Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനൊപ്പം ബാബറും അമീറും, കോലിക്കൊപ്പം റഊഫും! ഈ ടി20 ടീം പോരടിച്ചാല്‍ ജയമാര്‍ക്ക്?

ടി20 ക്രിക്കറ്റ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ക്കാണ് ടി20യില്‍ താരമൂല്യം. ബാറ്റ്‌സ്മാന്‍മാരെക്കാള്‍ ബൗളര്‍മാര്‍ക്കാണ് ടി20 ഫോര്‍മാറ്റ് കൂടുതല്‍ ദുഷ്‌കരം. റണ്‍സ് വഴങ്ങാതെ പിടിച്ചുനില്‍ക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം. അതിന് നല്ല ലൈനും ലെങ്തും യോര്‍ക്കര്‍ എറിയാനുള്ള കഴിവും വേണം. ഇതെല്ലാം കൃത്യതയോടെ ചെയ്യാന്‍ കഴിവുള്ള താരങ്ങള്‍ വളരെ അപൂര്‍വ്വമാണ്.

ഇന്ത്യ-പാകിസ്താന്‍ ടി20 മത്സരങ്ങളെയെല്ലാം വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുക്കാറുള്ളത്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് ഇത്തരമൊരു പോരാട്ടം കാണാനാവുക. രണ്ട് ടീമിനൊപ്പവും സൂപ്പര്‍ താരങ്ങളുണ്ട്. ഇവര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ആവേശത്തിന്റെ പരകോടിയിലെത്തും. എന്നാല്‍ ഇന്ത്യ-പാക് താരങ്ങളെ സംയോജിപ്പിച്ച് രണ്ട് ടീമാക്കി തിരിച്ച് ടി20 കളിച്ചാല്‍ ഏത് ടീം ജയിക്കാനാണ് കൂടുതല്‍ സാധ്യത?. പരിശോധിക്കാം.

സൂര്യ നയിക്കും, സഞ്ജു ഓപ്പണര്‍

സൂര്യകുമാര്‍ നയിക്കുന്ന ടി20 11ല്‍ ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളിനേയും സഞ്ജു സാംസണിനേയും കളിപ്പിക്കാം. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്ന മികച്ച ടി20 റെക്കോഡുള്ള താരങ്ങളാണ്. ഇരുവരും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറില്‍ പാകിസ്താന്‍ മുന്‍ നായകനായ ബാബര്‍ അസമിനാണ് അവസരം. ക്ലാസിക് താരമായ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണെങ്കിലും ആംഗര്‍ റോളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ബാബറിന് കഴിവുണ്ട്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ ഇഫ്തിഖര്‍ അഹമ്മദിനെ കളിപ്പിക്കാം. മധ്യനിരയില്‍ വമ്പനടി നടത്താന്‍ കഴിവുള്ള താരമാണ് ഇഫ്തിഖര്‍. സ്പിന്നറെന്ന നിലയിലും താരം ടീമിന് ഉപകാരിയാണ്. ആറാം നമ്പറില്‍ അക്ഷര്‍ പട്ടേലിനാണ് അവസരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ മികച്ച റെക്കോഡുള്ള താരമാണ്. ഏഴാം നമ്പറില്‍ ഷദാബ് ഖാനെ കളിപ്പിക്കാം. സ്പിന്‍ ഓള്‍റൗണ്ടറാണ് ഷദാബ്.

നാല് പേസര്‍മാരെയാണ് ഈ ടീമിലേക്ക് പരിഗണിക്കുന്നത്. മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയില്‍ പാകിസ്താന്റെ മുഹമ്മദ് അമീറാണുള്ളത്. ഇടം കൈയന്‍ പേസര്‍ വിരാട് കോലിക്കും രോഹിത്തിനും വലിയ ഭീഷണിയാണ്. നസീം ഷായും ഈ ടീമില്‍ ഉള്‍പ്പെടും. 11ാമനായി മുഹമ്മദ് സിറാജിനെയും ഉള്‍പ്പെടുത്താം.

virat kohli rohit sharma

രോഹിത് നയിക്കും, റിസ്വാന്‍ ഓപ്പണിങ്ങില്‍

രണ്ടാമത്തെ ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശര്‍മ. വെടിക്കെട്ട് ഓപ്പണറായ രോഹിത്തിനൊപ്പം മുഹമ്മദ് റിസ്വാനാണുള്ളത്. പാകിസ്താന്റെ നിലവിലെ ടി20 നായകനും ക്ലാസിക് താരവുമാണ് റിസ്വാന്‍. മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. ഇന്ത്യയുടെ മുന്‍ നായകനും ക്ലാസിക് ബാറ്റ്‌സ്മാനുമാണ് കോലി. നാലാം നമ്പറില്‍ ഫഖര്‍ സമാനാണ് അവസരം.

പാകിസ്താന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഫഖര്‍ കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളിലൊരാളാണ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് റിഷഭ്. ആറാം നമ്പറില്‍ ഇമാദ് വാസിമിനെ കളിപ്പിക്കം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങാന്‍ ഇമാദിന് കഴിവുണ്ട്. ഏഴാം നമ്പറില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാം. ചൈനാമാന്‍ സ്പിന്നര്‍ എല്ലാവരേയും വട്ടം കറക്കുന്ന സ്പിന്നര്‍മാരിലൊരാളാണ്.

എട്ടാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങാണുള്ളത്. ഇടം കൈയന്‍ ഇന്ത്യന്‍ പേസര്‍ ന്യൂബോളില്‍ മിന്നിക്കും. ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറ ഇറങ്ങുമ്പോള്‍ 10ാം നമ്പറില്‍ ഷഹിന്‍ ഷാ അഫ്രീദിയുണ്ടാവും. പാകിസ്താന്റെ ഇടം കൈയന്‍ സൂപ്പര്‍ പേസറാണ് ഷഹിന്‍. അതിവേഗ പേസര്‍ മുഹമ്മദ് റിസ്വാനും ഈ ടീമില്‍ ഇടം നല്‍കാം.

ഈ ടീമിലാര് ജയിക്കും?

രണ്ട് ടീമും ഒന്നിനൊന്ന് മെച്ചമാണ്. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് വലിയ സ്ഥാനവുമില്ല. ഈ സാഹചര്യത്തില്‍ ഈ ടീമില്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ ബാറ്റിങ് കരുത്ത് പരിശോധിക്കുമ്പോള്‍ സഞ്ജുവും സൂര്യകുമാര്‍ യാദവും അടങ്ങുന്ന സംഘമാണ് ശക്തം. എന്നാല്‍ ബൗളിങ് കരുത്ത് നോക്കുമ്പോള്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമാണ് മികച്ചത്. അതുകൊണ്ടുതന്നെ ഇതിലേത് ടീമാണ് ജയിക്കുകയെന്നത് കണ്ടറിയണം.

Story first published: Thursday, December 12, 2024, 17:07 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+