Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റെക്കോര്‍ഡുമായി' സഞ്ജു തിരിച്ചെത്തി, ഇനിയെന്ത് ചെയ്യാന്‍ പോകുന്നു?

അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ മലയാളി ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. സിംബാബ്‌വെ പര്യടനം കരിയറിലെ മികച്ച തുടക്കമാണ് എന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചെത്തിയ സഞ്ജു പറഞ്ഞത്. മത്സരം കടുത്തതായിരുന്നു. പക്ഷേ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചു.

കളി മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും കുടുംബാഗംങ്ങളും ചേര്‍ന്നാണ് സഞ്ജുവിനെ സ്വീകരിച്ചത്. സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ട്വന്റി 20യില്‍ ഏഴാമനായി ക്രീസിലെത്തിയ സഞ്ജു 24 പന്തില്‍ 19 റണ്‍സാണ് എടുത്തത്.

സഞ്ജുവിന് മുന്നില്‍ ഇനി കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് നോക്കൂ..

എത്തിയത് ട്വന്റി 20 ടീമില്‍

എത്തിയത് ട്വന്റി 20 ടീമില്‍

അമ്പാട്ടി റായിഡുവിന്റെ പരിക്കിന്റെ രൂപത്തിലാണ് ഭാഗ്യം ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് വേണ്ടി വാതില്‍ തുറന്നത്. അതും ട്വന്റി 20 ടീമില്‍. എന്നാല്‍ സഞ്ജുവിന്റെ യഥാര്‍ഥ തട്ടകം ഏകദിനവും ടെസ്റ്റ് മത്സരങ്ങളുമാണ്. അതിലേക്ക് സഞ്ജു ഇനിയും ഏറെ യാത്ര ചെയ്യാനുണ്ട് എന്ന് മാത്രം.

യുവാക്കളുടെ കൂട്ടത്തിലെ കുഞ്ഞന്‍

യുവാക്കളുടെ കൂട്ടത്തിലെ കുഞ്ഞന്‍

നിലവില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം ഇടംപിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റുവര്‍ട്ട് ബിന്നി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് തുടങ്ങിയവരെ അപേക്ഷിച്ച് പ്രായം തീരെ കുറവാണ് സഞ്ജുവിന്. സഞ്ജുവിന്റെ ഏറ്റവും വലിയ സാധ്യതയും അത് തന്നെ. പോരാത്തതിന് സ്‌പെഷലിസ്റ്റ് കീപ്പറും കൂടിയാണ് സഞ്ജു. ധോണി വിരമിക്കുന്ന ഒഴിവിലേക്ക് ഇന്ത്യയ്ക്ക് വേണ്ടത് ഒരു കീപ്പറെയാണ്.

ലക്ഷ്യം കഠിനം

ലക്ഷ്യം കഠിനം

ഇന്ത്യന്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനന നടത്തി സീനിയര്‍ ടീമിലേക്ക് അവകാശവാദം ഉന്നയിക്കുകയാണ് സഞ്ജു ആദ്യം വേണ്ടത്. അടുത്തവര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കുന്നത് ഇന്ത്യയില്‍ വെച്ചാണ്. ഈ ടീമിലേക്കും സഞ്ജുവിന് വിളി വരാനിടയുണ്ട്.

ടെസ്റ്റിലെത്താന്‍ രഞ്ജി

ടെസ്റ്റിലെത്താന്‍ രഞ്ജി

രഞ്ജി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി എത്താന്‍ സഞ്ജുവിന് എളുപ്പമാണ്. സ്ഥിരം കീപ്പറായ ധോണി ടെസ്റ്റ് ക്രിക്കറ്റ് വിരമിച്ചു എന്നത് തന്നെ കാരണം. കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു.

കോച്ച് ദ്രാവിഡ് ഗുണം ചെയ്യും

കോച്ച് ദ്രാവിഡ് ഗുണം ചെയ്യും

സിംബാബ്വെ പര്യടനത്തിനുള്ള ടീമിലും ഇന്ത്യന്‍ എ ടീമിലും സഞ്ജു ഉണ്ടായിരുന്നില്ല. ദ്രാവിഡ് ആണ് ജൂനിയര്‍ ടീമിന്റെ കോച്ച് എന്നത് സഞ്ജുവിന് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

Story first published: Wednesday, July 22, 2015, 13:07 [IST]
Other articles published on Jul 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+