For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടാകില്ല, ഐപിഎല്ലിലും 'പൊട്ടും'! സഞ്ജുവിനെ കാത്ത് തിരിച്ചടികളോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം കൂടുതല്‍ അവസരങ്ങളും പിന്തുണയും ലഭിച്ചതോടെ ഇതെല്ലാം മുതലാക്കി മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ടി20യില്‍ മൂന്ന് സെഞ്ച്വറി നേടി മിന്നിച്ച സഞ്ജു മറ്റാര്‍ക്കുമില്ലാത്ത പല റെക്കോഡുകളും ഇതിനോടകം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായാണ് 2024നോട് സഞ്ജു വിടപറയുന്നത്.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു കളിച്ച അവസാന ഇന്നിങ്‌സുകളിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെടുകയും ചെയ്തു. സഞ്ജു വരാനിരിക്കുന്ന വര്‍ഷത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളും തിരിച്ചടികളുമാണ്. അത് എന്തുകൊണ്ടാണെന്ന് പറയാം.

ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടാവില്ല

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാവില്ല. നിലവില്‍ ടി20 ടീമില്‍ മാത്രമാണ് സഞ്ജു സാംസണിന് സ്ഥാനമുള്ളത്. ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ സഞ്ജുവിനത് തിരിച്ചിയാവും. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കുകയും മികവ് കാട്ടുകയും ചെയ്തിരുന്നെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ സാധ്യത കൂടുതലായിരുന്നു.

എന്നാല്‍ കേരളം തഴഞ്ഞതോടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവിന് സ്ഥാനം നേടിയെടുക്കുക പ്രയാസമാണ്. ഏകദിന ഓപ്പണര്‍ റോളില്‍ ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരാവും ഉറങ്ങുക. ബാക്കപ്പാവാന്‍ യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെത്തുക പ്രയാസമായിരിക്കുമെന്നതാണ് വസ്തുത.

sanju samson

ഐപിഎല്ലിലും കാര്യങ്ങള്‍ പ്രയാസം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിനായി. എന്നാല്‍ ഇത്തവണ മെഗാ ലേലം പൂര്‍ത്തിയായതിന് ശേഷം നടക്കുന്ന ഐപിഎല്ലാണ്. രാജസ്ഥാന്‍ ടീമില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല. ടീമിലെ പ്രധാന പല താരങ്ങളും ടീമില്‍ നിന്ന് പോയിട്ടുണ്ട്.

ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ തുടങ്ങി സഞ്ജുവിന്റെ വിശ്വസ്തരായ പലരും ഇപ്പോള്‍ ടീമിലില്ല. ഇനി മികച്ചൊരു ടീമായി രാജസ്ഥാനെ കൊണ്ടുവരേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ബാറ്റ്‌സ്മാനെന്ന നിലയില്‍ ശോഭിക്കാനും സഞ്ജുവിന് സാധിക്കണം. രണ്ടും വലിയ സമ്മര്‍ദ്ദം നല്‍കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണെന്ന് പറയാം.

സഞ്ജുവിനെ ടി20യില്‍ മാത്രമായി ഒതുക്കും

മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ സഞ്ജുവിനെ വളര്‍ത്തുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ സഞ്ജുവിന് ടി20യില്‍ മാത്രമാവും അവസരം ലഭിക്കുക. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്നുണ്ടെന്നതാണ് വസ്തുത. എന്നാല്‍ സഞ്ജുവിന് മികച്ച ശരാശരിയുള്ള ഏകദിനത്തില്‍ അദ്ദേഹത്തിന് ഗംഭീര്‍ പിന്തുണ നല്‍കുന്നില്ല.

ടെസ്റ്റിലും സഞ്ജുവിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. സഞ്ജുവിന്റെ സ്ഥിരത വിലയിരുത്തുമ്പോള്‍ ടി20യിലും സീറ്റ് ഉറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. എന്തായാലും സഞ്ജുവിന് വരാനിരിക്കുന്ന വര്‍ഷത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പാണ്.

Story first published: Saturday, December 21, 2024, 10:08 [IST]
Other articles published on Dec 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+