വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് 'മല്ലു ഫാന്‍സ്', രൂക്ഷ വിമര്‍ശനവുമായി കോച്ച്

കേരളക്കാരനായതിനാലും വലിയ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ പിന്തുണയില്ലാത്തതിനാലും സഞ്ജുവിനെ മനപ്പൂര്‍വം തഴയുകയാണെന്നതാണ് സഞ്ജു ആരാധകര്‍ പറയുന്നത്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന വിഷയം സഞ്ജു സാംസണിന്റെയും റിഷഭ് പന്തിന്റേയും സ്ഥാനമാണ്. സഞ്ജു കളിച്ച് മികവ് കാട്ടിയിട്ടും ടീം മാനേജ്‌മെന്റ് റിഷഭ് പന്തിനെയാണ് കൂടുതല്‍ പരിഗണിക്കുന്നത്. കേരളക്കാരനായതിനാലും വലിയ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ പിന്തുണയില്ലാത്തതിനാലും സഞ്ജുവിനെ മനപ്പൂര്‍വം തഴയുകയാണെന്നതാണ് സഞ്ജു ആരാധകര്‍ പറയുന്നത്. ഇത് ഏറെക്കുറെ സത്യമാണെന്ന് തന്നെ പറയാം.

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍

ഇന്ത്യ എക്‌സ് ഫാക്ടര്‍ താരമെന്ന വിശേഷണം നല്‍കി റിഷഭിന് തുടര്‍ച്ചയായി അവസരം നല്‍കുകയും സഞ്ജുവിനെ ബെഞ്ചിലിരുത്തുകയും ചെയ്യുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്. പരിമിത ഓവര്‍ കണക്കുകളില്‍ റിഷഭ് പന്തിനെക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജു സാംസണ്‍. എന്നിട്ടും തഴയപ്പെടുകയാണ്. ഇപ്പോഴിതാ ബിസിസി ഐയുടെ ശത്രുവാക്കി സഞ്ജുവിനെ മാറ്റിയത് മലയാളി ആരാധകരാണെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല പരിശീലകനായ ബിജു.

1

ബിസിഐയെ സഞ്ജുവിന് എതിരാക്കി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി ആരാധകര്‍ നടത്തുന്ന പ്രതികരണങ്ങള്‍ ബിസിസി ഐക്ക് സഞ്ജു സാംസണിലുള്ള താല്‍പര്യം കുറയാന്‍ കാരണമായെന്നാണ് അദ്ദേഹത്തിന്റെ പരിശീലകനായിരുന്ന ബിജു പറയുന്നത്. 'സഞ്ജു സാംസണും ബിസിസിഐയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലേക്ക് മലയാളി ആരാധകര്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. റിഷഭ് പന്തിനെ അനാവശ്യമായി ഇകഴ്ത്തുന്നു. ഇത് വളരെ തെറ്റായിട്ടുള്ള കാര്യമാണ്.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ക്രിക്കറ്റും രാഷ്ട്രീയമാണെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് സഞ്ജു ഇരയാവുകയാണെന്നൊക്കെ പറയുന്നത്. എന്നാല്‍ ഞാന്‍ വിലയിരുത്തുന്നത് സാഹചര്യങ്ങള്‍ അവന് അനുകൂലമല്ലെന്നാണ്. അല്ലാതെ അവനെ ദുരുദ്ധേശത്തോടെ ലക്ഷ്യംവെക്കുകയാണെന്ന് കരുതുന്നില്ല. വിവിഎസ് ലക്ഷ്മണെപ്പോലൊരു പരിശീലകനായിരിക്കുമ്പോള്‍ അത്തരത്തിലൊരു താരത്തിനെതിരേ മാത്രം ഗൂഡമായ നീക്കം നടത്തുമെന്ന് കരുതാനാവില്ല'-ബിജു പറഞ്ഞു.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

