For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജുവടക്കം 5 പേരുടെ ചീട്ട് കീറും!! പരമ്പരയ്ക്കു പിന്നാലെ ആരൊക്കെ തെറിക്കും?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1നു മുന്നിലാണെങ്കിലും സന്തോഷിക്കാനായിട്ടില്ല. ശേഷിച്ച രണ്ടു കളിയിലും ജയിച്ച് ട്രോഫി കൈക്കലാക്കാന്‍ ജോസ് ബട്‌ലര്‍ക്കും ടീമിനും ഇനിയും സാധിക്കും. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ചുകൊണ്ടാണ് ഇന്ത്യ തുടങ്ങിയതെങ്കിലു മൂന്നാമങ്കത്തില്‍ തകര്‍പ്പന്‍ ജയവുമായി ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്.

ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ചിലര്‍ക്കു മാത്രമാണ് ഇതിനകം ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താനായിട്ടുള്ളത്. ചില കളിക്കാരാവട്ടെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ പരമ്പര കഴിഞ്ഞാല്‍ ഇവര്‍ക്കു ടീമിലെ സ്ഥാനവും നഷ്ടമായേക്കും. ഇംഗ്ലണ്ടുമായുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം നഷ്ടമാവാനിടയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON

അഭിഷേക് സേഫ്, സഞ്ജു ഭയക്കണം

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു മുമ്പ് ടി20 ടീമില്‍ സ്ഥാനമുറപ്പാക്കിയ താരങ്ങളിലൊരാളായിരുന്നു മലയാളി വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണ്‍. പക്ഷെ മൂന്നു ടി20കള്‍ കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിരിക്കുകയാണ് അദ്ദേഹം. ഇതോടെ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മൂന്നു കളിയില്‍ നിന്നും 11.33 എന്ന മോശം ശരാശരിയില്‍ വെറും 34 റണ്‍സ് മാത്രമേ സഞ്ജുവിനു നേടാനായിട്ടുള്ളൂ.

കൊല്‍ക്കത്തയിലെ ആദ്യ ടി20യില്‍ നേടിയ 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതിനു ശേഷമുള്ള രണ്ടു ടി20 കളില്‍ അഞ്ച്, മൂന്ന് എന്നിങ്ങനെ സ്‌കോറുകള്‍ക്കു താരം പുറത്താവുകയും ചെയ്തു. ഈ പ്രകടനത്തോടെ ടീമില്‍ സഞ്ജുവിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നെഞ്ചിനു നേരെ വേഗമേറിയ ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് കളിഞ്ഞ മൂന്നു കളിയിലും ജോഫ്ര ആര്‍ച്ചര്‍ അദ്ദേഹത്തെ മടക്കിയത്.

സഞ്ജുവിന്റെ ഈ വീക്ക്‌നെസ് ഇത്രയും കാലമായി ആരും മുതലാക്കിയിരുന്നില്ല. ഇംഗ്ലീഷ് പേസര്‍മാരാണ് അദ്ദേഹത്തിന്റെ പുതിയ ദൗര്‍ബല്യം പുറത്തു കൊണ്ടിരിക്കുന്നത്. ശേഷിച്ച രണ്ടു കളിയും സഞ്ജുവിനു ഏറെ പ്രധാനപ്പെട്ടതാണ്. ഇവയില്‍ രണ്ടു മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചേ തീരൂ. അതിനായില്ലെങ്കില്‍ ഈ പരമ്പരയ്ക്കു ശേഷം സഞ്ജുവിനു ടീമിലെ സ്ഥാനവും നഷ്ടമായേക്കും.

എന്നാല്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മ മികച്ച പ്രകടനമാണ് ഈ പരമ്പരയില്‍ കാഴ്ചവയ്ക്കുന്നത്. ഒരു ഫിഫ്റ്റിയടക്കം 115 റണ്‍സുമായി പരമ്പരയിലെ റണ്‍വേട്ടക്കാരിലും അദ്ദേഹം രണ്ടാമതുണ്ട്. ടി20 ടീമില്‍ തന്റെ സ്ഥാനവും അഭിഷേക് ഏറെക്കുറെ ഉറപ്പിച്ചതായി കാണാം.

