For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറില്ലെങ്കില്‍ ഇവരുടെ ഭാവിയെന്ത്? വരുന്നത് 8ന്റെ പണി!! സഞ്ജുവടക്കം ഭയക്കണം

ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തു ഗൗതം ഗംഭീറിന്റെ നാളുകള്‍ എണ്ണപ്പെട്ടതായാണ് പുറത്തുവരുന്ന സൂചനകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ ദയനീയ പ്രകടനമല്ല, മറിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം കൂടുതല്‍ വഷളായി മാറിയതാണ് അദ്ദേഹത്തിനു വിനയായിരിക്കുന്നത്. ഇതേ തുടര്‍ന്നു ചില നിര്‍ണായക തീരുമാനങ്ങളെുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.

മുന്‍ നായകരും ടീമിലെ ഏറ്റവും സീനിയര്‍ കളിക്കാരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുമായുള്ള ഗംഭീറിന്റെ ബന്ധം കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണ്. ഡ്രസിങ് റൂമില്‍ കോച്ചിനോടു നേരിട്ടു സംസാരിക്കാന്‍ പോലും തയ്യാറാവാതെ രണ്ടു പേരും ഒഴിഞ്ഞുമാറി നടക്കുകയാണ്. ഇതേ തുടര്‍ന്ന് മൂന്നു പേരെയും ഒരുമിച്ച് വിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനും ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു.

SANJU GAMBHIR

പക്ഷെ ഇതു എത്രത്തോളം വിജയമാവുമെന്ന കാര്യം സംശയമാണ്. അടുത്ത ടി20 ലോകകപ്പ് വരെയെങ്കിലും ഗംഭീറിനെ നിലനിര്‍ത്തിയ ശേഷം പിന്നീട് പുറത്താക്കാനായിരിക്കും ബിസിസിഐയുടെ പ്ലാന്‍. അദ്ദേഹം തെറിച്ചാല്‍ അതു ചില താരങ്ങളുടെയും കരിയറിനെ വളരെ മോശമായി ബാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇവര്‍ക്കു കഷ്ടകാലം

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് കഴിഞ്ഞ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍
ടീമിന്റെ മുഖ്യ കോച്ചായി എത്തിയ ശേഷം ചില താരങ്ങള്‍ക്കു നല്ല കാലമാണ്. വിവിധ ഫോര്‍മാറ്റുകളില്‍ അവര്‍ക്കു വലിയ പിന്തുണയാണ് കോച്ചില്‍ നിന്നും ലഭിക്കുന്നത്. ഇതില്‍ ചിലര്‍ ലഭിച്ച അവസരം മുതലാക്കുകയും ചെയ്തിട്ടുണ്ട്.

കോച്ച് സ്ഥാനത്തു നിന്നും ഗംഭീര്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍ അതു ഏറ്റവുമധികം ദോഷം ചെയ്യുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, യുവതാരം സായ് സുദര്‍ശന്‍, യുവ പേസര്‍ ഹര്‍ഷിത് റാണ തുടങ്ങിയവര്‍ക്കായിരിക്കും. കാരണം ഇവര്‍ക്കെല്ലാം മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്നത്.

നേരത്തേ രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇന്ത്യന്‍ കോച്ചായിരിക്കെ തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്നയാളാണ് സഞ്ജു. ഇവരുടെ കാലത്തു വളരെ കുറച്ചു അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചിരുന്നുള്ളൂ. ഒന്നോ, രണ്ടോ അവസരങ്ങള്‍ നല്‍കിയ ശേഷം പിന്നീട് അടുത്ത കുറച്ചു പരമ്പരകളില്‍ സഞ്ജുവിനെ മാറ്റി നിര്‍ത്തുകയായിരുന്നു ഇവരുടെ രീതി.

പക്ഷെ ഗംഭീര്‍ വന്ന ശേഷം സഞ്ജുവിന്റെ സമയം തെളിഞ്ഞു. തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ തുടരെ 11 ടി2കളിലാണ് മലയാളി താരത്തെ ഓപ്പണറായി കോച്ച് പരീക്ഷിച്ചത്. നേരത്തേ മറ്റൊരു കോച്ചിനു കീഴിലും തുടരെ അഞ്ചു മല്‍സരങ്ങള്‍ പോലും സഞ്ജു കളിച്ചിട്ടില്ല. മൂന്നു സെഞ്ച്വറികളോടെ ഓപ്പണറായി ലഭിച്ച അവസരം അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

NITISH REDDY

ഇപ്പോള്‍ ഓപ്പണിങ് സ്ഥാനം നഷ്ടമായെങ്കിലും ടി20യിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെയാണ്. ടി20യില്‍ മധ്യനിര ബാറ്ററായി മോശം റെക്കോര്‍ഡായിരുന്നിട്ടും അദ്ദേഹത്തെ കോച്ച് കൈവിട്ടിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലും സഞ്ജുവിനു സ്ഥാനമുറപ്പാണ്. എന്നാല്‍ ഗംഭീര്‍ ഒഴിവാക്കപ്പെട്ടാല്‍ അതു അദ്ദേഹത്തിനു വലിയ ക്ഷീണമായി മാറും. പിന്നീട് മലയാളി താരത്തിനു ടീമില്‍ കാര്യമായ അവസരങ്ങളും ലഭിച്ചേക്കില്ല.

ഗംഭീറില്ലെങ്കില്‍ അതു നിതീഷിനും വലിയ ക്ഷീണമായിരിക്കും. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗംഭീറിന്റെ താല്‍പ്പര്യ പ്രകാരം കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ദേശീയ ടീമിലേക്കു കൊണ്ടു വരുന്നത്.

ഒന്നോ, രണ്ടോ ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാത്തിലും നിറം മങ്ങിയിട്ടും മൂന്നു ഫോര്‍മാറ്റുകളിലും നിതീഷിനു ഇപ്പോഴും അവസരമുണ്ട്. താരത്തിന്റെ കഴിവില്‍ ഗംഭീറിനുള്ള വിശ്വാസമാണ് ഇതിനു കാരണം,

കോച്ചിനു വളരെ വേണ്ടപ്പെട്ട മറ്റൊരാണ് ഹര്‍ഷിത്. വെറുമൊരു ശരാശരി പ്ലെയറായിട്ടും എല്ലാ ഫോര്‍മാറ്റിലും അദ്ദേഹത്തിനു അവസരം കിട്ടാന്‍ കാരണം ഗംഭീറിന്റെ പിന്തുണയാണ്. കോച്ചായി മറ്റൊരാളാണെങ്കില്‍ ഹര്‍ഷിത് ഇപ്പോള്‍ ടീമിലുണ്ടാവുമോയെന്നതു സംശയമാണ്. സായ്, വാഷിങ്ടണ്‍ തുടങ്ങിയവരെയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന കോച്ചാണ് ഗംഭീര്‍. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇവരെയും ദോഷകരമായി ബാധിക്കും.

Story first published: Tuesday, December 2, 2025, 11:32 [IST]
Other articles published on Dec 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+