For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നയിക്കാന്‍ സഞ്ജു, ഒപ്പം ജാഫറും റായുഡുവും; ഇന്ത്യയുടെ നിര്‍ഭാഗ്യവാന്മാരുടെ ബെസ്റ്റ് 11 ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇന്ത്യന്‍ ടീമിനൊപ്പം ഉള്ളതിനാല്‍ പല പ്രതിഭകള്‍ക്കും പുറത്തിരിക്കേണ്ടി വരാറുണ്ട്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടി. ഇതോടെ അവസരമില്ലാതെ തഴയപ്പെടുന്ന നിര്‍ഭാഗ്യവാന്മാരായ താരങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ നിര്‍ഭാഗ്യവാന്മാരായ താരങ്ങളുടെ വലിയ നിരയെത്തന്നെ ചൂണ്ടിക്കാട്ടാനാവും.

ഇത്തരത്തില്‍ അര്‍ഹിച്ച പരിഗണ ലഭിക്കാതെ പോയ നിര്‍ഭാഗ്യവാന്മാരായ ഇന്ത്യന്‍ താരങ്ങളുടെ ബെസ്റ്റ് 11 പരിശോധിക്കാം. ഒന്നാമത്തെ താരം അമ്പാട്ടി റായിഡുവാണ്. ഏകദിനത്തിലും ടി20യിലും മികച്ച റെക്കോഡുള്ള താരമാണ് റായിഡു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള റായിഡു ഐപിഎല്ലിലും വമ്പന്‍ റെക്കോഡുള്ളവനാണ്. 2019ലെ ഏകദിന ലോകകപ്പില്‍ നാലാം നമ്പറിലേക്ക് ഇന്ത്യ വളര്‍ത്തിയ താരമാണ് റായിഡു.

എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ടു. ഇതിന്റെ നിരാശയില്‍ റായിഡു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടാമത്തെ താരം മനോജ് തിവാരിയാണ്. ബംഗാള്‍ താരമായ മനോജ് തിവാരിക്ക് ഏകദിനത്തിലും ടെസ്റ്റിലും മികച്ച ഭാവിയുണ്ടായിരുന്നു. എന്നാല്‍ തഴയപ്പെടാനുള്ള താരത്തിന്റെ വിധി. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും മനോജിന് വലിയ പിന്തുണ ലഭിച്ചില്ല. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ മനോജിനായില്ല.

റോബിന്‍ ഉത്തപ്പയാണ് മറ്റൊരാള്‍. ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ കസറിയിരുന്ന ഉത്തപ്പയുടെ നടന്നു കയറിയുള്ള ഷോട്ട് ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയതാണ്. വിക്കറ്റ് കീപ്പര്‍ കൂടിയായ താരം കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ അര്‍ഹിച്ച കരിയര്‍ അദ്ദേഹത്തിന് ലഭിച്ചില്ല. ഇന്ത്യയോടൊപ്പം വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമാകാതെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു. ഇപ്പോള്‍ കമന്റേറ്റര്‍ റോളില്‍ ഉത്തപ്പ സജീവമാണ്.

wasim jaffer

സുബ്രമണ്യ ബദരിനാഥാണ് മറ്റൊരാള്‍. വിരാട് കോലിക്ക് മുമ്പ് എംഎസ് ധോണി ടീമിലെത്തിച്ച ക്ലാസിക് താരമാണ് ബദരിനാഥ്. ഏകദിനത്തിലും ടെസ്റ്റിലും വലിയ ഭാവി ഉണ്ടായിരുന്ന താരമായിരുന്നു ബദരിനാഥ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അര്‍ഹിച്ച പിന്തുണ താരത്തിന് ലഭിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരം ഇന്ത്യന്‍ ടീമിനൊപ്പം ഒന്നുമാവാതെ കരിയര്‍ അവസാനിപ്പിച്ചു. ഷെല്‍ഡോന്‍ ജാക്‌സനാണ് മറ്റൊരു താരം.

2012-13ലെ രഞ്ജി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ കൈയടി നേടിയ ഷെല്‍ഡോന്‍ ജാക്‌സണ് പ്രതീക്ഷിച്ച കരിയര്‍ സൃഷ്ടിക്കാനായില്ല. സൗരാഷ്ട്രക്കാരനായ താരത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയി. സഞ്ജു സാംസണാണ് മറ്റൊരു താരം. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടക്കിടെ അവസരം ലഭിക്കുമെങ്കിലും സ്ഥിരം അവസരമില്ല. പ്രതിഭക്കൊത്ത പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ രാജാവായ വസിം ജാഫറാണ് മറ്റൊരാള്‍.

രാഹുല്‍ ദ്രാവിഡിനെപ്പോലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഇതിഹാസമായി വളരാന്‍ പ്രതിഭയുള്ളവനായിരുന്നു വസിം ജാഫര്‍. ഇന്ത്യക്കായി കളിച്ചെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ ജാഫറിന് സാധിക്കാതെ പോയി. ആഭ്യന്തര ക്രിക്കറ്റിലൂടെ തിളങ്ങിയ അഭിനവ് മുകുന്ദിനും ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച പിന്തുണ ലഭിച്ചില്ല. പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ടെസ്റ്റില്‍ ഹാട്രിക്കടക്കം നേടിയ താരമാണ്. മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു ഇര്‍ഫാന്‍.

എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം അര്‍ഹിച്ച പിന്തുണ ഇര്‍ഫാന് ലഭിക്കാതെ പോയതോടെ കരിയര്‍ താഴോട്ട് പോയി. മുരളി കാര്‍ത്തിക്കാണ് മറ്റൊരു താരം. അനില്‍ കുംബ്ലെയുടേയും ഹര്‍ഭജന്‍ സിങ്ങിന്റെയും മികവിന് മുന്നില്‍ ഒതുക്കപ്പെട്ടുപോയ സ്പിന്നറാണ് മുരളി കാര്‍ത്തിക്. ടി നടരാജനാണ് മറ്റൊരു താരം. മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള ഇടം കൈയന്‍ പേസറായിരുന്നു നടരാജന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചെങ്കിലും മികച്ച കരിയര്‍ നേടാന്‍ സാധിക്കാതെ പോയി.

ഇഷാന്ത് ശര്‍മയാണ് മറ്റൊരു പേസര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള ഇഷാന്തിനെ പിന്നീട് ഒതുക്കി. ടെസ്റ്റ് ടീമിനൊപ്പം ഇഷാന്ത് തിളങ്ങിയെങ്കിലും അര്‍ഹിച്ച പിന്തുണ പരിമിത ഓവറില്‍ അദ്ദേഹത്തിന് ലഭിച്ചില്ലെന്നതാണ് വസ്തു.

Story first published: Wednesday, August 14, 2024, 11:57 [IST]
Other articles published on Aug 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+