Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കവെ പുതിയ നായകനെ കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഈ വര്‍ഷം തന്നെ സൂര്യകുമാര്‍ യാദവിനെ ടി20 നായകസ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്നാണ് വിവരം.

മോശം ഫോമിനൊപ്പം പ്രായവും സ്‌കൈക്കു ഇപ്പോള്‍ വില്ലനായി മാറിയിരിക്കുകയാണ്. സൂര്യ തെറിച്ചാല്‍ പകരം ആരാവും അടുത്ത ക്യാപ്റ്റനെന്ന കാര്യത്തില്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും ഇപ്പോള്‍ വ്യക്തതയില്ല. ഇതിനിടെയാണ് ആരാവണം പുതിയ നായകനായി വരേണ്ടതെന്ന കാര്യത്തില്‍ ഗവാസ്‌കര്‍ മനസ്സ് തുറന്നത്.

SUNIL GAVASKAR

സഞ്ജു മതി

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി മലയാളി സൂപ്പര്‍ താരവും ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണ്‍ മതിയെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയാണ്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ അഭിഷേക് ത്രിപാഠിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

'ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും സൂര്യകുമാര്‍ഡ യാദവിനെ ഒഴിവാക്കാന്‍ സെലക്ടര്‍ ആഗ്രഹിക്കുന്നതായി ഞാന്‍ കേട്ടിരുന്നു. ഇതു ശരിയാണെങ്കില്‍ ഒരു മടിയും കൂടാതെ സഞ്ജു സാംസണിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കണം.

കാരണം കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ച രീതി നോക്കുമ്പോള്‍ ഒരു താരമെന്ന നിലയില്‍ ഏറെ പക്വത നേടിയതായിട്ടാണ് കാണപ്പെടുന്നത്.

കൂടാതെ ഐപിഎല്ലിലും കൂടുതല്‍ പക്വത കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സഞ്ജുവിനേക്കാള്‍ ടി20 ക്യാപ്റ്റന്‍സി അര്‍ഹിക്കുന്ന മറ്റൊരു താരമില്ലെന്നു തന്നെയാണ് ഞാന്‍ പറയുക'- ഗവാസ്‌കര്‍ വിശദമാക്കി.

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സനിനൊപ്പം ചേര്‍ന്ന സഞ്ജു ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി മാറിയിരുന്നു. റുതുരാജ് ഗെയ്ക്വാദ് നയിച്ച ടീം പ്ലേഓഫില്‍ എത്താതെ പോയെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കെപ്പട്ടു. സഞ്ജു തിളങ്ങിയാല്‍ ടീം ജയിക്കുമെന്ന രീതിയിലായിരുന്നു സിഎസ്‌കെയുടെ മുന്നോട്ടുള്ള യാത്ര.

14 ഇന്നിങ്‌സുകളില്‍ നിന്നും 43.36 ശരാശരിയില്‍ 477 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 165.62 സ്‌ട്രൈക്ക് റേറ്റിലാണാണിത്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും.

ഉയര്‍ന്ന സ്‌കോര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പുറത്താവാതെ നേടിയ 115 റണ്‍സുമാണ്. ഈ സീസണില്‍ ഒന്നിലധികം സെഞ്ച്വറികളടിച്ച ഏക താരവും സഞ്ജുവാണ്.

SANJU SAMSON

ക്യാപ്റ്റന്‍സി മികവ്

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു കഴിഞ്ഞ താരവും കൂടിയാണ് സഞ്ജു സാംസണ്‍. പ്രഥമ സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ തുടര്‍ച്ചയായി അഞ്ചു സീസണ്‍ നയിക്കുകയും ഒരു തവണ റണ്ണറപ്പാക്കുകയും ചെയ്തിട്ടുള്ള ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

2021 മുതല്‍ 25 വരെയാണ് റോയല്‍സ് നായകസ്ഥാനത്തു സഞ്ജുവുണ്ടായിരുന്നത്. 2022ലാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ഫൈനല്‍ വരെയെത്തിയത്. പക്ഷെ കപ്പിനരികെ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ക്കു അടിതെറ്റി.

അതിനു ശേഷം 23ല്‍ നേരിയ വ്യത്യാസത്തില്‍ (അഞ്ചാംസ്ഥാനം) പ്ലേഓഫ് മിസ്സായെങ്കിലും 24ല്‍ ടീമിനെ സഞ്ജു വീണ്ടും പ്ലേഓഫില്‍ എത്തിച്ചു. റോയല്‍സ് ക്യാപ്റ്റനായി വരുന്നതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലം കേരളാ ടീമിനെ വിവിധ ഫോര്‍മാറ്റുകളില്‍ നയിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

Story first published: Friday, May 29, 2026, 14:24 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+