For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു പുറത്തേക്ക്, തിരിച്ചുവരാന്‍ ഇഷാന്‍; പക്ഷെ ഈ കടമ്പ കടക്കണം! എന്താണെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാവുകയാണ്. ഇന്ത്യ നിലവില്‍ ടി20യിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തില്‍ ഡെക്കായ സഞ്ജുവിനെ ബംഗ്ലാദേശ് ടി20 പരമ്പരയിലും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ നിലവാരത്തിനൊത്ത് ഉയരാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

ഇതോടെ സഞ്ജു ടീമിന് പുറത്താകാന്‍ സാധ്യത കൂടിയിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇപ്പോഴിതാ ഇഷാന് തിരിച്ചുവരാന്‍ അവസരമൊരുങ്ങുകയാണ്. ടീം മാനേജ്‌മെന്റ് താരത്തിന് നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.

രഞ്ജി ട്രോഫിയില്‍ തിളങ്ങണം

രഞ്ജി ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീമിനെ നയിക്കുന്നത് ഇഷാന്‍ കിഷനാണ്. ആദ്യത്തെ രണ്ട് മത്സരത്തിനുള്ള ടീമിനെയാണ് ഇഷാന്‍ നയിക്കുന്നത്. ഇന്ന് ആസാമിനെതിരേ ജാര്‍ഖണ്ഡിന് മത്സരമുണ്ട്. ഇഷാന് തിളങ്ങാന്‍ സാധിച്ചാല്‍ വരുന്ന ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ ഇഷാന് അവസരം നല്‍കിയേക്കുമെന്നാണ് വിവരം. ടെസ്റ്റില്‍ റിഷഭ് പന്തിനൊപ്പം നിലവില്‍ ദ്രുവ് ജുറേലിനാണ് അവസരം ലഭിക്കുന്നത്. എന്നാല്‍ ഇഷാന് രഞ്ജി ട്രോഫി മുതലാക്കാനായാല്‍ ഇന്ത്യ വിളി നല്‍കാന്‍ സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ ഇഷാന്റെ രഞ്ജി ട്രോഫിയിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇഷാന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് ദുലീപ് ട്രോഫിയിലും താരം സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ തിരിച്ചുവരവിന് അവസരം നല്‍കിയില്ല. രഞ്ജി ട്രോഫിയിലും മികവ് ആവര്‍ത്തിച്ചാല്‍ ഇഷാന് ഇന്ത്യ കിവീസ് ടെസ്റ്റ് പരമ്പരയിലേക്ക് വിളി നല്‍കാനാണ് സാധ്യത കൂടുതല്‍.

sanju samson

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും സീറ്റ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് പരിഗണിക്കാനാണ് സാധ്യത. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇനിയും താരത്തെ പരിഗണിച്ചേക്കില്ല. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജു സാംസണെ വളരെയധികം പിന്തുണക്കുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരേ സഞ്ജു നിരാശപ്പെടുത്തിയതില്‍ ഗംഭീറിന് കടുത്ത അതൃപ്തിയുണ്ട്. രണ്ടാം ടി20യില്‍ സഞ്ജു നിരാശപ്പെടുത്തിയപ്പോള്‍ ഗംഭീറിന്റെ മുഖഭാവം ഇത് വ്യക്തമാക്കുന്നതായിരുന്നു.

സഞ്ജു പുറത്തായാല്‍ പകരം ആ സീറ്റിലേക്ക് ഇഷാന്‍ എത്തിയേക്കും. കടന്നാക്രമിച്ച് കളിക്കുന്ന ഇഷാന്‍ മികച്ച ഫോമില്‍ രഞ്ജി ട്രോഫി കളിക്കണം. അല്ലാത്ത പക്ഷം താരത്തിന് മടങ്ങിവരവ് അല്‍പ്പം പ്രയാസമാവും. ഈ സാഹചര്യത്തില്‍ ഇഷാന്റെ രഞ്ജി ട്രോഫിയിലെ പ്രകടനത്തിലേക്കാണ് സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. നായകനെന്ന നിലയില്‍ അവസരത്തിനൊത്ത് ഇഷാന്‍ ഉയര്‍ന്നാല്‍ തിരിച്ചുവരവ് അവസരം നല്‍കുമെന്ന് നിസംശയം പറയാം.

സഞ്ജുവിന് ഇനി മടങ്ങിവരവ് കടുപ്പം

സഞ്ജു സാംസണ്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതിനാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ സഞ്ജു സാംസണിന് അവസരമില്ല.

പരിശീലകന്‍ ഗംഭീര്‍ സഞ്ജുവിനെ ടി20യിലാണ് പിന്തുണക്കുന്നത്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളോട് നീതികാട്ടാന്‍ സഞ്ജുവിന് സാധിക്കാത്തതിനാല്‍ താരത്തെ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Friday, October 11, 2024, 7:38 [IST]
Other articles published on Oct 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+