ഈ നാലു പേരും പുറത്തേക്ക്

സഞ്ജു സാംസണ്‍ മാത്രമല്ല ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം സുരക്ഷിതമല്ലാത്ത നാലു കളിക്കാര്‍ വേറെയുമുണ്ട്. ഓള്‍റൗണ്ടര്‍മാരായ രമണ്‍ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, പേസര്‍ ഹര്‍ഷിത് റാണ തുടങ്ങിവരാണ് ഈ താരങ്ങള്‍. പരിക്കേറ്റു പിന്‍മാറിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിക്കു പകരമാണ് രമണ്‍ദീപ് ടീമിനൊപ്പം ചേര്‍ന്നത്.

WASHINGTON SUNDAR

അദ്ദേഹത്തെ പരമ്പരയില്‍ ഇനിയും പരീക്ഷിച്ചിട്ടില്ല, ശേഷിച്ച രണ്ടു കളിയില്‍ രമണ്‍ദീപിനെ ഇറക്കുമോയെന്നതും സംശമാണ്. അടുത്ത പരമ്പരയില്‍ നിതീഷ് ടീമില്‍ തിരിച്ചെത്തുമ്പോള്‍ തീര്‍ച്ചയായും രമണ്‍ദീപിനു വഴി മാറിക്കൊടുക്കേണ്ടതായും വരും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുണ്ടായിരുന്നതെങ്കിലും ഈ പരമ്പരയില്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം കാര്യമായൊന്നും ചെയ്തിട്ടില്ല. രണ്ടിന്നിങ്‌സില്‍ 32 റണ്‍സാണ് വാഷിങ്ടണ്‍ നേടിയത്. ബൗളിങിലാവട്ടെ രണ്ടു കളിയിലായി രണ്ടോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 24 റണ്‍സിനു വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം. പരമ്പരയ്ക്കു ശേഷം വാഷിങ്ടണിനെയും ഇന്ത്യ പുറത്താക്കിയേക്കും.

ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും ഈ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമാണ്. രണ്ടു കളിയിലാണ് ലോവര്‍ ഓര്‍ഡറില്‍ താരത്തെ ബാറ്റിങില്‍ പരീക്ഷിച്ചത്. നോടാനായത് വെറും ആറു റണ്‍സുമാണ്. സഞ്ജു സാംസണിനൊപ്പം ജുറേലിനെയും പരമ്പര കഴിഞ്ഞാല്‍ ഒഴിവാക്കാനിടയുണ്ട്. യുവ പേസര്‍ ഹര്‍ഷിത് റാണയാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്തുപോവാന്‍ പോവുന്ന അഞ്ചാമത്തെ താരം.

ഇംഗ്ലണ്ടിനെതിരേ അദ്ദേഹത്തെ ഇനിയും പരീക്ഷിച്ചിട്ടില്ല. അവസാന രണ്ടു കളിയില്‍ ഹര്‍ഷിത്തിനെ ഒരുപക്ഷെ കളിപ്പിച്ചേക്കും. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അടുത്ത ടി20 പരമ്പരയില്‍ ടീമില്‍ മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. കൂടാതെ മുഹമ്മദ് സിറാജിനെയും തിരിച്ചുവിളിച്ചേക്കും. മുഹമ്മദ് ഷമി പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അര്‍ഷ്ദീപ് സിങും മിന്നുന്ന ഫോമിലാണ്. അതിനാല്‍ ഇനിയുള്ള പരമ്പരകളില്‍ ഹര്‍ഷിത് അവസരം മോഹിക്കേണ്ടതില്ല.

Story first published: Friday, January 31, 2025, 10:03 [IST]
Other articles published on Jan 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+