Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് താരങ്ങള്‍ക്ക് പിടി വീഴും, ഉത്തേജക പരിശോധനയില്‍ പങ്കെടുക്കണം; സഞ്ജുവും പട്ടികയില്‍

ഇന്ത്യയിലെ കായിക രംഗത്തിലെ ഉത്തേജക മരുന്നുകളുടെ ഉപയോഗം പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ ( നാഡ ) പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റിലെ കൂടുതല്‍ താരങ്ങളെക്കൂടി നാഡയുടെ പരിധിയിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാഡ തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 14 ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിക നാഡ തയ്യാറാക്കിയെന്നാണ് വിവരം. കൂടുതലും ഇന്ത്യയുടെ യുവതാരങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പുരുഷ ടീമില്‍ നിന്ന് 11 പേരും വനിതാ ടീമില്‍ നിന്ന് മൂന്ന് പേരുമാണ് നാഡയുടെ പരിധിയിലേക്ക് വരിക.

രോഹിത്തും കോലിയുമില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും നാഡയുടെ പട്ടികയിലേക്ക് വന്നിട്ടില്ല. എന്നാല്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ എന്നിവരും നാഡയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വനിതാ ടീമില്‍ നിന്ന് ഷഫാലി വര്‍മ, ദീപ്തി ശര്‍മ, രേണുക സിങ്, താക്കൂര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ സമീപ വര്‍ഷങ്ങളിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഉപയോഗിച്ച മരുന്നുകളും ഹാജരാക്കണം.

സമീപകാലത്തായി നടത്തിയ യാത്രകളുടെ വിവരങ്ങളും കൈമാറാന്‍ ഈ താരങ്ങളോട് നാഡ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ ഇന്ത്യയുടെ പുരുഷ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുകയാണ്. ഇതിന് ശേഷം ഏകദിന പരമ്പരയും പിന്നീട് ചാമ്പ്യന്‍സ് ട്രോഫിയുമുണ്ട്. ഈ കാലയളവില്‍ താരങ്ങളുടെ സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ബിസിസി ഐക്ക് നാഡ വിവരം നല്‍കിയിട്ടുണ്ട്. എന്തായാലും ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി നാഡയുടെ പരിശോധനയില്‍ പങ്കെടുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

suryakumar yadav

ക്രിക്കറ്റ് താരങ്ങള്‍ നാഡയോട് സഹകരിക്കുന്നില്ല

മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ ഉത്തേജക മരുന്ന് പരിശോധന വളരെ കുറവാണ്. ഇടവേളകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ചില താരങ്ങളെ മാത്രം പരിശോധിക്കുന്നതായിരുന്നു നാഡയുടെ രീതി. ഇതിന് മുമ്പ് നാഡ ഇത്തരത്തില്‍ ക്രിക്കറ്റ് താരങ്ങളോട് ഉത്തേജക പരിശോധനയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരങ്ങള്‍ സഹകരിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവരോടെല്ലാം വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ കൃത്യമായി വിവരം നല്‍കാന്‍ തയ്യാറായില്ല.

ഇതിന്റെ പേരില്‍ നാഡയും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് കോവിഡ് വന്നതോടെയാണ് നാഡ നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോള്‍ വീണ്ടും നാഡ രംഗത്തെത്തുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ കൃത്യ സമയത്ത് വിവരം നല്‍കി സഹകരിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നാഡ ശക്തമായി രംഗത്തെത്തുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇതിനോട് സഹകരിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.

പൃഥ്വി ഷാ കുടുങ്ങിയിരുന്നു

ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വലം കൈയന്‍ യുവ ഓപ്പണര്‍ അടുത്ത സെവാഗാണെന്നും സച്ചിനാണെന്നും വരെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഉത്തേജക പരിശോധനയില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ചുമക്ക് ഉപയോഗിച്ച മരുന്നാണ് പൃഥ്വിക്ക് തിരിച്ചടിയായത്. ഒരു വര്‍ഷത്തോളം വിലക്കും പൃഥ്വിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവും സാധ്യമായിട്ടില്ല.

പൃഥ്വി ഷാക്ക് കിട്ടയതുപോലെ എട്ടിന്റെ പണി ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തവണത്തെ പരിശോധനയില്‍ കിട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തേജക പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിലക്കടക്കം താരങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, January 22, 2025, 15:02 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+