Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോയോ ടെസ്റ്റില്‍ 'പൊട്ടി', ടീമിന് പുറത്തുമായി! ഇന്ത്യയുടെ നാല് പ്രമുഖരിതാ

മുംബൈ: കായിക താരങ്ങള്‍ക്ക് പ്രതിഭയോടൊപ്പം മികച്ച ഫിറ്റ്‌നസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം താരങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന കര്‍ശന നിലപാടാണ് ഒട്ടുമിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുമുള്ളത്. ഇതിന്റെ ഭാഗമായാണ് ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനായുള്ള യോയോ ടെസ്റ്റ് കൊണ്ടുവന്നത്. താരങ്ങളുടെ കായിക ക്ഷമത അടിമുടി അളക്കപ്പെടുന്ന സംവിധാനമാണിത്. പല ക്രിക്കറ്റ് ടീമുകളും ഇത് കര്‍ശനമായി പിന്തുടരുന്നുണ്ട്.

വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ താരങ്ങളുടെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഉയര്‍ന്ന ഫിറ്റ്‌നസില്ലാത്ത താരങ്ങളൊന്നും ഇന്ത്യക്കായി കളിക്കേണ്ടന്ന നിലപാടായിരുന്നു കോലിക്കുണ്ടായിരുന്നത്. യോയോ ടെസ്റ്റില്‍ പരാജയപ്പെടുന്ന ഒരു താരത്തെയും ടീമിലേക്ക് പരിഗണിക്കേണ്ടെന്ന ശക്തമായ തീരുമാനമെടുക്കാന്‍ കോലിക്കായി. അതുകൊണ്ടുതന്നെ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയുടെ പല പ്രമുഖര്‍ക്കും ടീമിന് പുറത്തുപോകേണ്ടി വന്നിട്ടുണ്ട്.

ambati rayudu

ഇത്തരത്തില്‍ യോയോ ടെസ്റ്റില്‍ പൊട്ടി ടീമിന് പുറത്തുപോയ ഇന്ത്യയുടെ നാല് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണാണ് ഇതിലൊരാള്‍. ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരമുള്ള താരമാണ് സഞ്ജു. വിക്കറ്റിന് പിന്നിലും ഫീല്‍ഡിങ്ങിലും തകര്‍പ്പന്‍ ഡൈവിങ് നടത്തി സഞ്ജു വിസ്മയിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് അതിവേഗം പറക്കുന്ന സഞ്ജുവിന്റെ സിക്‌സറുകളും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിലവാരം എടുത്തുകാട്ടുന്നതാണ്.

എന്നാല്‍ ഒരു തവണ സഞ്ജു യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിക്കുന്നതിന് മുമ്പായി നടന്ന യോയോ ടെസ്റ്റിലാണ് സഞ്ജു പൊട്ടിയത്. ഇതോടെ സഞ്ജുവിനെ ഇന്ത്യ എ ടീമിനൊപ്പം അയക്കുകയും പകരം ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സഞ്ജുവിന് ലഭിച്ചത് സുവര്‍ണ്ണാവസരമായിരുന്നെങ്കിലും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് പരമ്പരയിലെ സീറ്റാണ് നഷ്ടമായത്.

ബൗളര്‍മാര്‍ക്ക് പൊതുവേ ഉയര്‍ന്ന ഫിറ്റ്‌നസാണുള്ളത്. പേസ് ബൗളര്‍മാരാവുമ്പോള്‍ നല്ല ഫിറ്റ്‌നസില്ലാതെ മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടുതന്നെ പേസ് ബൗളര്‍മാര്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെടുന്നത് വളരെ അപൂര്‍വ്വമായാണ്. എന്നാല്‍ ഇന്ത്യയുടെ മുഹമ്മദ് ഷമി ഒരു തവണ യോയോ ടെസ്റ്റില്‍ തോറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് നടത്തിയ യോയോ ടെസ്റ്റിലാണ് ഇന്ത്യയുടെ സീനിയര്‍ പേസര്‍ പരാജയപ്പെട്ടത്.

ഇതോടെ ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കുകയും പകരം നവദീപ് സൈനിയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വൈകാതെ യോയോ ടെസ്റ്റ് വിജയിച്ച ഷമി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയും 16 വിക്കറ്റുകളുമായി തിളങ്ങുകയും ചെയ്തു. അമ്പാട്ടി റായുഡുവാണ് മൂന്നാമത്തെ താരം. ഇന്ത്യക്കായി മധ്യനിരയില്‍ തിളങ്ങിയിരുന്ന റായുഡു അവസാന സീസണിലെ ഐപിഎല്ലിലും കളിച്ചിരുന്നു. 2018ല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് റായുഡുവിന് വിളിയെത്തി.

എന്നാല്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ റായുഡുവിന് പരമ്പര കളിക്കാനായില്ല. ഇതോടെ പകരം സുരേഷ് റെയ്‌നയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ട റായിഡു യോയോ ടെസ്റ്റ് പാസാവുകയും 2018ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ചെയ്തു. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ടതോടെ റായിഡു വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

വരുണ്‍ ചക്രവര്‍ത്തിയാണ് നാലാമത്തെ താരം. തമിഴ്‌നാട് സ്പിന്നര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങിയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളി നേടുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വരുണിനെ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടു. പിന്നീട് അദ്ദേഹം യോയോ ടെസ്റ്റ് ജയിക്കുകയും ഇന്ത്യക്കായി കളിക്കുകയും ചെയ്തു. രാഹുല്‍ തെവാത്തിയക്കും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.

Story first published: Sunday, July 9, 2023, 15:01 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+