For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി സഞ്ജുവിന്റെ ടൈം, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍!! ഉത്തപ്പയുടെ ഞെട്ടിക്കുന്ന പ്രവചനം

ഇന്ത്യന്‍ ടീമിനായി സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്റെ സമയമാണ് വരാനിരിക്കുന്നതെന്നും വൈകാതെ നായകസ്ഥാനത്തും നമുക്കു അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജുവിനെ ഉത്തപ്പ പുകഴ്ത്തിയത്.

ദേശീയ ടീമിനു വേണ്ടി അവസാനം കളിച്ച മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി കേരളാ താരം കസറിയിരുന്നു. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് സഞ്ജു സെഞ്ച്വറി കണ്ടെത്തിത്. 47 ബോളില്‍ താരം വാരിക്കൂട്ടിയത് 111 റണ്‍സായിരുന്നു. ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ROBIN UTHAPPA

മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നു

ബംഗ്ലാദേശുമായുള്ള ടി20 മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറി വെറുമൊരു തുടക്കം മാത്രമാണെന്നും സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്‌സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂവെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ എനിക്കു ഒരുപാട് സന്തോഷമുണ്ട്. അവന്‍ ഇന്ത്യക്കു വേണ്ടി ഇനിയും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്‌വയ്ക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ മികച്ചൊരു സ്ഥിതിയിലേക്കു കൊണ്ടു പോവാനും സഞ്ജുവിനു സാധിക്കും.

സമയം ഇനിയും മുന്നോട്ടു പോകവെ ദേശീയ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായെല്ലാം നമുക്കു അവനെ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെയൊരു അവസരം സഞ്ജുവിന്റെ വഴിക്കു വരിക തന്നെ ചെയ്യും. കാരണം ഐപിഎല്ലില്‍ ടീമിനെ (രാജസ്ഥാന്‍ റോയല്‍സ്) അവന്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മികച്ച രീതിയില്‍ തന്നെ ഈ റോള്‍ നിര്‍വഹിക്കാനും സഞ്ജുവിനു സാധിക്കുന്നുണ്ട്. ഇതു ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലേക്കു വരാന്‍ സഹായിച്ചേക്കുമെന്നും ഉത്തപ്പ നിരീക്ഷിച്ചു.

റോയല്‍സിന്റെ ക്യാപ്റ്റന്‍സി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയതു മുതല്‍ സഞ്ജു സാംസണ്‍ വളരെയധികം പക്വത നേടിക്കഴിഞ്ഞതായി റോബിന്‍ ഉത്തപ്പ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനമേറ്റെടുത്തതു മുതല്‍ സഞ്ജുവില്‍ ഞാന്‍ വലിയ മാറ്റമാണ് കാണുന്നത്. വളരെ പോസിറ്റീവായിട്ടുള്ള ചേഞ്ച് തന്നെയാണിത്.

നല്ല പക്വതയും അവന്‍ ഇപ്പോള്‍ നേടിക്കഴിഞ്ഞു. ആരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നയാളല്ല സഞ്ജു. എന്തു ഉത്തരവാദിത്വം നല്‍കിയാലും അതു ഏറ്റെടുക്കാന്‍ അവന്‍ ഒരുക്കമാണ്.

കോച്ചുമായി ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അതു സഞ്ജു തുറന്നു പറയുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് താന്‍ ഒരു കാര്യത്തോടു യോജിക്കാത്തതെന്നും ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും അവന്‍ വിശദീകരിക്കും. സഞ്ജു ഒരുപാട് പക്വത കൈവരിച്ചതായും തന്റെ ഗെയിമിനോടു വളരെയധികം സത്യസന്ധതയും പുലര്‍ത്തുന്നതായും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

അടുത്ത പരമ്പര ഏത്?

ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണിനെ ഇനി കാണാന്‍ സാധിക്കുക അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരിക്കും. നവംബര്‍ എട്ടു മുതല്‍ സൗത്താഫ്രിക്കയില്‍ നാലു ടി20കളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം കളിക്കുക. ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ വൈറ്റ് ബോള്‍ പരമ്പരയും കൂടിയായിരിക്കും ഇത്.

സൂര്യകുമാര്‍ യാദവിനു കീഴില്‍ യുവനിരയെയാവും സൗത്താഫ്രിക്കയില്‍ ഇന്ത്യ അണിനിരത്തുക. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര അടുത്ത മാസം അവസാനം ആരംഭിക്കുന്നതിനാല്‍ മുന്‍നിര താരങ്ങള്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കാനിടയില്ല. അതുകൊണ്ടു തന്നെ തുടരെ രണ്ടാം പരമ്പരയിലും സഞ്ജു തന്നെയാവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. കൂടാതെ ഓപ്പണിങ് റോളും അദ്ദേഹത്തിനു തന്നെയാവും ലഭിക്കുക.

Story first published: Thursday, October 24, 2024, 21:49 [IST]
Other articles published on Oct 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+