Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പിങില്‍ കാര്യമില്ല? സഞ്ജു ബൗളിങ് തുടങ്ങണം! ടീമിലെത്താന്‍ ഈ വഴി മാത്രം, കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനു വലിയ വെല്ലുവിളികളാണ് മറ്റു താരങ്ങളില്‍ നിന്നും ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. വിക്കറ്റ് കിപ്പര്‍മാരുടെ റോളില്‍ പുതിയ വിക്കറ്റ് കീപ്പര്‍മാര്‍ ഉയര്‍ന്നുവരുന്നതും അദ്ദേഹത്തിനു ഭീഷണിയാണ്. ഇതു മറികടന്ന് സഞ്ജുവിന് എങ്ങനെ പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ മതിപ്പ് പിടിച്ചുപറ്റി ടീമില്‍ കയറാമെന്നതാണ് ചോദ്യം. ഇതിനു ഇനി അദ്ദേഹത്തിനു മുന്നില്‍ ഒരു വഴി മാത്രമേയുള്ളൂ. വിക്കറ്റ് കീപ്പിങിനോടൊപ്പം ബൗളിങിലും കൂടുതല്‍ ശ്രദ്ധിക്കുകയെന്നതാണ് ഇത്.

ഏതെങ്കിലുമൊരു റോളില്‍ ഉപയോഗിക്കാന്‍ സാധിക്കുവരെയെല്ല, മറിച്ച് വ്യത്യസ്ത റോളുകളില്‍ മുതല്‍ക്കൂട്ടാവുന്നവരെയാണ് ഇപ്പോള്‍ ടീമിനു ആവശ്യം. ഗംഭീറാവട്ടെ ഈ തരത്തില്‍ ഒന്നിലേറെ തരത്തില്‍ ടീമിനു പ്രയോജനം ചെയ്യുന്ന കളിക്കാരെയാണ് നോട്ടമിടുന്നത്. കോച്ചായി സ്ഥാനമേറ്റെടുത്തതിനു ശേഷം അദ്ദേഹം നടത്തിയിട്ടുള്ള പരീക്ഷണങ്ങളും ഇതു ശരിവയ്ക്കുന്നു. കരിയറിലൊരിക്കലും ബൗള്‍ ചെയ്യില്ലെന്നു കരുതിയ ചിലരെ ഗംഭീര്‍ ബൗളിങ് ഏല്‍പ്പിച്ചത് നമ്മള്‍ കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ കണ്ടതാണ്.

SANJU SAMSON

ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരെല്ലാം പാര്‍ട്ട്‌ടൈം ബൗളര്‍മാരായെത്തിയത് ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരുന്നു. ശ്രേയസ് അയ്യരുള്‍പ്പെടെ പലരും നെറ്റ്‌സില്‍ ബൗളിങ് പരിശീലനം നടത്തുന്നതും നമ്മള്‍ കണ്ടിരുന്നു. ടീമിനു ആവശ്യമെങ്കില്‍ ആരെയും ബൗളിങില്‍ പരീക്ഷിച്ചു നോക്കാമെന്ന ശൈലിയുടെ വക്താവാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ ഭാവിയില്‍ വിക്കറ്റ് കീപ്പറുള്‍പ്പെടെ 11 പേരും ഇന്ത്യക്കായി ബൗള്‍ ചെയ്യുന്നതു കണ്ടാലും അദ്ഭുതപ്പെടാനില്ല,

ഗംഭീറിന്റെ വരവിനു ശേഷം വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരും സ്വന്തം ബൗളിങ് മിനുക്കിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ റിഷഭ് ബൗള്‍ ചെയ്യുന്നത് നമ്മള്‍ അടുത്തിടെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി അവരുടെ ക്യാപ്റ്റന്‍ കൂടിയായ ഇഷാനും പാര്‍ട്ട് ടൈം ബൗളറായി പന്തെറിയാന്‍ എത്തി.

ഇവരുടെ പാത പിന്തുടര്‍ന്ന് ബൗളിങിലും തന്റെ കഴിവ് മെച്ചപ്പെടുത്താന്‍ സഞ്ജു ശ്രമിക്കേണ്ടതാണ്. കാരണം വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹം ഒരു ഫോര്‍മാറ്റിലും ഫസ്റ്റ് ചോയ്‌സോ, ബാക്കപ്പോ ആയി സ്ഥാനമുറപ്പിച്ചിട്ടില്ല. എല്ലാ ഫോര്‍മാറ്റുകളിലും റിഷഭാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ടി20യില്‍ മാത്രമാണ് ബാക്കപ്പ് റോളിലേക്കു സഞ്ജുവിനു കൂടുതല്‍ സാധ്യതയുള്ളത്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ട് ഇഷാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത് അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയാണ്.

SANJU SAMSON

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പായിട്ട് പോലും റിഷഭ് ബൗള്‍ ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ടെങ്കില്‍ സഞ്ജു എന്തിന് മാറിനില്‍ക്കണം? മാത്രമല്ല വിക്കറ്റ് കീപ്പറുടെ റോളില്‍ അദ്ദേഹത്തിനു ടീം ഇന്ത്യയില്‍ ഇനി വലിയ സ്‌കോപ്പില്ല. റിഷഭ്, ഇഷാന്‍ എന്നിവരെക്കൂടാതെ കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നവരാണ്. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിനു സാധ്യതയും കുറവാണ്.

ബാറ്റിങിനൊപ്പം കുറച്ചു ഓവറുകള്‍ ബൗള്‍ കൂടി ചെയ്യാനായാല്‍ ഒരു താരമെന്ന നിലയില്‍ അതു സഞ്ജുവിന്റെ മൂല്യം വര്‍ധിപ്പിക്കും. അതു അദ്ദേഹത്തിനു ടീമില്‍ കൂടുതല്‍ അവസരങ്ങളും നല്‍കിയേക്കും. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ഇടയ്ക്കു കുറച്ചു ഓവറുകള്‍ ബൗളിങിലും സഞ്ജു ഒരുകൈ നോക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ അദ്ദേഹം കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു.

Story first published: Saturday, August 24, 2024, 6:43 [IST]
Other articles published on Aug 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+