For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളാ ടീമില്‍ സഞ്ജുവിന് തിരിച്ചെത്താം, ഒരു കണ്ടീഷന്‍ മാത്രം!! തുറന്നു പറഞ്ഞ് ജയേഷ് ജോര്‍ജ്

കേരളാ ക്രിക്കറ്റ് അസോസിയേഷനും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി മാറവെ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കെസിഎ മേധാവി ജയേഷ് ജോര്‍ജ്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ നിന്നും സഞ്ജു തഴയപ്പെടുകയും പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു ഇടം ലഭിക്കാതെ പോവുകയും ചെയ്‌തോടെയാണ് കെസിഎ പ്രതിക്കൂട്ടിലായത്,

കേരളത്തിനായി ടൂര്‍ണമെന്റില്‍ കളിക്കാത്തതു കാരണമാണ് സഞ്ജുവിനെ ദേശീയ ടീമിലേക്കും പരിഗണിക്കാതിരുന്നതെന്നും അഭ്യൂഹങ്ങളും പരന്നു. വിജയ് ഹസാരെ ട്രോഫിക്കു മുന്നോടിയായി നടത്തിയ പരിശീലന ക്യാംപില്‍ സഞ്ജു പങ്കെടുത്തില്ലെന്നും ഇതിന്റെ കാരണം ബോധിപ്പിച്ചില്ലെന്നുമായിരുന്നു ടീമില്‍ നിന്നും തഴഞ്ഞതിനെക്കുറിച്ച് കെസിഎയുടെ വിശദീകരണം.

ഇപ്പോഴിതാ ഇനി കേരളാ ടീമിലേക്കു താരത്തെ പരിഗണിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കെസിഎ മേധാവി ജയേഷ് ജോര്‍ജ്. മൈഖേലിനോടു (Mykhel) സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON JAYESH GEORGE

കേരളാ ടീമില്‍ തിരിച്ചെത്താം

കേരളാ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്റെ ഭാവി അവസാനിച്ചിട്ടില്ലെന്നും മടങ്ങിയെത്താന്‍ ഇനിയു സാധിക്കുമെന്നുമാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്. പക്ഷെ അതിനു ഒരു കാര്യം നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു ഇപ്പോള്‍ കൊല്‍ക്കത്തയിലാണുള്ളത്. ഇംഗ്ലണ്ടുമായുള്ള ടി20യില്‍ ഇന്ത്യക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഇപ്പോഴുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതലായിട്ടൊന്നും തന്നെ പറയാനില്ല. പക്ഷെ ക്യാംപില്‍ പങ്കെടുക്കുകയാണെങ്കില്‍ സഞ്ജു വീണ്ടും കേരളാ ടീമിന്റെ ഭാഗമാവും. പക്ഷെ അദ്ദേഹം ക്യാംപിലെത്തിയില്ലെങ്കില്‍ ടീമിലും സ്ഥാനമുണ്ടാവില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

വമ്പന്‍ ഓഫറുകള്‍

കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ഉടക്കി നില്‍ക്കുന്ന സഞ്ജു സാംസണിനു മറ്റു സംസ്ഥാനങ്ങള്‍ക്കു വേണ്ടി കളിക്കാന്‍ വലിയ ഓഫറുകള്‍ ലഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരാണ് അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

2013 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് സഞ്ജു. മാത്രമല്ല 2021 മുതല്‍ അവരുടെ ക്യാപ്റ്റനുമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ രാജസ്ഥാനില്‍ വലിയ ആരാധകപിന്തുണയും താരത്തിനുണ്ട്. പക്ഷെ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തിലേക്കു സഞ്ജു മാറുമോയെന്നത് കണ്ടു തന്നെ അറിയണം.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

നേരത്തേ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ നിരന്തരം തഴയപ്പെട്ടപ്പോള്‍ അയര്‍ലാന്‍ഡ് ക്രിക്കറ്റ് ടീമിലേക്കു സഞ്ജുവിനു ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ സ്‌നേഹപൂര്‍വ്വം ഈ ഓഫര്‍ നിരസിച്ച അദ്ദേഹം ഇന്ത്യന്‍ ടീമിനായി തന്നെ തുടര്‍ന്നും കളിക്കാനാണ് ആഗ്രഹമെന്നും ടീമിലെ സ്ഥാനത്തിനു വേണ്ടി പൊരുതുമെന്നുമായിരുന്നു പ്രതികരിച്ചത്.

SANJU SAMSON

ടി20യില്‍ മിന്നിക്കുമോ?

ഇപ്പോഴത്തെ വിവാദങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാനായിരിക്കും ഇനി സഞ്ജു സാംസണിന്റെ ശ്രമം. ബുധനാഴ്ച രാത്രി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം നടക്കാനിരിക്കുന്നത്. ഈ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എല്ലാ കളിയിലും പ്ലെയിങ് ഇലവനില്‍ സ്ഥാനവും ലഭിക്കുമെന്നുറപ്പാണ്.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും മിന്നുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി കണ്ടെത്തിയ അദ്ദേഹം പിന്നീട് സൗത്താഫ്രിക്കയുമായുള്ള നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു സൈഞ്ച്വറികള്‍ കൂടി കുറിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, January 21, 2025, 6:42 [IST]
Other articles published on Jan 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+