റിഷഭ്-സഞ്ജു പോരാട്ടമായി മാറ്റി

റിഷഭ് പന്തും സഞ്ജു സാംസണും തമ്മില്‍ ശത്രുക്കളാണെന്ന തരത്തിലുള്ള ചിത്രമാണ് മലയാളി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ചിത്രീകരിച്ചെടുത്തതെന്നാണ് ബിജു കുറ്റപ്പെടുത്തിയത്. ഇതില്‍ വസ്തുതയുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ആരാധകരും സഞ്ജുവിനെ ആവിശ്യത്തിലധികം പ്രശംസിക്കുന്നതോടൊപ്പം റിഷഭിനെ താഴ്ത്തിക്കെട്ടാനും ശ്രമം നടത്തുന്നുണ്ട്. ഇത് രണ്ട് പേര്‍ക്കും ഇടയിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്നതാണ്.

'ഒരു കാരണവുമില്ലാതെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി ആരാധകര്‍ റിഷഭിനെ വിമര്‍ശിക്കുന്നത്. നീണ്ട നാളുകളായി ഇന്ത്യക്കായി കളിക്കുന്ന താരങ്ങളിലൊരാളാണ് റിഷഭ്. ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. സഞ്ജുവിനെ മികച്ച ബാറ്റ്‌സ്മാനായാണ് പരിഗണിക്കാനാവുക. എന്നാല്‍ റിഷഭിന്റെ കീപ്പിങ്ങിലെ മികവ് അപാരമാണ്. റിഷഭിനെ നോക്കിയാല്‍ സ്റ്റംപിന് പിന്നില്‍ വലിയ അബദ്ധങ്ങള്‍ കാട്ടിയതായി കാണാനാവില്ല. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും മികവ് കാട്ടുകയും ചെയ്തവനാണ് റിഷഭ്. ഇംപാക്ട് താരങ്ങളില്‍ ആദം ഗില്‍ക്രിസ്റ്റ്-വീരേന്ദര്‍ സെവാഗ് എന്നിവരില്‍ ആരാണ് മികച്ചവരെന്ന ചോദ്യം ഉയര്‍ന്നാല്‍ ഉത്തരം പ്രയാസം-ബിജു ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.

Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

താരങ്ങളുടെ മികവിനനുസരിച്ചാണ് അവസരം വേണ്ടത്

'ഇടം കൈയന്‍മാര്‍ ടീമിലുണ്ടെങ്കില്‍ കൂടുതല്‍ ആധിപത്യമുണ്ടെന്ന തിയറിയില്‍ വിശ്വാസമില്ല. ആ തിയറി സ്വീകരിക്കാനും ആഗ്രഹിക്കുന്നില്ല. ബൗളറാരാണെന്നത് പ്രശ്‌നമല്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് നന്നായിട്ട് കളിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പരിഗണിക്കണമെന്നാണ്. അത് ഇടത് കൈയ്യനാണോ വലത് കൈയനാണോയെന്ന് നോക്കിയിട്ട് വേണ്ട-ബിജു കൂട്ടിച്ചേര്‍ത്തു.

1

സഞ്ജുവിന് വലിയ ആരാധക പിന്തുണ

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ഹീറോകള്‍ക്ക് ലഭിക്കുന്ന ആരാധക പിന്തുണയാണ് ഇപ്പോള്‍ സഞ്ജു സാംസണിന് ലഭിക്കുന്നത്. ലോകത്തെല്ലായിടത്തും മലയാളികളുള്ളതിനാല്‍ സഞ്ജുവിന്റെ മത്സരം കാണാനും പിന്തുണക്കാനും ആരാധകരെത്തുന്നു. സഞ്ജു ടീമിലില്ലാതെ വരുമ്പോള്‍ നിരാശരാകുന്ന ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷ ഭാഷയില്‍ പ്രതികരിക്കുന്നു. ഇത് സഞ്ജുവും ബിസിസി ഐയും തമ്മിലുള്ള ബന്ധത്തെ ബാധിക്കാനും സഞ്ജുവിന്റെ കരിയറിനെത്തന്നെ ബാധിക്കാനും സാധ്യതയുണ്ട്.

Story first published: Tuesday, November 29, 2022, 16:32 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X