For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു വിശ്രമം എടുക്കുന്നില്ല, കേരള ടീം ക്യാപ്റ്റനാവും? സര്‍പ്രൈസ് നീക്കം; ആരാധകര്‍ ഹാപ്പി

കൊച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയപ്പോള്‍ കൂടുതല്‍ കൈയടികള്‍ ഏറ്റുവാങ്ങിയ താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. ഓപ്പണര്‍ റോളിലേക്കെത്തിയ സഞ്ജു രണ്ട് സെഞ്ച്വറിയോടെയാണ് മിന്നിച്ചത്. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവുകയും ചെയ്തു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മറ്റാര്‍ക്കുമില്ലാത്ത പല റെക്കോഡുകളും സഞ്ജു ഈ പ്രകടനത്തിലൂടെ നേടി.

ഇന്ത്യയുടെ ടി20 ടീമിനൊപ്പം സീറ്റുറപ്പിക്കുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയില്‍ കാഴ്ചവെച്ചത്. മിന്നും ഫോമിലുള്ള സഞ്ജുവിന്റെ പ്രകടനം വീണ്ടും ഇനി എപ്പോള്‍ കാണാനാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇനി ഇംഗ്ലണ്ടിനെതിരേ ജനുവരിയിലാണ്. ഐപിഎല്‍ മെഗാ ലേലമടക്കം വരാനിരിക്കെ സഞ്ജു വിശ്രമത്തിലേക്ക് പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സഞ്ജു ഇടവേളയെടുക്കുന്നില്ലെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ തേടിയെത്തുന്നത്.

മുഷ്താഖ് അലി ട്രോഫിയില്‍ കേരള ക്യാപ്റ്റന്‍

സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇംഗ്ലണ്ട് ടി20 പരമ്പരയും കേരളത്തിന്റെ അടുത്ത രഞ്ജി ട്രോഫി മത്സരവും അടുത്തടുത്തായതിനാല്‍ സഞ്ജു രഞ്ജി ട്രോഫിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ആവേശം നല്‍കി സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കാന്‍ പോവുകയാണ്. നവംബര്‍ 23നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുന്നത്.

കേരള ടീമിന്റെ ഓപ്പണര്‍ റോളിലാവും ടി20 ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കുകയെന്നാണ് വിവരം. കൂടാതെ സഞ്ജുവാകും കേരള ടീമിനെ നയിക്കുകയെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് വലിയ ഇടവേള വേണ്ടെന്നാണ് സഞ്ജുവിന്റെ നിലപാട്. ഇന്ത്യയുടെ അടുത്ത ടി20 പരമ്പരക്ക് രണ്ട് മാസത്തോളം കാല താമസമുള്ളതിനാല്‍ സഞ്ജു കേരള ടീമിനായി കളിക്കുന്നത് മികച്ച നീക്കമാണെന്ന് പറയാം.

sanju samson

തുടര്‍ സെഞ്ച്വറികളോടെ കസറട്ടെ

സഞ്ജു സാംസണിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും തിരിച്ചെത്തും. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഓപ്പണര്‍ റോളില്‍ തുടരാന്‍ ആഭ്യന്തര ടൂര്‍ണമെന്റുകളിലും മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അതുകൊണ്ടുതന്നെ കേരളത്തിനൊപ്പവും തുടര്‍ സെഞ്ച്വറികള്‍ നേടി മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് സഞ്ജു കടന്ന് പോകുന്നത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറികളും അടിച്ചെടുത്തു. എന്നാല്‍ സഞ്ജു രണ്ട് മത്സരത്തില്‍ ഡെക്കിനാണ് പുറത്തായത്. സഞ്ജുവിന്റെ സ്ഥിരതക്കെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരള ടീമിനൊപ്പം മികവ് കാട്ടി ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പറയാം.

കേരളത്തിനെ കപ്പിലേക്കെത്തിക്കുമോ?

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. കേരളത്തെ കിരീടത്തിലേക്കെത്തിക്കാനുള്ള നായക മികവ് സഞ്ജുവിനുണ്ട്. മുന്നില്‍ നിന്ന് നയിച്ച് കേരളത്തിനെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം. കേരളത്തിന്റെ ആദ്യ മത്സരം 23ന് സര്‍വ്വീസസിനെതിരേയാണ്. ഹൈദരാബാദിലാണ് ഈ മത്സരം.

ഡിസംബര്‍ 15നാണ് ഫൈനല്‍. ഈ സമയംവരെ മറ്റ് ദേശീയ മത്സരങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ സഞ്ജു കേരള ടീമിനൊപ്പം പൂര്‍ണ്ണമായും ഉണ്ടാവുമെന്ന് തന്നെ പറയാം. കേരളത്തിനെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, November 18, 2024, 6:28 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+