Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പര്‍മാരായി മാത്രം ഒതുങ്ങില്ല, ഫീല്‍ഡിങ്ങിലും മിന്നിക്കും! ആരൊക്കെയെന്ന് അറിയാമോ?

ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ റോള്‍ വളരെ വലുതാണ്. ഒരു കാലഘട്ടം വരെ വിക്കറ്റിന് പിന്നിലെ മികവ് മാത്രം പരിഗണിച്ചാണ് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ആദം ഗില്‍ക്രിസ്റ്റ്, എംഎസ് ധോണി എന്നിവരുടെയെല്ലാം വരവോടെ വിക്കറ്റ് കീപ്പര്‍ ബാറ്റിങ്ങിലും നിര്‍ണ്ണായക റോളുള്ളവരായി മാറി. വിക്കറ്റ് കീപ്പിങ്ങില്‍ മികവ് കാട്ടുന്നവര്‍ ഫീല്‍ഡര്‍മാരാവുന്നത് വളരെ അപൂര്‍വ്വമായാണ്. മിടുക്കന്മാരായ ഒന്നിലധികം വിക്കറ്റ് കീപ്പര്‍മാരുള്ളത് ചുരുക്കം ചില ടീമുകള്‍ക്ക് മാത്രമാണ്.

ഇങ്ങനെ ഒന്നിലധികം മിടുക്കന്മാരായ വിക്കറ്റ് കീപ്പര്‍മാര്‍ പ്ലേയിങ് 11 വരുമ്പോള്‍ ചിലര്‍ക്കെങ്കിലും ഫീല്‍ഡിങ്ങിലോട്ട് മാറേണ്ടി വരും. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൈയടി നേടുന്നതോടൊപ്പം ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ ചിലര്‍ക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇത്തരത്തില്‍ രണ്ട് മേഖലയിലും കൈയടി നേടുന്ന നാല് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണാണ് ഒന്നാമത്തെ താരം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു വിക്കറ്റിന് പിന്നില്‍ പുലിയാണ്. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമായി നിരവധി തവണ പറക്കും ക്യാച്ചുകളായി സഞ്ജു തിളങ്ങിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജു ശോഭിച്ചിട്ടുണ്ട്. എന്നാല്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ സഞ്ജുവിന് പലപ്പോഴും ഫീല്‍ഡറായി മാറേണ്ടി വന്നിട്ടുണ്ട്.

വിക്കറ്റിന് പിന്നിലെക്കാളും മികവ് സഞ്ജു ഫീല്‍ഡിങ്ങില്‍ കാട്ടിയിട്ടുണ്ട്. ബൗണ്ടറി ലൈനിനരികിലെ മിന്നല്‍ സേവുകളും പറക്കും ക്യാച്ചുകളുമെല്ലാം സഞ്ജുവിന്റെ ഫീല്‍ഡിങ് മികവ് എടുത്തുകാട്ടുന്നതാണ്. അതിവേഗത്തില്‍ ഓടുന്ന താരങ്ങളിലൊരാളാണ് സഞ്ജു. അതുകൊണ്ടുതന്നെ നിരവധി ബൗണ്ടറികള്‍ സേവ് ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കവെ സഞ്ജു നടത്തിയ പറക്കും സേവ് എന്നും ആരാധക ഹൃദയങ്ങളിലുള്ളതാണ്.

sanju samson

ഇഷാന്‍ കിഷന്‍ ഫീല്‍ഡറെന്ന നിലയില്‍ അല്‍പ്പം മോശമാണ്. പക്ഷെ സഞ്ജു കീപ്പറായും ഫീല്‍ഡറായും ഒരുപോലെ കസറുന്നു. രണ്ടാമത്തെ താരം ഇന്ത്യയുടെ കെ എല്‍ രാഹുലാണ്. പരിമിത ഓവറില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് രാഹുലിനെയാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറാവാന്‍ സാധ്യത കല്‍പ്പിക്കുന്നത് രാഹുലിനാണ്. വിക്കറ്റിന് പിന്നില്‍ ശരാശരിയാണ് രാഹുലിന്റെ മികവ്.

വിക്കറ്റിന് പിന്നിലെ മികവിനെക്കാളും രാഹുല്‍ ശോഭിക്കുന്നത് ഫീല്‍ഡറെന്ന നിലയിലാണ്. ബൗണ്ടറി ലൈനിലിനുള്ളിലും സര്‍ക്കിളിനുള്ളിലും പറക്കും ഫീല്‍ഡര്‍മാരിലൊരാളാണ് രാഹുല്‍. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരോടൊപ്പം സ്ഥാനം കല്‍പ്പിക്കുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. പരിക്കേറ്റ് നിലവില്‍ വിശ്രമത്തിലാണ് രാഹുല്‍. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍.

ഓസ്‌ട്രേലിയയുടെ മാത്യു വേഡാണ് മറ്റൊരാള്‍. ഓസീസ് ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് വേഡിനെ പരിഗണിക്കുന്നത്. അലക്‌സ് ക്യാരി ഗ്ലൗസണിയുമ്പോള്‍ വേഡിന് ഫീല്‍ഡറായി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഈ അവസരങ്ങളിലെല്ലാം അദ്ദേഹം മിന്നല്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കീപ്പറായും ഫീല്‍ഡറായും വേഡ് കളിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഓസീസ് ടീമില്‍ അദ്ദേഹത്തിന് വലിയ പരിഗണന ലഭിക്കുന്നില്ല.

നാലാം സ്ഥാനത്ത് ജോസ് ബട്‌ലറാണുള്ളത്. ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ജോസ് ബട്‌ലര്‍. ഇംഗ്ലണ്ട് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ബട്‌ലര്‍ക്കാണ്. അപൂര്‍വ്വം സമയങ്ങളിലാണ് അദ്ദേഹം ഫീല്‍ഡറായിട്ടുള്ളത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണ്‍ കീപ്പറാവുമ്പോള്‍ ബട്‌ലര്‍ ഫീല്‍ഡറായി മാറും. ഫീല്‍ഡിങ്ങിന് കളത്തിലിറങ്ങുമ്പോള്‍ മിന്നല്‍ പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെക്കുന്നത്.

നിരവധി തവണ അത്ഭുത ക്യാച്ചുകള്‍ നേടി അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. ബൗണ്ടറി ലൈനിനരികെയാണ് ബട്‌ലര്‍ കൂടുതല്‍ മികവുകാട്ടിയിട്ടുള്ളത്. കീപ്പറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ബട്‌ലര്‍ പുലിയാണെന്ന് നിസംശയം പറയാം.

Story first published: Sunday, August 6, 2023, 17:56 [IST]
Other articles published on Aug 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+