Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു വേണ്ടാത്ത സഞ്ജു ഏതു ടീമിനൊപ്പം? ഇനി കളിക്കുക ടി20യില്‍! അതും ടീം ക്യാപ്റ്റന്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി നാട്ടിലേക്കു തിരികെ അയച്ചതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ആരാധകര്‍. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്കു മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നതോടെയാണ് ട്രാവലിങ് റിസര്‍വ് താരമായി ടീമിനൊപ്പം സഞ്ചരിച്ച സഞ്ജുവിനെ തിരിച്ചയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

രാഹുല്‍ തിരികെ വന്നതിനാല്‍ അദ്ദേഹത്തെ ഇനി ടീമിനു ആവശ്യമില്ലെന്നു ഉറപ്പായതോടെയാണ് ഈ നീക്കം. ഇതോടെ സഞ്ജുവിനെ ഇനി എപ്പോഴായിരിക്കും വീണ്ടും കളിക്കളത്തില്‍ കാണാന്‍ സാധിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ടീമിനൊപ്പം ഉടനെയൊന്നും അദ്ദേഹത്തെ കാണാനിടയില്ല.

SANJU SAMSON

കാരണം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരുന്നു. ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കളിക്കുമെങ്കിലും അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.

പക്ഷെ സഞ്ജുവിനെ കളിക്കളത്തില്‍ അധികം വൈകാതെ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ സാധിച്ചേക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20 ടൂര്‍ണമെന്റിലായിരിക്കും അദ്ദേഹം അടുത്തതായി കളിച്ചേക്കുകയെന്നാണ് വിവരം.

അഞ്ചു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ കെസിഎ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. കെസിഎ ഈഗിള്‍സ്, കെസിഎ പാന്തേഴ്‌സ്, കെസിഎ റോയല്‍സ്, കെസിഎ ലയണ്‍സ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഈ മാസം നാലിനു ആരംഭിച്ച ടൂര്‍ണമെന്റ് സമാപിക്കുക 14നാണ്. ഫാന്‍കോഡ് ആപ്പ് വഴി മല്‍സരങ്ങള്‍ തല്‍സമയം കാണാന്‍ സാധിക്കും.

ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന്റെ ക്ഷീണം കെസിഎ ടൈഗേഴ്‌സ് ടീമിനൊപ്പം തീര്‍ക്കാനായിരിക്കും ഇനി സഞ്ജുവിന്റെ ശ്രമം. മികച്ച ചില ഇന്നിങ്‌സുകളിലൂടെ തന്നെ സംശയിച്ചവര്‍ക്കു ബാറ്റ് കൊണ്ടു മറുപടി നല്‍കാന്‍ അദ്ദേഹം ശ്രമിക്കുമെന്നുറപ്പാണ്.

SANJU SAMSON

അതേസമയം, ഇന്ത്യന്‍ ടീമിനോടൊപ്പം മൂന്നു വമ്പന്‍ ടൂര്‍ണമെന്റുകളാണ് സഞ്ജുവിനു നഷ്ടമായിരിക്കുന്നത്. ഈ മാസം ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നാണ് അദ്ദേഹം ആദ്യം ഒഴിവാക്കപ്പെട്ടത്. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഏഷ്യാഡിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം ലഭിച്ചത് ജിതേഷ് ശര്‍മ, പ്രഭ്‌സിമ്രന്‍ സിങ് എന്നിവരായിരുന്നു. ഇരുവരും ഇനിയും ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല.

ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജു പരിഗണിക്കപ്പെടുന്നതിന്റെ ഭാഗമായാണ് ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു. റിഷഭ് പന്തിന്റെ അഭാവവും രാഹുലിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമായിരുന്നു സഞ്ജുവിനു പ്രതീക്ഷ നല്‍കിയത്. മാത്രമല്ല ഇഷാന്റെ ഫോമിനെക്കുറിച്ചും സംശയങ്ങളുണ്ടായിരുന്നു.

പക്ഷെ ഇഷാന്‍ തനിക്കു ലഭിച്ച അവസരങ്ങള്‍ നന്നായി മുതലെടുത്ത് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. സഞ്ജുവാകട്ടെ ലഭിച്ച അവസരങ്ങള്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയതുമില്ല. ഇതിനിടെ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ചെയ്തതോടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. പിന്നാലെ ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹത്തിനു ഇടം കണ്ടെത്താനായില്ല.

Story first published: Saturday, September 9, 2023, 23:51 [IST]
Other articles published on Sep 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+