ഇന്ത്യന്‍ ടീമില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെങ്കിലും തന്റെ സ്ഥാനമുറപ്പിക്കാനുള്ള പരിശ്രമം സഞ്ജു സാംസണ്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തനിക്കു ശേഷം അരങ്ങേറിയ പലരും ടീമില്‍ തങ്ങളുടേതായ ഇടം നേടിയെടുത്തപ്പോള്‍ സഞ്ജുവിന് ഇപ്പോഴും ഗസ്റ്റ് റോളാണ്. വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ ടീമിലെത്തും. ഇതില്‍ നന്നായി കളിച്ചാലും ഇല്ലെങ്കിലും ഫലം ഒന്നുതന്നെ. അടുത്ത പരമ്പരയില്‍ ടീമിന് പുറത്തായിരിക്കും.

ബിസിസിഐയ്ക്കു വേണ്ടപ്പെട്ടവര്‍ക്കു എല്ലായ്‌പ്പോഴും ടീമില്‍ 'സംവരണമാണ്'. എത്ര കളിയില്‍ ഫ്‌ളോപ്പായാലും അവര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. സഞ്ജുവാകട്ടെ മൂന്നു മാച്ചില്‍ ഒന്നില്‍ ചെറിയ സ്‌കോറില്‍ പുറത്തായാല്‍ അത് ആയുധമാക്കിയെടുത്ത് ടീം മാനേജ്‌മെന്റ് പകരം മറ്റൊരാളെ കൊണ്ടുവരും. സഞ്ജു സാംസണിനെതിരേ ബിസിസിഐയുടെയോ, സെലക്ടര്‍മാരുടെയോ ഭാഗത്തു നിന്നും ഇനിയും ഇതേ രീതിയിലുള്ള സമീപനമൊക്കെ തന്നെയായിരിക്കും തുടര്‍ന്നുമുണ്ടാവുക.
അതുകൊണ്ടു തന്നെ ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കുകയെന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം യാഥാര്‍ഥ്യമാവുമോയെന്നത് കണ്ടുതന്നെ അറിയണം. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലും സഞ്ജുവിനെതിരായ അവഗണന നമ്മള്‍ കണ്ടതാണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പരമ്പരയില്‍ നിന്നും പിന്‍മാറിയെങ്കിലും പകരക്കാരനായി അദ്ദേഹത്തെ ടീമിലെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ വര്‍ഷം ഏകദിനത്തില്‍ 65ന് മുകളില്‍ ശരാശരി സഞ്ജുവിനുണ്ടായിരുന്നു.
പക്ഷെ ഈ കണക്കുകളൊന്നും സെലക്ഷന്‍ കമ്മിറ്റി കണക്കിലെടുത്തില്ല. തങ്ങള്‍ക്കു പ്രത്യേക താല്‍പ്പര്യമുള്ള സൂര്യകുമാര്‍ യാദവിനെ ശ്രേയസിന്റെ പകരക്കാരനായി മൂന്നു മൂന്നു മല്‍സരങ്ങളിലും ടീം മാനേജ്‌മെന്റ് കളിപ്പിക്കുകയായിരുന്നു. പക്ഷെ തനിക്ക് ടി20യല്ലാതെ മറ്റൊന്നുമറിയില്ലെന്ന തരത്തിലായിരുന്നു സൂര്യയുടെ ബാറ്റിങ്.
തുടരെ മൂന്നു മാച്ചുകളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി നാണംകെട്ട് ഗ്രൗണ്ട് വിടുകയായിരുന്നു. സൂര്യയുടെ സ്ഥാനത്ത് സഞ്ജു ആയിരുന്നെങ്കില്‍ ഇന്ത്യന്‍ കരിയര്‍ തന്നെ ഒരുപക്ഷെ അതോടെ അവസാനിക്കുമായിരുന്നു. പക്ഷെ സൂര്യ ഏകദിനം കളിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. കോച്ച് രാഹുല്‍ ദ്രാവിഡും സ്‌കൈയ്ക്ക് പിന്തുണ നല്‍കിയിരുന്നു.

ഇതേ രീതിയില്‍ തന്നെ തുടര്‍ന്നു പോയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം പരിക്ക് ഭേദമായി റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്കു കൂടുതല്‍ മങ്ങലേല്‍ക്കും. ഇതിനിടെയാണ് ഇന്ത്യയയുടെ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ നാലു 'യോഗ്യതകള്‍' സഞ്ജുവിനു ആവശ്യമാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്ത്. ഇതു വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാക്കി മാറ്റുകയും ചെയ്തു.
ഇതു അല്‍പ്പം കയ്‌പേറിയതാണെങ്കിലും സത്യമാണ്. സഞ്ജു സാംസണിനു ചുവടെ പറയുന്ന ഈ യോഗ്യതകളുണ്ടെങ്കില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സ്ഥിരാംഗമായി മാറാം. ആദ്യത്തേത് പേരിനൊപ്പമുള്ള വാല്‍ (സര്‍നെയിം) മാറ്റുകയെന്നതാണ്. സഞ്ജു ശര്‍മയെന്നോ, സഞ്ജു ടാക്കൂറെന്നോ പേര് മാറ്റണം. രണ്ടാമത്തെ യോഗ്യത ബിജെപിയുമായി ബന്ധം ഉണ്ടാക്കിയെടുക്കുകയെന്നതാണ്. മൂന്നാമത്തെ യോഗ്യതാവട്ടെ യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത മനോഭാവം വളര്‍ത്തിയെടുക്കുകയാണ്. നാലാമത്തെയും അവസാനത്തെയും യോഗ്യത ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അല്ലെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇവയിലൊരു ടീമിനു വേണ്ടി കളിക്കുകയന്നതാണെന്നുമായിരുന്നു വൈറലായി തീര്‍ന്ന ട്വീറ്റ്.

അതേസമയം, ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതിന്റെ നിരാശയും രോഷവുമെല്ലാം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഫ്രാഞ്ചൈസിക്കായി അദ്ദേഹത്തിനു മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ. സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റി വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരികെയെത്തണമെങ്കില്‍ 450-500 റണ്‍സെങ്കിലും സഞ്ജുവിന് ഈ സീസണില്‍ നേടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അദ്ദേഹത്തെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്കു സാധിക്കുകയുള്ളൂ.