Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനും മുന്‍പ് ഇന്ത്യന്‍ അരങ്ങേറ്റം, ക്യാപ്റ്റനായില്ല; ഇവര്‍ പിന്നീട് കീഴില്‍ കളിച്ചു

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി വൈകാതെ ചുമതലയേറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ അദ്ദേഹമാണ് സ്ഥിരമായി ടീമിന നയിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ചില ഏകദിന മല്‍സരങ്ങളിലും ഹാര്‍ദിക് ക്യാപ്റ്റനായിരുന്നു.

2022ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സര്‍പ്രൈസ് ചാംപ്യന്‍മാരാക്കിയതോടെയാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകം കണ്ടത്. കഴിഞ്ഞ സീസണില്‍ ടീമിനെ റണ്ണറപ്പുകളാക്കിയ അദ്ദേഹം നായകനെന്ന നിലയില്‍ കഴിവ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു ഹാര്‍ദിക്കിനു വഴി തുറന്നതും ഇതായിരുന്നു. നേരത്തേ കെഎല്‍ രാഹുലിനെയായിരുന്നു ഭാവി ക്യാപ്റ്റനായി ബിസിസിഐ കണ്ടുവച്ചിരുന്നത്.

SANJU SAMSON

പക്ഷെ നായകനായ ചില മല്‍സരങ്ങളില്‍ രാഹുല്‍ നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തിനു പകരം ഹാര്‍ദിക്കിനെ ഈ റോളിലേക്കു ബിസിസിഐ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. 2016ലായിരുന്നു ഹാര്‍ദിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും വന്നിരിക്കുകയാണ്.

ഹാര്‍ദിക്കിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുകയും പിന്നീട് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കളിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ആദ്യത്തെ താരം. 2015 ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പക്ഷെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനായില്ല.

ഇപ്പോഴും ഒരു ഫോര്‍മാറ്റുകളിലും സ്ഥിരം സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിനായിട്ടില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനു കീഴില്‍ കളിക്കുകയാണ് സഞ്ജു.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. 2014 ജൂണില്‍ ഏകദിനത്തിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. 2015ലെ ഐസിസി ഏകദിന ലോകകപ്പിലും അക്ഷര്‍ ഉള്‍പ്പെട്ടിരുന്നു. നിലവില്‍ വിന്‍ഡീസ് പര്യടനത്തില്‍ ഹാര്‍ദിക് നയിക്കുന്ന ടീമിന്റെ ഭാഗമാണ് അദ്ദേഹം.

YUZVENDRA CHAHAL

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ഹാര്‍ദിക്കിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ്. 2016 ജൂണ്‍ 11ന് സിംബാബ്‌വെയുമായുള്ള ഏകദിനത്തിലൂടെയായിരുന്നു ചഹലിന്റെ തുടക്കം.

പിന്നീട് വൈറ്റ് ബോള്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ചഹല്‍ കളിച്ചുകഴിഞ്ഞു.

പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. 2012-13ല്‍ ചിരവൈരികളായ പാകിസ്താനുമായുള്ള പരമ്പരയിലൂടെയായിരുന്നു ഭുവിയുടെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഹാര്‍ദിക്കായിരുന്നു ഈ പരമ്പരയിലെ നായകന്‍.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും ഹാര്‍ദിക്കിനു കീഴില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. 2006ല്‍ ടി20 ചരിത്രത്തിലെ കന്നി മല്‍സരം ഇന്ത്യ കളിച്ചപ്പോള്‍ ഈ ടീമിന്റെ ഭാഗമായിരുന്നു ഡിക്കെ. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു ഹാര്‍ദിക്കിനു കീഴില്‍ ഡിക്കെ ഇറങ്ങിയത്.

Story first published: Wednesday, August 9, 2023, 17:24 [IST]
Other articles published on Aug 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+