Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചിരിച്ചുകൊണ്ട് ചതിക്കുന്നു! സഞ്ജുവിനെയും വഞ്ചിച്ചു- രവി ശാസ്ത്രി കരിയര്‍ നശിപ്പിച്ച 5 പേരിതാ

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും പരിശീലകനും കമന്റേറ്ററും അവതാരകനുമെല്ലാമായ രവി ശാസ്ത്രിയെ അറിയാത്തവരായി ആരുമില്ല. കളിച്ചിരുന്നപ്പോഴും വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പല റോളുകളില്‍ രവി ശാസ്ത്രിയുണ്ടായിരുന്നു. അനില്‍ കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ കുഴഞ്ഞുമറിഞ്ഞ ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ പരിശീലകനാണ് രവി ശാസ്ത്രി. വിരാട് കോലിയെന്ന നായകനൊപ്പം ശാസ്ത്രിയും ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം വലിയ നേട്ടങ്ങളിലേക്കുയര്‍ന്നു.

ഓസ്‌ട്രേലിയയില്‍ രണ്ടുതവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതടക്കം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചരിത്ര നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ രവി ശാസ്ത്രിക്കായി. ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് അദ്ദേഹം ഇന്ത്യയുടെ പരിശീലക സ്ഥാനമൊഴിഞ്ഞത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രവി ശാസ്ത്രി പിന്തുണക്കാതെ ചില താരങ്ങളുടെ കരിയര്‍ നശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 5 പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഈ പട്ടികയില്‍ ആദ്യം പറയേണ്ട പേര് അമ്പാട്ടി റായിഡുവിന്റേതാണ്. 2019ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് നാലാം നമ്പറില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് റായിഡു. ഇന്ത്യക്കൊപ്പം ലോകകപ്പ് കളിക്കാമെന്ന വലിയ സ്വപ്‌നം കണ്ട റായിഡുവിനെ ടീം പ്രഖ്യാപന സമയത്ത് ചതിച്ചു. റായിഡുവിന് പകരം തമിഴ്‌നാടുകാരനായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് വിളിയെത്തിയത്. ഇതിന് പിന്നില്‍ രവി ശാസ്ത്രിയുടെ ഇടപെടലായിരുന്നു.

തീര്‍ത്തും നിരാശനായ റായിഡു ടീം തിരഞ്ഞെടുപ്പിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. രവി ശാസ്ത്രിക്കെതിരേ വിരല്‍ ചൂണ്ടുന്ന പ്രസ്താവനകളും റായിഡു നടത്തിയിരുന്നു. ശാസ്ത്രിയുടെ പിന്തുണയുണ്ടായിരുന്നെങ്കില്‍ 2019ലെ ഏകദിന ലോകകപ്പ് കളിക്കുകയും അല്‍പ്പം കൂടി മികച്ച കരിയര്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ റായിഡുവിന് സാധിക്കുമായിരുന്നു.

vijay shankar

ദിനേഷ് കാര്‍ത്തികാണ് മറ്റൊരാള്‍. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ദിനേഷ് കാര്‍ത്തിക്കുണ്ടായിരുന്നു. എന്നാല്‍ മൂന്ന് മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഇതിന് ശേഷം കാര്‍ത്തിക് പൂര്‍ണ്ണമായും തഴയപ്പെട്ടു. ടി20യില്‍ ഗംഭീര തിരിച്ചുവരവ് നടത്താനും ടി20 ലോകകപ്പ് കളിക്കാനും കാര്‍ത്തികിന് സാധിച്ചിരുന്നു. എന്നാല്‍ കാര്‍ത്തികിന് വലിയ പിന്തുണ ശാസ്ത്രി പരിശീലകനായിരിക്കെ ലഭിച്ചില്ല. പിന്തുണച്ചിരുന്നെങ്കില്‍ ഏകദിനത്തില്‍ അല്‍പ്പനാള്‍ കൂടി മുന്നോട്ട് പോകാമായിരുന്നു.

രവി ശാസ്ത്രി ടീമിലേക്കെത്തിക്കുകയും പിന്നീട് കൈവിടുകയും ചെയ്ത താരമാണ് വിജയ് ശങ്കര്‍. തമിഴ്‌നാടുകാരനായ ഓള്‍റൗണ്ടറെ 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ടി20യില്‍ അവസരം നല്‍കുകയും ചെയ്യാന്‍ രവി ശാസ്ത്രി തയ്യാറായി. എന്നാല്‍ മോശം പ്രകടനങ്ങള്‍ നടത്തി പ്രതിസന്ധി നേരിട്ടപ്പോള്‍ പിന്തുണച്ചില്ല. പകരം വിജയിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് വിജയി കാഴ്ചവെക്കുന്നത്.

അന്ന് അല്‍പ്പം കൂടി പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി മാറാന്‍ വിജയ് ശങ്കറിന് സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. സഞ്ജു സാംസണേയും ശാസ്ത്രി ചതിച്ചു. കഴിഞ്ഞിടെ സഞ്ജുവിന്റെ പ്രതിഭയെ വാഴ്ത്തുകയും കൂടുതല്‍ അവസരം നല്‍കണമെന്നുമെല്ലാം ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ സഞ്ജുവിന് വലിയ പിന്തുണ നല്‍കിയില്ല.

റിഷഭ് പന്ത് തുടര്‍ച്ചയായി ഫ്‌ളോപ്പായപ്പോഴും ശാസ്ത്രി സഞ്ജുവിന് അവസരം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ച്ചയായി 10 മത്സരത്തിലെങ്കിലും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ മാറി മറിഞ്ഞേനെ. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എങ്കിലും സീറ്റുറപ്പിക്കാനായിട്ടില്ല. മുരളി വിജയിയാണ് മറ്റൊരു താരം. ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായിരുന്നു മുരളി.

2018ന് ശേഷം മായങ്ക് അഗര്‍വാളിനെ ശാസ്ത്രി ഓപ്പണറായി വളര്‍ത്തിയതോടെ മുരളിയുടെ ചീട്ടുകീറി. പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായി. ശാസ്ത്രി പിന്തുണച്ചിരുന്നെങ്കില്‍ അര്‍ഹിച്ച വിടവാങ്ങല്‍ മത്സരമെങ്കിലും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. മുരളിയില്‍ ശാസ്ത്രിക്ക് വിശ്വാസം ഇല്ലായിരുന്നുവെന്നതാണ് വസ്തുത.

Story first published: Sunday, July 2, 2023, 16:53 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+