For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി പിന്തുണച്ചില്ല, പക്ഷെ രോഹിത് വളര്‍ത്തി; ഹീറോയായി മാറിയ താരങ്ങള്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്ക് ഓരോ സീസണിന് ശേഷവും വരുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏറ്റവും ഒടുവിലായി ടി20 ലോകകപ്പ് കിരീടമടക്കം നേടാന്‍ ഇന്ത്യക്കായി. എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ പുതു മുഖത്തിലേക്കെത്തിയപ്പോള്‍ പിന്നീട് വന്ന വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ തലപ്പൊക്കം താഴാതെ മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍ ഇവരെല്ലാം നായകന്മാരെന്ന നിലയില്‍ തന്റേതായ ശൈലി പിന്തുടര്‍ന്നവരാണ്. ധോണി പിന്തുണച്ച് വളര്‍ത്തിയ പല താരങ്ങളും കോലിയുടെ നായകനെന്ന നിലയിലെ വളര്‍ച്ചക്ക് കരുത്തായി. പിന്നീട് കോലി വളര്‍ത്തിയ താരങ്ങള്‍ രോഹിത് ശര്‍മയ്ക്കും കരുത്ത് പകര്‍ന്നു. എന്നാല്‍ വിരാട് കോലി നായകനായിരിക്കെ വലിയ പിന്തുണ നല്‍കാത്ത ചില താരങ്ങളെ രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്നപ്പോള്‍ വളര്‍ത്തി. ഇവര്‍ ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിത്തന്നെ മാറി.

ഇത്തരത്തില്‍ കോലി തഴഞ്ഞവരില്‍ രോഹിത് സൂപ്പര്‍ ഹീറോയാക്കി മാറ്റിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. വിരാട് കോലി നായകനായിരിക്കെ സഞ്ജു സാംസണിന് വലിയ പരിഗണന ലഭിച്ചിരുന്നില്ല. കോലി വലിയ പിന്തുണ സഞ്ജുവിന് നല്‍കിയിരുന്നില്ലെന്ന് പറയാം. എന്നാല്‍ രോഹിത് നായകനായപ്പോള്‍ ഇടവെട്ടാണെങ്കിലും സഞ്ജുവിന് കൂടുതല്‍ അവസരം ലഭിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചു.

ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കാനുള്ള അവസരം സഞ്ജുവിന് നല്‍കിയതും രോഹിത് ശര്‍മയാണ്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടാന്‍ മലയാളി താരത്തിനായി. ലഭിക്കുന്ന അവസരത്തില്‍ സ്ഥിരതയോടെ കളിക്കാനും മികച്ച പ്രകടനം നടത്താനും പലപ്പോഴും സഞ്ജുവിന് സാധിക്കാതെ പോയി. എങ്കിലും സഞ്ജു സാംസണിന് കൂടുതല്‍ അവസരം നല്‍കാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ തയ്യാറായി.

sanju samson

സമീപകാലത്ത് സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ പരമ്പര കളിച്ചത് രോഹിത്തിന്റെ പിന്തുണയോടെയാണെന്ന് പറയാം. അക്ഷര്‍ പട്ടേലാണ് മറ്റൊരു താരം. രവീന്ദ്ര ജഡേജയ്ക്കാണ് കോലി കൂടുതല്‍ പിന്തുണ നല്‍കിയത്. ഒപ്പം യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും സ്പിന്‍ നിരയില്‍ ഇടം നേടിയതോടെ അക്ഷറിന് വലിയ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ അക്ഷറിന് കൂടുതല്‍ പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ അക്ഷര്‍ ഇന്ത്യയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാണ്.

മൂന്ന് ഫോര്‍മാറ്റിലും ജഡേജയെക്കാള്‍ ഇന്ത്യയുടെ വിശ്വസ്തനായി അക്ഷര്‍ പട്ടേല്‍ മാറിയതിന് കാരണം രോഹിത് ശര്‍മ നല്‍കിയ പിന്തുണയാണ്. ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനത്തോടെ ഞെട്ടിക്കാന്‍ അക്ഷറിന് സാധിച്ചിരുന്നു. വാഷിങ്ടണ്‍ സുന്ദറേയും കൂടുതല്‍ പിന്തുണച്ചത് രോഹിത്താണ്. സൂര്യകുമാര്‍ യാദവ് വളരെ നേരത്തെ ഇന്ത്യന്‍ ടീമിലേക്കെത്തേണ്ട താരമായിരുന്നു. എന്നാല്‍ വിരാട് കോലി ഒരിക്കല്‍ പോലും സൂര്യയ്ക്കായി രംഗത്തെത്തിയില്ല.

എന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കെയാണ് സൂര്യക്ക് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധിച്ചത്. രോഹിത് സൂര്യയുടെ പ്രതിഭ മനസിലാക്കുകയും പിന്തുണക്കുകയും ചെയ്തു. ഇതാണ് ഇന്നത്തെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് സൂര്യയെ വളര്‍ത്തിയത്. ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായും ഇന്ത്യയുടെ ടി20 നായകനായും സൂര്യകുമാര്‍ യാദവ് എത്തി നില്‍ക്കുമ്പോള്‍ ഈ വളര്‍ച്ചക്ക് പിന്നില്‍ രോഹിത് ശര്‍മയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്ന് പറയാം. യുവ പ്രതിഭകളെ തിരിച്ചറിയാന്‍ രോഹിത്തിന് സവിശേഷമായ മികവാണുള്ളത്.

Story first published: Tuesday, August 20, 2024, 9:23 [IST]
Other articles published on Aug 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+