തുടർച്ചയായ 3 പരാജയങ്ങൾ, തകർന്നടിഞ്ഞ സഞ്ജു; ഒരൊറ്റ ചോദ്യം കൊണ്ട് ധോണി കളി മാറ്റിയത് ഇങ്ങനെ!
കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ലെജന്റ് എം.എസ്. ധോണി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത പിന്തുണയെക്കുറിച്ച് മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. വലിയ പ്രതീക്ഷകളോടെ സിഎസ്‌കെ പാളയത്തിൽ എത്തിയെങ്കിലും കരിയറിന്റെ തുടക്കത്തിൽ നേരിട്ട കടുത്ത സമ്മർദ്ദത്തെക്കുറിച്ചും, അതിൽ നിന്നും ധോണി തന്നെ എങ്ങനെയാണ് കൈപിടിച്ചുയർത്തിയതെന്നും താരം വെളിപ്പെടുത്തി. ധോണി എന്ന ഇതിഹാസ നായകന്റെ മാന്ത്രിക സ്പർശം വ്യക്തമാക്കുന്നതാണ് സഞ്ജുവിന്റെ ഈ വാക്കുകൾ.
ഹാർദിക് കൊൽക്കത്തയിലേക്ക് ചേക്കേറുമോ? മുംബൈ ഇന്ത്യൻസ് പണം മാത്രം വാങ്ങി വിടില്ല! ആകാശ് ചോപ്ര പറയുന്നത്
"ഞാൻ സിഎസ്‌കെയിൽ ചേർന്നതിന് ശേഷം കളിച്ച ആദ്യ മൂന്ന് മത്സരങ്ങളിലും പൂർണ്ണമായി പരാജയപ്പെട്ടു. നിർഭാഗ്യവശാൽ ആ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെടുക കൂടി ചെയ്തു. ലോകകപ്പ് ഫൈനലിൽ വരെ മികച്ച രീതിയിൽ റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞ എനിക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെടുകയും ഏറെ വിഷമിക്കുകയും ചെയ്തു," സഞ്ജു ഓർക്കുന്നു.

തുടർച്ചയായ പരാജയങ്ങളിൽ സ്വയം പഴിചാരി മാനസികമായി തളർന്നിരുന്ന സഞ്ജുവിന് മുന്നിലേക്കാണ് ക്യാപ്റ്റൻ കൂൾ രക്ഷകനായി എത്തിയത്. ആ മൂന്ന് മത്സരങ്ങൾക്ക് ശേഷം മഹി ഭായ് തന്റെ അടുത്ത് വന്ന നിമിഷം സഞ്ജു വിവരിക്കുന്നു: "അദ്ദേഹം എന്നെ നോക്കി ചോദിച്ചു, 'നീ ഓക്കെയാണോ?' ഞാൻ പറഞ്ഞു, 'അതെ ഭയ്യാ, ഞാൻ ഓക്കെയാണ്, പക്ഷെ...' ഞാൻ പറഞ്ഞു പൂർത്തിയാക്കും മുൻപ് അദ്ദേഹം എന്നെ തടഞ്ഞു. ധോണി പറഞ്ഞു: 'ആ ബട്ടുകളിലേക്ക് നീ പോകേണ്ട (Don't go into buts). ഒന്നിനും വേണ്ടി നീ ഒരു ഷെല്ലിൽ ഉള്ളിലേക്ക് ഒതുങ്ങിക്കൂടരുത് (Don't go into a shell)'."
ധോണിയുടെ ആ ഒരൊറ്റ വാക്കിൽ കളി മാറിയെന്ന് സഞ്ജു പറയുന്നു. ക്യാപ്റ്റൻ നൽകിയ ആത്മവിശ്വാസത്തിൽ തൊട്ടടുത്ത മത്സരത്തിൽ തന്നെ സഞ്ജു തകർപ്പൻ സെഞ്ച്വറി നേടി. ആ മത്സരത്തിൽ ചെന്നൈ വിജയിക്കുകയും ടീം മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ധോണി പകർന്നുനൽകിയ ആ ആവേശം ടൂർണമെന്റിലെ അവസാന മത്സരം വരെ ടീമിനെ കിരീടപ്പോരാട്ടത്തിൽ നിലനിർത്താൻ സഹായിച്ചുവെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
റെക്കോർഡുകളിൽ സഞ്ജു തന്നെ കേമൻ! അയർലാന്റും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ റൺമഴ തീർത്തവർ
വരാനിരിക്കുന്ന അയർലാന്റ് പര്യടനത്തിലാണ് സഞ്ജു സാംസൺ എന്ന താരത്തിന്റെ മുഴുവൻ പ്രതീക്ഷയും. അയർലാന്റിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സഞ്ജു മൂന്നാമതാണ്. 77 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ച ഇന്നിങ്സാണ് അതിൽ പ്രധാനപ്പെട്ടത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാൻ കാത്തിരിക്കുന്ന ഇന്ത്യൻ ടീമിലെ പ്രധാന കുന്തമുനയാണ് സഞ്ജു സാംസൺ. വൈഭവ് സൂര്യവംശിയുടെ വരവോടെ ഇനി സഞ്ജുവിനും അഭിഷേകിനും തങ്ങളുടെ സ്ഥാനം നഷ്ടമാകുമോ എന്ന പേടിയും നിലനിൽക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications