Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6, 6, 6, 6, 6, 6; യുവിക്കു മാത്രമല്ല, ഈ ഇന്ത്യക്കാര്‍ക്കും പറ്റും!! റെക്കോര്‍ഡ് കുറിക്കുക ആര്?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പായിക്കുകയെന്നത് ഏതൊരു ബാറ്ററും സ്വപ്‌നം കാണുന്ന അപൂര്‍വ്വനേട്ടം തന്നെയാണ്. ടി20യെടുക്കുകയാണെങ്കില്‍ ലോകത്തു വെറും രണ്ടു പേര്‍ മാതമേ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ഒരാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡുമാണ്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു യുവിയുടെ ചരിത്രനേട്ടം. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം 2021ല്‍ ശ്രീലങ്കയുമായുള്ള മല്‍സരത്തില്‍ സ്പിന്നര്‍ അഖില ധനഞ്ജയക്കെതിരേയാണ് പൊള്ളാര്‍ഡിന്റെ 'ആറാട്ട്' കണ്ടത്. അതിനു ശേഷ മറ്റൊരാളും ഈ നേട്ടത്തിനൊപ്പമെത്തിിട്ടുമില്ല. എന്നാല്‍ ഒരോവറിലെ ആറു ബോളിലും സിക്‌സറടിക്കാന്‍ ശേഷിയുള്ള ചില താരങ്ങള്‍ നിലവിലെ ഇന്ത്യന്‍ ടീമിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

TILAK VARMA

തിലക് വര്‍മ

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ ഒരാള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ 22 കാരനു ഇതിനകം വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്തിടെ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളുമായി തിലക് കസറിയിരുന്നു.

ഫോറുകളേക്കാള്‍ സിക്‌സറുകളടിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ് അദ്ദേഹം. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ബൗളറെയും ക്രീസില്‍ നിന്നയിടത്തു നിന്ന് അനാസായം സിക്‌സറിലേക്കു പറത്താനുള്ള കഴിവ് തിലകിനെ അപകടകാരിയാക്കി മാറ്റുന്നു.

ടി20യില്‍ 20 മല്‍സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും വാരിക്കൂട്ടിയത് 36 സിക്‌സറുകളാണ്. ടി20 കരിയറിലേക്കു വന്നാല്‍ തിലക് അവിടെയും വലിയ സിക്‌സര്‍ വേട്ട നടത്തിയിട്ടുണ്ടെന്നു കാണാം. 98 മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത് 158 സിക്‌സറുകളാണ്. ഇതു തീര്‍ച്ചയായം അതിശയിപ്പിക്കുന്ന കണക്കുകള്‍ തന്നെയാണ്.

സഞ്ജു സാംസണ്‍

ടി20യില്‍ ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം കത്തിക്കയറിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ലിസ്റ്റിലെ അടുത്തയാള്‍. ഒരോവറിലെ ആറു ബോളിലും സിക്‌സറടിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. തന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഇതെന്നു സഞ്ജു അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു.

ബംഗ്ലാദശുമായി കഴിഞ്ഞ മാസം നടന്ന ഒരു ടി20യില്‍ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തി അദ്ദേഹം ഞെട്ടിച്ചിരുന്നു. തുടരെ രണ്ടോ, മുന്നോ സിക്‌സറടിച്ചാല്‍ അതുകൊണ്ട് നിര്‍ത്തുന്നയാളല്ല സഞ്ജു. വീണ്ടും വീണ്ടും സിക്‌സറിനായി അദ്ദേഹം ശ്രമിക്കാറുണ്ട്.

അസാധാരണ കൈക്കരുത്താണ് വളരെ അനായാസം സിക്‌സറുകള്‍ കണ്ടെത്താന്‍ സഞ്ജുവിനെ സഹായിക്കുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹത്തില്‍ നിന്നും ഒരോവറില്‍ ആറു സിക്‌സറുകള്‍ നമുക്കു കാണാന്‍ സാധിച്ചേക്കും.

SANJU SAMSON

റിങ്കു സിങ്

ഇന്ത്യയുടെ പുതിയ സൂപ്പര്‍ ഫിനിഷറായി വളര്‍ന്നു കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങാണ് മൂന്നാമത്തെയാള്‍. സിക്‌സറുകള്‍ അദ്ദേഹത്തിനൊരു പുത്തരിയില്ല. വെറും ഫോറടിക്കുന്ന ലാഘവത്തോടെയാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ ഡെത്ത് ഓവറുകളില്‍ ബൗളര്‍മാരെ പറപ്പിക്കാറുള്ളത്. സിക്‌സറടിക്കുന്നതില്‍ പ്രത്യേക കഴിവ് തന്നെ റിങ്കുവിനുണ്ടെന്നു കാണാം.

ഐപിഎല്ലില്‍ ഇതിനകം ഓവറിലെ അഞ്ചു ബോളുകളിലും സിക്‌സറടിച്ച് ഹീറോയാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യഷ് ദയാലിനെതിരേയായിരുന്നു 20ാം ഓവറില്‍ റിങ്കുവിന്റെ അദ്ഭുത പ്രകടനം. ഐപിഎല്ലില്‍ മാത്രമല്ല വേണമെങ്കില്‍ ഇന്ത്യന്‍ കുപ്പായത്തിലും ഈ തരത്തിലുള്ള ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നുറപ്പാണ്.

Story first published: Saturday, December 14, 2024, 18:09 [IST]
Other articles published on Dec 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+