില്‍ കുറിച്ചത്.

മിന്നുന്ന ഫോമില്‍

നിലവില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കുകയാണ് സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിലെ അഞ്ചു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.

നാലിന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 163.29 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 129 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. സര്‍വീസസുമായുള്ള ആദ്യ കളിയില്‍ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

SANJU SAMSON

അവസാന പരമ്പര

ദേശീയ ടീമിനോടൊപ്പം സഞ്ജു സാംസണിനെ അവസാനമായി കണ്ടത് കഴിഞ്ഞ മാസത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ്. നാലു ടി20കളുടെ പരമ്പരയില്‍ എല്ലാ കളിയിലും ഓപ്പണ്‍ ചെയ്തത് അദ്ദേഹമാണ്. ആദ്യ കളിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി തുടങ്ങിയ സഞ്ജു അടുത്ത രണ്ടു കളിയിലും ഡെക്കായി. എന്നാല്‍ നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ മറ്റൊരു തകര്‍പ്പന്‍ സെഞ്ച്വറിയോടെ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ക്കുകയും ചെയ്തു.

ഈ പരമ്പരയ്ക്കു തൊട്ടുമുമ്പ് ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളിലും സഞ്ജുവിനു ഓപ്പണറുടെ റോളായിരുന്നു. അവസാനത്തെ കളിയില്‍ കിടിലന്‍ സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു സൗത്താഫ്രിക്കയിലെ ആദ്യ കളിയിലും താരം നൂറടിച്ചത്. ഇതോടെ തുടര്‍ച്ചയായി രണ്ടു ടി20കളില്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ താരമെന്ന റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തിയിരുന്നു.

Story first published: Monday, December 2, 2024, 17:26 [IST]
Other articles published on Dec 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+