Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ക്യാപ്റ്റന്‍സി കിട്ടിയില്ല, സഞ്ജുവിനായി ഗംഭീറിന്റെ അടുത്ത നീക്കം!! വമ്പന്‍ റോള്‍, സംഭവമിങ്ങനെ

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകസ്ഥാനത്തേക്കു ഉയര്‍ന്ന വന്ന ശേഷം അവസാന ഘട്ടത്തില്‍ തഴയപ്പെട്ടെങ്കിലും മലാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മറ്റൊരു വമ്പന്‍ കോളടിച്ചേക്കും. ഇതിനായി കോച്ച് ഗൗതം ഗംഭീര്‍ സെലക്ടര്‍മാരുമായി സംസാരിച്ചു കഴിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്.

സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി പുതിയ ക്യാപ്റ്റനായി മല്‍സരരംഗത്തുണ്ടായിരുന്ന താരമാണ് സഞ്ജു. ഗംഭീറിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ താല്‍പ്പര്യക്കുറവ് കാരാണം ഇതു നടക്കാതെ പോവുകയും പകരം ശ്രേയസ് അയ്യര്‍ക്കു നറുക്കും വീഴുകയായിരുന്നു.

SANJU GAMBHIR Sanju Samson Set To Recalled To Indian Odi Team

സഞ്ജുവിന്റെ തിരിച്ചുവരവ്

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലെഹീറോയിസത്തോടെ ഇന്ത്യന്‍ ടി20 ടീമിസെ സ്ഥിരം സാന്നിധ്യമായി സഞ്ജു സാംസണ്‍ മാറിയിരിക്കുകയാണ്. വരാനരിക്കുന്ന യുകെ പര്യടനം, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം അദ്ദേഹം സ്ഥാനം നിലനിര്‍ത്താനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

ഇനി സഞ്ജുവിന്റെ അടുത്ത ലക്ഷ്യം ഏകദിന ടീമിലേക്കുള്ള മടങ്ങിവരവായിരിക്കും. അതുവഴി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാഗമാവുകയെന്ന വലിയ സ്വപ്‌നവും അദ്ദേഹത്തിനുണ്ടാവും. ഇതു യാഥാര്‍ഥ്യമാവാനുള്ള സാധ്യതകളും ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

കാരണം സഞ്ജുവിനെ ഇന്ത്യന്‍ ഏകദിന സെറ്റപ്പിലേക്കു തിരികെ കൊണ്ടുവരണമെന്നു സെലക്ടര്‍മാരോടു കോച്ച് ഗൗതം ഗംഭീര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതു തീര്‍ച്ചയായും മലയാളി താരത്തിനും ആരാധകര്‍ക്കുമെല്ലാം ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന കാര്യവുമാണ്.

ഏകദിനത്തില്‍ ദേശീയ ടീമിനായി കളിച്ചപ്പോഴെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് സഞ്ജു നടത്തിയിട്ടുള്ളതെന്നു അദ്ദേഹത്തിന്റെ റെക്കോര്‍ഡ് കാണിച്ച് സെലക്ടര്‍മാരുമായി ഗംഭീര്‍ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ഭാവി ഏകദിന ദൗത്യങ്ങളില്‍ സഞ്ജുവിനെ ബാക്കപ്പ് ഒാപ്ഷനായി പരിഗണിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ബാറ്റിങില്‍ തിളങ്ങാനുള്ള സാങ്കേതിക മികവ് സഞ്ജുവിനുണ്ട്. ഇതാവാം അദ്ദേഹത്തെ വീണ്ടും ഏകദിന പ്ലാനുകളുടെ ഭാഗമാക്കാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നതിനു പിന്നിലെന്നു ഉറപ്പിക്കാം. ഇതു യാഥാര്‍ഥ്യമായി മാറുമോയെന്നാണ് ഇനി അറിയാനുള്ളത്.

കിടിലന്‍ റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാളാണ് 31കാരനായ സഞ്ജു സാംസണ്‍. എന്നിട്ടും അദ്ദേഹം ടീമിലെ സജീവ സാന്നിധ്യമായി മാറിയില്ലെന്നത് നിരാശാജനകമാണ്. ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു മുതലാക്കിയിട്ടുള്ള താരമാണ് സഞ്ജു.

SANJU SAMSON Sanju Samson Set To Recalled To Indian Odi Team

വെറും 16 ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുള്ളൂ. ഇതില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചതാവട്ടെ 14 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും 56.67 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 510 റണ്‍സും സഞ്ജു അടിച്ചെടുത്തിട്ടുണ്ട്.

ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറകളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ഡെക്കായിട്ടില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

2023 ഡിസംബറില്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ കന്നി സെഞ്ച്വറിയുമായി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും അദ്ദേഹം കൈക്കലാക്കി.

ഇന്ത്യ 78 റണ്‍സിന്റെ ആധികാരിക ജയം കൊയ്ത മാച്ചില്‍ 108 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. പക്ഷെ ഈ മല്‍സരത്തിനു ശേഷം അദ്ദേഹം ഏകദിന ടീമില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീടൊരിക്കലും ഏകദിന ടീമിലേക്കു സഞ്ജു തിരിച്ചു വിളിക്കപ്പെടുകയും ചെയ്തിട്ടില്ല.

Story first published: Monday, June 8, 2026, 6:41 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+