Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറായി സഞ്ജു സീറ്റുറപ്പിച്ചോ? ഡിക്കെയുടെ കിടിലന്‍ മറുപടി!! ഞെട്ടിച്ചത് സഹീര്‍

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചതോടെ ടോപ്പ് ഗിയറിലേക്കു കയറിയ സഞ്ജു സാംസണിനു ഈ റോള്‍ സ്ഥിരമായി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ ടി20യില്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നെങ്കിലും തൊട്ടുമുമ്പത്തെ രണ്ടു ടി20കളിലും കിടിലന്‍ സെഞ്ച്വറികള്‍ കുറിക്കാന്‍ സഞ്ജുവിനായിരുന്നു. ബംഗ്ലാദേശിനെതിരേ 47 ബോളില്‍ 111ഉം സൗത്താഫ്രിക്കയ്‌ക്കെതിരേ 50 ബോളില്‍ 10 റണ്‍സുമാണ് താരം കുറിച്ചത്.

ടി20യില്‍ തുടര്‍ച്ചയായി രണ്ടു ടി20 സെഞ്ച്വറികള്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇതോടെ സഞ്ജുവിനെ തേടിയെത്തുകയും ചെയ്തു. നിലവിലെ ഫോമും ഓപ്പണറായ ശേഷമുള്ള കണ്ണഞ്ചിക്കുന്ന പ്രകടനങ്ങളും വിലയിരുത്തുമ്പോള്‍ അദ്ദേഹത്തെ ടി20യില്‍ സ്ഥിരം ഓപ്പണറാക്കണോയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക്കും.

SANJU SAMSON

വ്യത്യസ്ത അഭിപ്രായം

ടി20യില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി സഞ്ജു സാംസണ്‍ സ്ഥാനമുറപ്പിച്ചോയെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ദിനേശ് കാര്‍ത്തിക്കിനും സഹീര്‍ ഖാനുമുള്ളത്. ഡിക്കെ കൃത്യമായ മറുപടിയുമായി മലയാളി താരത്തെ പിന്തുണച്ചപ്പോള്‍ സഹീറിനു വ്യക്തമായ ഒരു അഭിപ്രായം ഇതേക്കുറിച്ച് ഇല്ലായിരുന്നു. ക്രിക്ക്ബസിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഓപ്പണറായ ശേഷമുള്ള മികച്ചപ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജുവിന്റെ സ്ഥാനം എവിടെയാണെന്നായിരുന്നു ആങ്കറായ ഗൗരവ് കപൂറിന്റെ ചോദ്യം. ടി20യില്‍ ഇന്ത്യന്‍ ഓപ്പണറെന്ന നിലയില്‍ സഞ്ജു സാംസണ്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞതായി ഞാന്‍ കരുതുന്നു. ഇനി കുറച്ചു കാലത്തേക്കെങ്കിലും സഞ്ജുവും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

സഹീര്‍ പറഞ്ഞത് ഇങ്ങനെ

ടി20യില്‍ ഓപ്പണറായതിനു ശേഷമുള്ള പ്രകടനങ്ങളും കോച്ചും ക്യാപ്റ്റനും നല്‍കിവരുന്ന പിന്തുണയും പരിഗണിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഓപ്പണറായി സ്ഥാനമുറപ്പിച്ചുവെന്നു കരുതുന്നുണ്ടോയെന്നായിരുന്നു സഹീര്‍ ഖാനോടുള്ള ചോദ്യം. ഗൗരവ് കപൂറിന്റെ ഈ ചോദ്യത്തിനു ഒരു ചിരിയായിരുന്നു സഹീറിന്റെ ആദ്യത്തെ പ്രതികരണം.

ഇന്ത്യക്കു വേണ്ടി ആദ്യത്തെ മൂന്നില്‍ തന്നെയാണ് സഞ്ജു കളിക്കേണ്ടതെന്നു സഹീര്‍ പറഞ്ഞെങ്കിലും ഡിക്കെയെപ്പോലെ ഓപ്പണിങ് ഉറപ്പിച്ചുവെന്നു പറയാന്‍ തയ്യാറായില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ സ്ഥാനത്തിനു വേണ്ടിയുള്ള ട്രാഫിക്ക് ജാം നേരത്തേ മുന്‍നിരയില്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്ന് മുതല്‍ ഏഴു വരെ കളിക്കാരുടെ ട്രാഫിക് ജാം ആണ് നമുക്കു കാണാന്‍ സാധിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അതു വളരെ പോസിറ്റീവായ സൂചന തന്നെയാണ്.

ദേശീയ ടീമിനായി ഈയൊരു ലെവലില്‍ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ താരങ്ങള്‍ അതിനു റെഡിയാണ്. അവസരത്തിനു വേണ്ടി കാത്തിരിക്കുന്ന മറ്റു താരങ്ങള്‍ക്കു അവര്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കി തീര്‍ക്കുകയുയും ചെയ്യുന്നു.

DINESH KARTHIK

ഈ ഫോര്‍മാറ്റില്‍ മുന്നോട്ടു പോകവെ ഇതു ഇന്ത്യന്‍ ക്രിക്കറ്റിനു തീര്‍ച്ചയായും നല്ലതുമാണ്. അതുകൊണ്ടു തന്നെ ഏതു താരമായാലും കളിക്കാന്‍ അവസരം കിട്ടുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുകയെന്നതാണ് കാര്യമെന്നാണ് സഞ്ജുവിനെക്കുറിച്ച് പരാമര്‍ശിക്കാതെ സഹീര്‍ വിശദീകരിച്ചത്.

മികച്ച പ്രകടനങ്ങളിലൂടെ സ്വയം വീണ്ടും വീണ്ടും മുന്നോട്ടു കയറാന്‍ താരങ്ങള്‍ ശ്രമിക്കണം. ഒന്നോ, രണ്ടോ പരമ്പരകളിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് നിങ്ങള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുവെന്നും അവസരങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നും പറയാന്‍ കഴിയില്ല. എല്ലാ താരങ്ങള്‍ളുടെയും സ്ഥാനം ചെറുതായി ചെറുതായി വരികയാണ്. അതുകൊണ്ടു തന്നെ സ്ഥിരതയിലൂടെ അവര്‍ക്കു ഒരു പരിധിക്കപ്പുറത്തേക്കു ഉയരാന്‍ കഴിയേണ്ടതുണ്ടെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 13, 2024, 15:56 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+