For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സഞ്ജു തുടങ്ങിക്കഴിഞ്ഞു, പരിശീലന മല്‍സരത്തില്‍ ഇടിവെട്ട് ഫിഫ്റ്റി- രാജസ്ഥാന്‍ ഹാപ്പി

34 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്

ദുബായ്: ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാവാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് സൂചന നല്‍കി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. പരിശീലന മല്‍സരത്തിലായിരുന്നു സഞ്ജുവിന്റ ഇടിവെട്ട് പ്രകടനം. രാജസ്ഥാന്‍ ടീം തന്നെ രണ്ടായി തിരിച്ച് നടത്തിയ മല്‍സരത്തില്‍ മലയാളി താരം ഫിഫ്റ്റിയുമായി മിന്നി. 34 പന്തില്‍ 56 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. വരാന്‍ പോവുന്ന പൂരത്തിന്റെ ചെറിയൊരു സൂചന കൂടിയാണ് അദ്ദേഹം ഈ കളിയില്‍ നല്‍കിയത്.

1

സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഐപിഎല്‍ കൂടിയാണിത്. ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ അദ്ദേഹത്തിനു ഈ സീസണില്‍ മികച്ച പ്രകടനം തന്നെ നടത്തേണ്ടതുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരം വിക്കറ്റ് കീപ്പറെ ഇന്ത്യ ഇനിയും ഉറപ്പിച്ചിട്ടില്ല. ഫ്‌ളോപ്പായ റിഷഭ് പന്തിനു പകരം കെഎല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പിങിന്റെ ചുമതല കഴിഞ്ഞ രണ്ടു പരമ്പരകളില്‍ ഏല്‍പ്പിച്ചിരുന്നു. പക്ഷെ സഞ്ജുവിന്റെ വഴി ഇനിയും അടഞ്ഞിട്ടില്ല. ഐപിഎല്ലില്‍ രാഹുല്‍, പന്ത് എന്നിവരെ പിന്തള്ളിയാല്‍ സഞ്ജുവിന് വീണ്ടും ടീമിലെത്താനാവും.

രാജസ്ഥാനു വേണ്ടി നെറ്റ്സില്‍ സഞ്ജു പരിശീലനം നടത്തുന്ന വീഡിയോ കാണാം

ഈ വര്‍ഷം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലെ ചില മല്‍സരങ്ങളില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ ഇവ മുതലെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ അവസരമാണ് ഐപിഎല്‍.

ഈ സീസണില്‍ കിരീട പ്രതീക്ഷയോടെ തന്നെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നതെന്ന് സഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. രാജസ്ഥാന്‍ ടീം മാറിയിട്ടുണ്ട്, കളിക്കാര്‍ മാറിയിട്ടുണ്ട്, സെറ്റപ്പ് മാറിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ചില താരങ്ങള്‍ ഞങ്ങളുടെ ടീമിലുണ്ട്. ടീമിന്റെ ഈ സീസണിലെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. തോറ്റു കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാവില്ല ഈ സീസണില്‍ രാജസ്ഥന്‍. കിരീട ഫേവറിറ്റുകളൂടെ കൂട്ടത്തില്‍ തന്നെയാണ് ഇത്തവണ തങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2

2015ലായിരുന്നു സഞ്ജു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഇതുവരെ നാലു ടി20കള്‍ കളിച്ച താരം നേടിയത് 35 റണ്‍സാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി 55 മല്‍സരങ്ങളില്‍ നിന്നും 37.64 ശരാശരിയോടെ 3162 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 149 ടി20കളില്‍ കളിച്ച അനുഭവസമ്പത്തുള്ള സഞ്ജു 26.98 ശരാശരിയില്‍ 3481 റണ്‍സുമെടുത്തു. രണ്ടു സെഞ്ച്വറികളും 21 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

Story first published: Friday, September 11, 2020, 13:58 [IST]
Other articles published on Sep 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+