സഞ്ജു നായകന്‍, കോലിയും രോഹിത്തും വേണ്ട! ടി10 ലീഗ് വന്നാല്‍ ഇന്ത്യന്‍ ബെസ്റ്റ് 11 ഇതാ
മുംബൈ: ടി20 ഫോര്‍മാറ്റ് ക്രിക്കറ്റിനെ അടക്കിഭരിക്കുന്ന കാലഘട്ടമാണിത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളെക്കാള്‍ ആധുനിക ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രിയം ടി20യാണ്. കാലം മുന്നോട്ട് പോകവെ ഇനി ടി10 ലീഗുകള്‍ സജീവമാകാനുള്ള സാധ്യതയുണ്ട്. 10 ഓവര്‍ ഓരോ ടീമിനും ലഭിക്കുന്ന സൂപ്പര്‍ പോരാട്ടം വന്നാല്‍ വലിയ ആരാധക പിന്തുണ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം പല ക്രിക്കറ്റ് ബോര്‍ഡുകളും ടി10 ലീഗ് അവതരിപ്പിച്ച് കഴിഞ്ഞു.
അധികം വൈകാതെ ബിസിസിഐ ടി20 ലീഗ് കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ടി10 ലീഗുവന്നാല്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഇറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ഇഷാന്‍ കിഷനുമാണ് അവസരം. രണ്ടുപേരും വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ളവരാണ്. ജയ്‌സ്വാള്‍ നേരിടുന്ന ആദ്യ പന്തുമുതല്‍ ആക്രമിക്കുന്നവനാണ്. അതിവേഗത്തില്‍ കസറാന്‍ ശേഷിയുള്ളവനാണ് ജയ്‌സ്വാള്‍.
രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെയും പരിഗണിക്കാം. സ്ഥിരത പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള കഴിവുണ്ട്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസരം. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ മിടുക്കനാണ്.
നേരിടുന്ന ആദ്യ പന്തുമുതല്‍ മികവുകാട്ടാന്‍ സഞ്ജുവിന് കഴിവുണ്ട്. ടി10 ലീഗിന്റെ നായകനായി സഞ്ജുവിനെ പരിഗണിക്കാം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. 360 ഡിഗ്രി താരമായ സൂര്യകുമാര്‍ ടി10 ലീഗിലെ തുറുപ്പുചീട്ടാവുമെന്നുറപ്പ്. തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് ശൈലിയാണ് സൂര്യയുടേത്. ടി10 ലീഗിലെ ഇതിഹാസമായി മാറാന്‍ പ്രതിഭയുള്ളവനാണ് സൂര്യ. നിലവിലെ ഇന്ത്യയുടെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം.
അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങിനാണ് അവസരം. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ റിങ്കു ഐപിഎല്ലിലൂടെ തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് തെളിയിച്ചതാണ്. ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി വിജയം നേടിക്കൊടുത്തിട്ടുള്ള റിങ്കു ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് റിങ്കു. ഫിനിഷര്‍ റോളില്‍ റിങ്കു കസറുമെന്നുറപ്പ്.
ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഇന്ത്യയുടെ അടുത്ത ടി20 നായകനായി വരാനിരിക്കുന്നത് ഹര്‍ദിക്കാണ്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ചവനാണെങ്കിലും അദ്ദേഹത്തിന്റെ നായകനായ ശേഷമുള്ള പ്രകടനം ശരാശരി മാത്രമാണ്. അതുകൊണ്ടുതന്നെ ഹര്‍ദിക്കിന് നായകസ്ഥാനം നല്‍കാതെ പേസ് ഓള്‍റൗണ്ടറായി മാത്രം പരിഗണിക്കുന്നതാവും നല്ലത്. ടി10 ലീഗിലെ സൂപ്പര്‍ ഓള്‍റൗണ്ടറായി മാറാന്‍ ശേഷിയുള്ളവനാണ് ഹര്‍ദിക്.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ജഡേജയുടെ ഓള്‍റൗണ്ട് മികവ് ടി10 ലീഗിലും കസറാന്‍ സാധിക്കുന്നതാണ്. സിഎസ്‌കെയെ അവസാന ഐപിഎല്‍ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ജഡേജ. എട്ടാം നമ്പറില്‍ രാഹുല്‍ തെവാത്തിയയെ സ്പിന്‍ ഓള്‍റൗണ്ടറായി കളിപ്പിക്കാം. ഇതുവരെ ഇന്ത്യ പരിഗണിക്കാത്ത താരമാണ് തെവാത്തിയ. എന്നാല്‍ ഫിനിഷര്‍ റോളില്‍ ഐപിഎല്ലില്‍ മിന്നിക്കാന്‍ തെവാത്തിയക്ക് സാധിക്കുന്നുണ്ട്.
ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ ശേഷിയുള്ള ബുംറ ടി10 ലീഗിലും കസറുമെന്ന കാര്യം ഉറപ്പാണ്. 10ാം നമ്പറില്‍ മൊഹ്‌സിന്‍ ഖാനാണ് അവസരം. ഇടം കൈയന്‍ പേസറായ മൊഹ്‌സിനും ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്നവനാണ്. ഐപിഎല്ലില്‍ തിളങ്ങുന്ന മൊഹ്‌സിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുണ്ട്. 11ാം നമ്പറില്‍ മുഹമ്മദ് സിറാജിനെ പരിഗണിക്കാം.
തല്ലുകൊള്ളി ബൗളറായിരുന്ന സിറാജ് ഇപ്പോള്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്ന പേസറാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന സിറാജിന് ടി10 ലീഗിലും കസറാനുള്ള മികവുണ്ട്. റണ്‍സ് വിട്ടുകൊടുക്കാതെ ന്യൂബോളില്‍ മികവുകാട്ടാന്‍ സിറാജിന് സാധിക്കും. ബുംറ-സിറാജ് പേസാക്രമണമാവും ഭാവിയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications