For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അത്യാഡംഭര ജീവിതമില്ല, സഞ്ജു നല്ലൊരു തുക മുടക്കുന്നത് അവര്‍ക്കായി! വെളിപ്പെടുത്തല്‍

മുംബൈ: ക്രിക്കറ്റ് താരങ്ങളാവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന കാരണം ക്രിക്കറ്റിനോടുള്ള സ്‌നേഹം മാത്രമല്ല. അതിലുപരിയായി ക്രിക്കറ്റിലൂടെ ലഭിക്കുന്ന പ്രതിഫലവും സുഖ സൗകര്യങ്ങളും പ്രശസ്തിയുമെല്ലാം യുവാക്കാളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും അത്യാഡംഭര ജീവിതമാണ് നയിക്കുന്നത്. അത്യാധുനിക വാഹന ശേഖവും വിദേശ യാത്രകളുമെല്ലാമായി താരങ്ങളെല്ലാം ജീവിതം ആഘോഷിക്കുന്നു.

എന്നാല്‍ ഇവര്‍ക്കിടയില്‍ സഞ്ജു സാംസണ്‍ തികച്ചും വ്യത്യസ്തനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിറ സാന്നിധ്യമെന്ന് വിളിക്കാനാവില്ലെങ്കിലും വലിയ ആരാധകരുള്ള സൂപ്പര്‍ താരം തന്നെയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് പ്രതിവര്‍ഷം കോടികള്‍ പ്രതിഫലമായി ലഭിക്കാറുണ്ട്. ഇപ്പോള്‍ 14 കോടിയാണ് രാജസ്ഥാനില്‍ സഞ്ജുവിന്റെ പ്രതിഫലം. ബിസിസി ഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണ് സഞ്ജു.

sanju samson

കൂടാതെ ബിസിനസിലൂടെയും വലിയ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. അത്യാഡംഭരത്തില്‍ ജീവിക്കാനുള്ള പ്രതിഫലമുണ്ടായിട്ടും സഞ്ജു സാംസണ്‍ അതിന് ശ്രമിക്കാറില്ല. അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ വലിയ തുക സഞ്ജു ഭാവിയില്‍ വളര്‍ന്നുവരാനിരിക്കുന്ന യുവ പ്രതിഭകള്‍ക്കായി നല്‍കുകയാണ്. ക്രിക്കറ്റില്‍ കഴിവുള്ളവരും എന്നാല്‍ ആവിശ്യത്തിന് പരിശീലനം ലഭിക്കാതെയും വളര്‍ന്നുവരാന്‍ സാഹചര്യമില്ലാത്തവരെയും സഹായിക്കാന്‍ രണ്ട് കോടിയോളം രൂപയാണ് പ്രതിവര്‍ഷം സഞ്ജു മുടക്കുന്നത്.

കേരളത്തിലെ താരങ്ങള്‍ക്ക് മാത്രമല്ല രാജസ്ഥാന്‍ ട്രയല്‍സില്‍ മികവ് കാട്ടുകയും നിര്‍ഭാഗ്യവശാല്‍ അവസരം ലഭിക്കാതെ പോവുകയും ചെയ്യുന്ന പ്രതിഭകളായ താരങ്ങള്‍ക്കുവരെ സഞ്ജു സഹായ ഹസ്തം നല്‍കാറുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ഫിറ്റ്‌നസ് പരിശീലകനായ രാജാമണി പ്രഭുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഞ്ജു നിരവധി യുവതാരങ്ങള്‍ക്ക് കൈത്താങ്ങാകുന്നുണ്ടെങ്കിലും അതൊന്നും ആര്‍ക്കും അറിയില്ലെന്നാണ് രാജാമണി വെളിപ്പെടുത്തിയത്.

'15 കോടിയോളം രൂപ സഞ്ജുവിന് ഇപ്പോള്‍ പ്രതിഫലമുണ്ട്. ഇതില്‍ രണ്ട് കോടിയിലധികം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെയും പ്രതിഭാശാലികളായ യുവ ക്രിക്കറ്റ് താരങ്ങളെയും വളര്‍ത്താനായി ഉപയോഗിക്കുന്നു. താരമെന്നതിലുപരിയായി മികച്ച മനുഷ്യനാണ് സഞ്ജു. നല്ല വ്യക്തിത്വത്തിനുടമയായതിനാലാണ് സഞ്ജുവിന് ഇത്രയധികം പിന്തുണ ലഭിക്കുന്നത്'- വീരമണി പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരമായി ഇടമില്ല. ഏറെ നാളുകളായി ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴയുമ്പോഴെല്ലാം വലിയ സൈബര്‍ ആക്രമണം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ഉയരാറുണ്ട്. അതുകൊണ്ടാണ് ഇടക്കിടെ സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നതെന്ന് മുന്‍ ചീഫ് സെലക്ടറായ ജിതേഷ് ശര്‍മയടക്കം വെളിപ്പെടുത്തിയതാണ്.

sanju samson

സഞ്ജു സാംസണെ നായകനാക്കിയ ശേഷം രാജസ്ഥാന്റെ ആരാധക പിന്തുണയും വളരെയധികം ഉയര്‍ന്നിട്ടുണ്ട്. 2022ല്‍ രാജസ്ഥാനെ ഫൈനല്‍ കളിപ്പിച്ച നായകനാണ് സഞ്ജു. എന്നാല്‍ ഇത്തവണ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്തായി. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. പ്രതീക്ഷിച്ച സ്ഥിരത കാട്ടാനോ ഉത്തരവാദിത്തം കാട്ടാനോ സഞ്ജുവിനായില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് കടുപ്പമാണ്.

അതേ സമയം സഞ്ജുവിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എന്തായാലും ഇന്ത്യന്‍ ടീമിലുണ്ടായാലും ഇല്ലെങ്കിലും രാജസ്ഥാന്റെ വിശ്വസ്തനായ സഞ്ജു. ഇനിയും രാജസ്ഥാന്റെ നായകനായിത്തന്നെ അദ്ദേഹം കളിച്ചേക്കും. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് അതിന് തയ്യാറായേക്കില്ല.

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ മൂന്ന് വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ സഞ്ജു ആരാധകര്‍ അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമര്‍ശകരേറെയാണെങ്കിലും എല്ലാവരേയും സന്തോഷിപ്പിക്കാനും ചേര്‍ത്തുനിര്‍ത്താനും ശ്രമിക്കുന്ന സഞ്ജുവിന് ആരാധക ഹൃദയങ്ങളില്‍ എന്നും ഇടമുണ്ടാവുമെന്നുറപ്പ്.

Story first published: Tuesday, June 13, 2023, 14:48 [IST]
Other articles published on Jun 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+