
ദിനേഷ് കാര്‍ത്തിക് ക്രുണാലിന് സ്‌ട്രൈക്ക് നിഷേധിച്ചു
ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള കാര്‍ത്തിക് 2019ല്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇത്തരത്തില്‍ സ്‌ട്രൈക്ക് കൈമാറാതെ വിവാദത്തില്‍ ഉള്‍പ്പെട്ടു. ആറ് പന്തില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ കാര്‍ത്തിക് നേടിയത് രണ്ട് റണ്‍സ് മാത്രം. ക്രുണാല്‍ പാണ്ഡ്യ 12 പന്തില്‍ 25 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കില്‍. മൂന്നാം പന്തില്‍ സിംഗിളിനുള്ള അവസരം ഉണ്ടായിട്ടും കാര്‍ത്തിക് ക്രുണാലിന് സ്‌ട്രൈക്ക് നല്‍കിയില്ല. ഇന്ത്യ നാല് റണ്‍സിന് മത്സരം തോറ്റതോടെ സ്‌ട്രൈക്ക് നല്‍കാതിരുന്ന കാര്‍ത്തികിന്റെ നടപടി വലിയ വിവാദം നേരിട്ടു.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ഫിനിഷറുമാണ് എംഎസ് ധോണി. നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെങ്കിലും ഒരു തവണ സ്‌ട്രൈക്ക് കൈമാറാത്തതിന്റെ പേരില്‍ ധോണി വലിയ വിമര്‍ശനം നേരിട്ടു. 2014ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യിലായിരുന്നു ഇത്. രണ്ട് പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അമ്പാട്ടി റായിഡു നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കവെ സിംഗിളിനുള്ള അവസരം ലഭിച്ചിട്ടും ധോണി സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറായില്ല. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ്. ധോണിക്ക് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അവസാന പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു.

സഞ്ജു സാംസണ്‍
ഇന്ത്യയുടെ യുവ താരം സഞ്ജു സാംസണും ഇത്തരത്തില്‍ സ്‌ട്രൈക്ക് കൈമാറാത്തിന്റെ പേരില്‍ വിവാദം നേരിട്ടു. 2021ലെ ഐപിഎല്ലിനിടെയാണ് ഈ സംഭവം. രാജസ്ഥാന്‍ താരമായ സഞ്ജു പഞ്ചാബ് കിങ്‌സിനെതിരേ സെഞ്ച്വറിയോടെ ക്രീസില്‍. റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന് രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. നോണ്‍സ്‌ട്രൈക്കില്‍ ക്രിസ് മോറിസ് നിന്നിട്ടും സഞ്ജു സ്‌ട്രൈക്ക് കൈമാറാന്‍ മനപ്പൂര്‍വ്വം തയ്യാറായില്ല. എന്നാല്‍ ഈ തീരുമാനം പിഴച്ചു. മത്സരം നാല് റണ്‍സിന് രാജസ്ഥാന്‍ റോയല്‍ തോറ്റു. ഇതോടെ വലിയ വിമര്‍ശനം സഞ്ജു സാംസണ്‍ നേരിട്ടു.


Click it and Unblock the Notifications
