Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനു പണിയാവും! എന്തുകൊണ്ട് ടെസ്റ്റ് ടീമില്‍ സഞ്ജു വേണം? കാരണങ്ങളുണ്ട്

ഇന്ത്യക്കു വേണ്ടി അടുത്ത വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലും സഞ്ജു സാംസണിനെ നമുക്കു കാണാന്‍ സാധിച്ചേക്കും. ബംഗ്ലാദേശുമായുള്ള മൂന്നാം ടി20യില്‍ ഓപ്പണറായി ഇറങ്ങി നേടിയ കിടിലന്‍ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തേയൊന്നും സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് ആര്‍ക്കും വലിയ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ പുതിയ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു ടെസ്റ്റിലും അവസരങ്ങള്‍ തുറന്നു കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റിലേക്കും താന്‍ പരിഗണനയിലുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചതായി സഞ്ജു തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രഞ്ജി ട്രോഫിയിലെ പ്രകടനം അദ്ദേഹത്തിനു നിര്‍ണായകമായി മാറുകയും ചെയ്തിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റിലേക്കുള്ള സഞ്ജുവിന്റെ വരവ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനു വെല്ലുവിളിയാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമായി ഒതുക്കപ്പെടേണ്ട താരമല്ല സഞ്ജു. അദ്ദേഹം തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുക തന്നെ ചെയ്യുന്നു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

SANJU SAMSON

സാങ്കേതിക മികവ്

ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണിന്റെ സാങ്കേതിക മികവാണ് ആദ്യത്തെ കാരണം. അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍ മികവ് പരിഗണിക്കുമ്പോള്‍ അതു ടെസ്റ്റ് ക്രിക്കറ്റിനും വളരെയധികം യോജിക്കുന്നതായി കാണാന്‍ സാധിക്കും. ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റുകളില്‍ അഗ്രഷനാണ് പ്രധാനമെങ്കില്‍ ടെസ്റ്റില്‍ മറ്റു ചില കഴിവുകള്‍ കൂടി ഒരു ബാറ്റര്‍ക്കു ആവശ്യമാണ്. ക്ഷമയും ടെക്‌നിക്കും സാഹചര്യങ്ങളുമയി പൊരുത്തപ്പെടാനുള്ള ശേഷിയുമല്ലാം ഈ ഫോര്‍മാറ്റില്‍ കൂടിയേ തീരൂ.

ഇവയെല്ലം സഞ്ജുവിനുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനൊപ്പം പല തവണ അദ്ദേഹം ഈ കഴിവുകളെല്ലാം പുറത്തെടുത്തിട്ടുണ്ട്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിനു ഇതിനായി മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവ് ആഭ്യന്തര ക്രിക്കറ്റിലെ പല ടൂര്‍ണമെന്റുകളിലും സഞ്ജു പുറത്തെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യക്കൊപ്പവും സമാനമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. മാത്രമല്ല പേസ്, സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ഒരുപോലെ മിടുക്കനുമാണ് സഞ്ജു. ഇതു ടെസ്റ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ച് നിര്‍ണായക ഘടകമാണ്.

മധ്യനിര ശക്തമാക്കാം

സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മധ്യനിരയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് രണ്ടാമത്തെ കാരണം. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ പലപ്പോഴും വലയ്ക്കാറുള്ളതു മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ്.

എന്നാല്‍ സഞ്ജു വരികയാണെങ്കില്‍ അതു മധ്യനിരയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റും. ഒരേ സമയം ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ഇതു വ്യത്യസ്ത സാഹചര്യങ്ങളിലെ വെല്ലുവിളികളെ മറികടക്കാന്‍ ടീമിനെ സഹായിക്കുകയും ചെയ്യും. ടീം ആവശ്യപ്പെടുന്ന ഏതു തരത്തിലും ബാറ്റ് ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.

അനുഭവസമ്പത്തുള്ള ബൗളര്‍മാരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നേരിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് കൊണ്ടു മുന്നോട്ടു പോവേണ്ടത് ആവശ്യമാണ്. സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഇതിനു ടീമിനെ സഹായിക്കുകയും ചെയ്യും.

SANJU SAMSON

വൈവിധ്യം കൊണ്ടുവരും

ആധുനിക ക്രിക്കറ്റില്‍ ഏതൊരു ടീമിനെ സംബന്ധിച്ചും വൈവിധ്യം വളരെ പ്രധാനമാണ്. സഞ്ജു സാംസണിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തുകയാണെങ്കില്‍ അതു ഇന്ത്യക്കും ഏറെ വൈവിധ്യം നല്‍കും. വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെയാണ് ആധുനിക ക്രിക്കറ്റ് ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ള ചുരുക്കം കളിക്കാരിലൊരാള്‍ കൂടിയാണ് സഞ്ജു.

ഏകദിനത്തിലും ടി20യിലുമെല്ലാം അദ്ദേഹം തന്‍റെ കഴിവ് ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഇനി അഞ്ചു ദിവസം ദൈര്‍ഘ്യമുള്ള ടെസ്റ്റ് ക്രിക്കറ്റിനെയും വരുതിയിലാക്കാനുള്ള മിടുക്ക് മലയാളി താരത്തിനുണ്ട്. ദീര്‍ഘകാലമായി ഐപിഎല്ലില്‍ ലോകോത്തര ബൗളര്‍മാരെ നേരിട്ടുകൊണ്ടിരിക്കുന്ന ബാറ്ററാണ് സഞ്ജു. ഇതു ടെസ്റ്റ് ക്രിക്കറ്റിലും നന്നായി പെര്‍ഫോം ചെയ്യാന്‍ സഞ്ജുവിനെ സഹായിക്കുകയും ചെയ്യും.

Story first published: Wednesday, October 16, 2024, 11:56 [IST]
Other articles published on Oct 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+