Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഏഷ്യാ കപ്പില്‍ ഇന്ത്യ തഴഞ്ഞേക്കും! അഞ്ച് പേര്‍

മുംബൈ: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ക്ക് ആഗസ്റ്റ് 31ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ഇത്തവണയും കിരീടം നിലനിര്‍ത്തുമോ അതോ ഇന്ത്യയോ പാകിസ്താനോ കിരീടത്തിലേക്ക് തിരിച്ചെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ ഇത്തവണത്തെ ഏഷ്യാകപ്പ് കിരീടത്തില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാകിസ്താനാണ് ഇത്തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടക്കുന്നത്. 13 മത്സരത്തില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് പാകിസ്താനില്‍ നടക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക. ഇത്തവണ ശക്തമായ താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കിയേക്കും.

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ചില സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെ വരുമ്പോള്‍ ഇടം പ്രതീക്ഷിക്കുന്ന ചിലര്‍ക്ക് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നഷ്ടമായേക്കും. ഇത്തരത്തില്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ചുപേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചെത്തിയേക്കും.

അങ്ങനെ വരുമ്പോള്‍ മധ്യനിരയില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലും രണ്ടാമനായി ഇഷാന്‍ കിഷനും പരിഗണിക്കപ്പെട്ടേക്കും. ഇതോടെ സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടി വരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലേക്ക് പരിഗണിക്കപ്പെടുകയും ഉഗ്രന്‍ പ്രകടനത്തോടെ കൈയടി നേടുകയും ചെയ്യാത്ത പക്ഷം സഞ്ജുവിന് ഏഷ്യാ കപ്പില്‍ ഇടം പ്രതീക്ഷിക്കേണ്ട.

പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറും തഴയപ്പെട്ടേക്കും. ഏകദിനത്തിലേക്ക് ശര്‍ദുലിനെ ഇനി പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ചിലാണ് മത്സരമെന്നതിനാല്‍ ശര്‍ദുല്‍ തല്ലുകൊള്ളിയായേക്കും. ബാറ്റുകൊണ്ടും വിശ്വസ്തനല്ല. അതുകൊണ്ട് തന്നെ താരത്തെ തഴയാനുള്ള സാധ്യതകളേറെയാണ്. ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി ഉള്ളപ്പോള്‍ ശര്‍ദുലിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

sanju samson

മൂന്നാമതായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ തഴയപ്പെട്ടേക്കും. രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം അക്ഷര്‍ പട്ടേല്‍ ഇത്തവണത്തെ ഏഷ്യാ കപ്പ് ടീമിലേക്കെത്തിയേക്കും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷറിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. ശ്രീലങ്കയിലെ സാഹചര്യം താരത്തിന് ചേര്‍ന്നതാണ്. ഐപിഎല്ലിലും മികവുകാട്ടിയ അക്ഷറിന് വിളിയെത്തുമ്പോള്‍ ചഹാലിന്റെ സീറ്റ് തെറിച്ചേക്കും.

ദീപക് ഹൂഡക്ക് ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ട. സ്പിന്‍ ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും പ്രകടനം അതിനൊത്തുള്ളതല്ല. അവസാന ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങിയ ഹൂഡക്ക് ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്. ഏഷ്യാ കപ്പില്‍ ഹൂഡെയെ തഴയുമെന്ന കാര്യം ഉറപ്പാണ്.

പേസ് നിരയില്‍ ഉമ്രാന്‍ മാലിക് തഴയപ്പെടാന്‍ സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ് എന്നിവരാവും പേസ് നിരയില്‍ ഇടം പിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള ബുംറ ഏഷ്യാ കപ്പിന് മുമ്പ് തിരിച്ചുവരവ് നടത്തിയേക്കും. ഷമിയേയും ഇന്ത്യ പിന്തുണച്ചേക്കും. അതിവേഗ പേസറാണെങ്കിലും മികച്ച ലൈനും ലെങ്തും കണ്ടെത്താനാവാത്ത ഉമ്രാനെ ഇന്ത്യ തഴയാനുള്ള സാധ്യത കൂടുതലാണ്.

രോഹിത് ശര്‍മയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് വളരെ നിര്‍ണ്ണായകമാണ്. ലോകകപ്പ് വരാനിരിക്കെ ഏഷ്യാ കപ്പില്‍ കപ്പടിക്കാത്ത പക്ഷം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെപ്പോലും അത് ബാധിക്കാന്‍ സാധ്യതകളേറെയാണ്.

Story first published: Thursday, June 15, 2023, 22:54 [IST]
Other articles published on Jun 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+