Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയവര്‍, പക്ഷെ ടെസ്റ്റ് കളിക്കാന്‍ യോഗമില്ല-ആരൊക്കെ?

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അഞ്ചാം മത്സരത്തിലേക്ക് കടക്കുകയാണ്. ഇതിനോടകം ഇന്ത്യ പരമ്പര ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും പരിക്കിനെത്തുടര്‍ന്നും വ്യക്തിപരമായ കാരണങ്ങളാലും വിട്ടുനില്‍ക്കേണ്ടി വന്നപ്പോഴും യുവതാരങ്ങളെ ഉപയോഗിച്ച് ഇന്ത്യ പരമ്പര നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ദ്രുവ് ജുറേല്‍, രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ് തുടങ്ങിയവരെല്ലാം ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചവരാണ്.

ദേവ്ദത്ത് പടിക്കലിനും ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. എന്നാല്‍ അരങ്ങേറിയിട്ടില്ല. പല യുവതാരങ്ങളും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവുമ്പോള്‍ ഇടം പ്രതീക്ഷിച്ചിട്ടും അര്‍ഹതയുണ്ടായിട്ടും ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ സാധിക്കാതെ പോയ ചില താരങ്ങളുണ്ട്. ഇത് ആരൊക്കെയാണെന്ന് നോക്കം. ഒന്നാമത്തെ താരം യുസ് വേന്ദ്ര ചഹാലാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ പ്രധാന സ്പിന്നര്‍മാരിലൊരാളായിരുന്നു ചഹാല്‍. കുല്‍ദീപ് യാദവും ചഹാലുമായിരുന്നു ഇന്ത്യയുടെ സ്പിന്‍ നിരയുടെ മുഖം.

ഇതില്‍ കുല്‍ദീപ് യാദവ് ഇന്ത്യക്കായി ടെസ്റ്റടക്കം കളിച്ചു. ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത്യക്കൊപ്പം കുല്‍ദീപ് യാദവുണ്ടായിരുന്നു. എന്നാല്‍ ചഹാലിന് ഇതുവരെ ടെസ്റ്റ് കളിക്കാന്‍ സാധിച്ചില്ല. ഇന്ത്യയുടെ പരിമിത ഓവറില്‍ നിന്ന് പോലും ഇപ്പോള്‍ ചഹാല്‍ തഴയപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത ബൗളിങ് റെക്കോഡുള്ള താരമാണ് ചഹാല്‍. എന്നാല്‍ ഇന്ത്യ ഒരു തവണ പോലും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഫിറ്റ്‌നസ് കുറവുള്ള ചഹാല്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള താരമല്ല.

അതുകൊണ്ടാണ് അദ്ദേഹം തഴയപ്പെട്ടതെന്ന് പറയാം. സഞ്ജു സാംസണാണ് മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ നായകനാണ് സഞ്ജു. ഇന്ത്യക്കായി ടി20യും ഏകദിനവും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മികച്ച പ്രകടനങ്ങളും സഞ്ജുവിന് അവകാശപ്പെടാനാവും. രഞ്ജി ട്രോഫിയില്‍ മോശമല്ലാത്ത പ്രകടനം സഞ്ജു നടത്തിയിരുന്നു. ഇന്ത്യ കെ എസ് ഭരത്തിനടക്കം അവസരം നല്‍കിയ സാഹചര്യത്തില്‍ സഞ്ജുവിനെക്കൂടി പരിഗണിക്കാമായിരുന്നു.

yuzvendra chahal

വിരമിക്കുന്നതിന് മുമ്പ് ഒരു ടെസ്‌റ്റെങ്കിലും സഞ്ജു കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അതിനുള്ള ഭാഗ്യം സഞ്ജുവിനുണ്ടെന്ന് കരുതാനാവില്ല. മനീഷ് പാണ്ഡെയാണ് മറ്റൊരാള്‍. ഇന്ത്യക്കായി പരിമിത ഓവറില്‍ തിളങ്ങിയിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. എന്നാല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനുള്ള യോഗമുണ്ടായിട്ടില്ല. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച കണക്കുകള്‍ മനീഷിന് അവകാശപ്പെടാനാവും.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ശൈലിയല്ല മനീഷിന്റേത്. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുന്ന താരമാണ് മനീഷ്. 51ന് മുകളിലാണ് മനീഷിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ശരാശരി. 7836 റണ്‍സാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മനീഷ് നേടിയിട്ടുള്ളത്. 25 സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇന്ത്യ ഒരിക്കല്‍ പോലും ടെസ്റ്റില്‍ അദ്ദേഹത്തിന് വേണ്ട പ്രാധാന്യം നല്‍കിയിട്ടില്ല. ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരമായിരുന്നു മനീഷ്.

അമ്പാട്ടി റായിഡുവാണ് മറ്റൊരു താരം. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭാശാലിയായ കളിക്കാരനാണ് റായിഡു. സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ചേര്‍ന്ന് റായിഡുവിന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 45ന് മുകളില്‍ ശരാശരിയുള്ള താരമാണ് റായിഡു. ഇന്ത്യക്കായി പരിമിത ഓവര്‍ കളിക്കാന്‍ റായിഡുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ വലിയ കരിയര്‍ നേടാന്‍ കെല്‍പ്പുള്ളവരിലൊരാളായിരുന്നു റായിഡു. എന്നാല്‍ ടെസ്റ്റില്‍ അവസരം ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ദീപക് ചഹാറാണ് മറ്റൊരു താരം. ഇന്ത്യന്‍ ടീമില്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ഏറെ നാളുകളായുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം അനുയോജ്യനായ ആരും ഈ റോളിലേക്കെത്തിയിട്ടില്ല. ഇന്ത്യക്ക് ഈ റോളില്‍ പരിഗണിക്കാവുന്ന താരമായിരുന്നു ദീപക് ചഹാര്‍.

ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത താരം ബാറ്റുകൊണ്ടും കരുത്തുകാട്ടാന്‍ ശേഷിയുള്ളവനാണ്. സ്വിങ് പേസറായ ദീപക്കിനെ ഇന്ത്യ ഇതുവരെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ ദീപക് ടീമിന് പുറത്താണ്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ യോഗ്യതയുള്ള താരങ്ങളിലൊരാളാണ് ദീപക് ചഹാര്‍.

Story first published: Wednesday, February 28, 2024, 14:35 [IST]
Other articles published on Feb 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+