Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു മുതല്‍ ദുബെ വരെ, 'ഒറ്റ ഏകദിനം കൊണ്ട് ടീമിന് പുറത്ത്', അഞ്ച് പ്രമുഖ ഇന്ത്യക്കാരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുകയെന്നത് ഇന്ത്യക്കാരനായ ഏത് ക്രിക്കറ്റ് പ്രേമികളുടെയും മോഹമാണ്. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യ. 1983, 2007 (ടി20), 2011 എന്നിങ്ങനെ മൂന്ന് ലോകകപ്പുകള്‍ ഇന്ത്യ അലമാരയിലെത്തിച്ചു. ചാമ്പ്യന്‍സ് ട്രോളികളും ഇന്ത്യയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. നിരവധി പ്രതിഭകള്‍ അവസരത്തിനായി മത്സരിക്കുന്നതിനാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിക്കുക വളരെ പ്രയാസമാണെന്ന് പറയാം. ഇന്ത്യക്കായി ഒരു ഏകദിനം കളിക്കുകയും പിന്നീട് ടീമിന് പുറത്താവുകയും ചെയ്ത അഞ്ച് പ്രമുഖരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശിവം ദുബെ

ശിവം ദുബെ

യുവരാജ് സിങ്ങിന്റെ പകരക്കാരനെന്ന വിശേഷണം നേടിയ ഓള്‍റൗണ്ടറാണ് ശിവം ദുബെ. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയും പിന്നീട് ഐപിഎല്ലിലേക്കെത്തുകയും ചെയ്ത ദുബെ ഇതിനിടെ ഇന്ത്യക്കായും കളിച്ചു. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇടം കൈയന്‍ താരമായ ദുബെ 67 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടിയില്ല. മീഡിയം പേസ് ഓള്‍റൗണ്ടര്‍ക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം ഇന്ത്യന്‍ ടീമിന് പുറത്തായി. നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാണ്.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സജീവ പരിഗണന ലഭിക്കുന്ന യുവ പേസറാണ് മുഹമ്മദ് സിറാജ്. വിദേശ പര്യടനങ്ങളില്‍ ഇന്ത്യ വജ്രായുധമായി കാണുന്ന താരങ്ങളിലൊരാള്‍ സിറാജാണെന്ന് പറയാം. എന്നാല്‍ പരിമിത ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത താരമായതിനാല്‍ സിറാജിന് വലിയ അവസരം ഇന്ത്യ നല്‍കാറില്ല. ഇന്ത്യക്കായി ഒരു ഏകദിനം മാത്രമാണ് അദ്ദേഹം കളിച്ചത്. പിന്നീട് അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. 10 ഓവറില്‍ 76 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും സിറാജ് വീഴ്ത്തിയില്ല. ഇതോടെ ടീമിന് പുറത്തായി.

 വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ ടി20, ടെസ്റ്റ് ടീമിലേക്ക് സജീവ പരിഗണന ലഭിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന താരം ഒരു ഏകദിനം മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ 2017ലായിരുന്നു ഇത്. ഈ മത്സരത്തില്‍ 65 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരം നേടിയത്. ഇതിന് ശേഷം ഏകദിന ടീമിലേക്ക് ഇന്ത്യ വിളിച്ചിട്ടില്ല. എന്നാല്‍ യുവതാരമായതിനാല്‍ കരിയര്‍ ഇനിയും ബാക്കിയുണ്ട്. അതുകൊണ്ട് ഇന്ത്യക്കായി ഇനിയും ഏകദിനം കളിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സുന്ദര്‍.

പര്‍വേസ് റസൂല്‍

പര്‍വേസ് റസൂല്‍

ജമ്മു കാശ്മീരുകാരനായ ഓള്‍റൗണ്ടറാണ് പര്‍വേസ് റസൂല്‍. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ പ്രകടനത്തിന്റെ കരുത്തില്‍ 2014ല്‍ ഇന്ത്യ ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 60 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് റസൂല്‍ നേടിയത്. എന്നാല്‍ ഇതിന് ശേഷം റസൂലിന് ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരം ലഭിച്ചില്ല. ഐപിഎല്ലിലും പിന്നീട് കാര്യമായൊന്നും ചെയ്യാന്‍ റസൂലിനായില്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. ഇന്ത്യക്കായി ഏകദിനവും ടി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ടീമിലും സ്ഥിര സാന്നിധ്യമാകാന്‍ സഞ്ജുവിനായിട്ടില്ല. സ്ഥിരതയില്ലാത്ത ബാറ്റിങ്ങാണ് സഞ്ജുവിന്റെ പ്രശ്‌നം. ഇന്ത്യക്കായി ഒരു ഏകദിനം മാത്രമാണ് സഞ്ജു കളിച്ചത്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു ഇത്. 46 റണ്‍സും നേടി. എന്നാല്‍ പിന്നീടൊരു അവസരവും ഏകദിന ടീമില്‍ അദ്ദേഹത്തിന് ലഭിച്ചില്ല. ഇനി അവസരം ലഭിക്കാനും സാധ്യത വളരെ കുറവാണ്.

Story first published: Wednesday, May 4, 2022, 17:28 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+