For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ എ ടീമില്‍ സഞ്ജുവില്ല!! പകരം ഇഷാനും പൊറേലും; എങ്കിലും സന്തോഷിക്കാം, ഈ കാരണം

മുംബൈ: യുവതാരം റുതുരാജ് ഗെയ്ക്വാദിനെ നായകനാക്കി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ് ബോള്‍ മല്‍സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഈ സംഘത്തിലുണ്ടാവുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തഴയപ്പെട്ടു. പകരം ഇഷാന്‍ കിഷനും അഭിഷേക് പൊറേലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്.

അടുത്തിടെ നടന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സി ടീമിനെ നയിച്ചത് റുതുരാജായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനെ രണ്ടാംസ്ഥാനത്തു എത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു. ഓരോ ജയവും സമനിലയും തോല്‍വിയുമാണ് ഇന്ത്യന്‍ സി ടീം സ്വന്തമാക്കിയത്. റുതുരാജിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഓസീസ് പര്യടനത്തിലും അദ്ദേഹത്തെ നായകസ്ഥാനത്തേക്കു എത്തിച്ചത്.

കഴിഞ്ഞ ദുലീപ് ട്രോഫിയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ ഡി ടീമിനു വേണ്ടി സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ 45 റണ്‍സും നേടി കസറിയ താരമാണ് സഞ്ജു. എന്നിട്ടും അദ്ദേഹത്തിനു ഓസീസ് പര്യടനത്തിനുള്ള ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതില്‍ ആരാധകര്‍ക്കു നിരാശയുണ്ടാവും. പക്ഷെ ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതില്‍ സഞ്ജുവിനു സന്തോഷിക്കാം. ഇതിനു പിന്നിലെ കാരണമറിയാം.

SANJU SAMSON

എന്തുകൊണ്ട് സഞ്ജു ഹാപ്പി?

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും തഴയപ്പെട്ടത് സഞ്ജു സാംസണിനെ സംബന്ധിച്ച് തീര്‍ച്ചയായും സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. കാരണം സൗത്താഫ്രിക്കയുമായുള്ള അടുത്ത ടി20 പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്. മൂന്നു റെഡ് ബോള്‍ മല്‍സരങ്ങളാണ് ഇന്ത്യന്‍ എ ടീം ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.

ഓസ്‌ട്രേലിയയുടെ എ ടീമുമായുള്ള ആദ്യത്തെ മല്‍സരം ഈ മാസം 31 മുതല്‍ നവംബര്‍ മൂന്ന് വരെയാണ്. രണ്ടാമത്തെ മല്‍സരം നവംബര്‍ ഏഴു മുതല്‍ 10 വരെ മെല്‍ബണിലും നടക്കും. അതിനു ശേഷം രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീമുമായി ഒരു സൗഹൃദ മല്‍സരവും എ ടീം കളിക്കും. നവംബര്‍ 15 മുതല്‍ 17 വരെ പെര്‍ത്തിലാണ് ഈ പോരാട്ടം.

അടുത്ത മാസം എട്ടു മുതല്‍ 15 വരെയാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം നടക്കുന്നത്. നാലു ടി20കളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം അവിടെ കളിക്കുക. ഇതേ സമയത്തു തന്നെയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ എ ടീമിന്റെ മല്‍സരങ്ങളും നടക്കുന്നത്. സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജു പരിഗണിക്കപ്പെടുന്നതിനാല്‍ തന്നെയാണ് ഇന്ത്യന്‍ എ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരേ മിന്നിച്ചു

ബംഗ്ലാദേശുമായി സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ സഞ്ജു സാംസണായിരുന്നു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. കൂടാതെ ഓപ്പണറുടെ റോളും അദ്ദേഹത്തിനു ലഭിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കന്നി സെഞ്ച്വറിയുമായി (47 ബോളില്‍ 111) സഞ്ജു കസറുകയും ചെയ്തിരുന്നു.

സൗത്താഫ്രിക്കയിലും അദ്ദേഹം തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്നു ഉറപ്പായിരിക്കുകയാണ്. കാരണം ഓസ്‌ട്രേലിയന്‍ പര്യടനം പരിഗണിച്ച് റിഷഭ് പന്തിനു വിശ്രമം നല്‍കിയേക്കും. ഇഷാന്‍ കിഷനാവട്ടെ ഇന്ത്യന്‍ എ ടീമിന്റെ ഭാഗവുമാണ്. അതിനാല്‍ സൗത്താഫ്രിക്കയിലും സഞ്ജു കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

പക്ഷെ ഓപ്പണിങ് റോള്‍ കൂടി അദ്ദേഹം നിലനിര്‍ത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വിശ്രമം നല്‍കിയാല്‍ സഞ്ജു വീണ്ടും ഓപ്പണിങിലേക്കു വരുമെന്നുറപ്പാണ്. അഭിഷേക് ശര്‍മ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി.

RUTURAJ GAIKWAD

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭൂയ്, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പൊറെല്‍ (വിക്കറ്റ് കീപ്പര്‍), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യഷ് ദയാല്‍, നവദീപ് സെയ്‌നി, മാനവ് സുതര്‍, തനുഷ് കോട്ടിയാന്‍.

Story first published: Tuesday, October 22, 2024, 6:35 [IST]
Other articles published on Oct 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+