Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനേക്കാള്‍ അവസരം റിഷഭ് പന്തിന്, എന്താവാം കാരണം? സഞ്ജുവിന്റെ കോച്ച് പറയുന്നു

എംഎസ് ധോണിക്കു ശേഷം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അവകാശവാദമുന്നയിക്കുന്ന രണ്ടു പേരാണ് റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും. ഇവരില്‍ പന്തിനെയാണ് ധോണിയുടെ പകരക്കാരനായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നേരത്തേ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പന്തിന് ഇന്ത്യ ഒരുപാട് അവസരങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇവ മുതലെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. സ്ഥിരതയില്ലാത്ത ബാറ്റിങും വിക്കറ്റ് കീപ്പിങിലെ പിഴവുകളും പന്തിനു വിനയായി മാറി.

1

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പന്തിന്റെ ബാക്കപ്പായി സഞ്ജുവിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. എന്നാല്‍ പന്തുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. ഈ വര്‍ഷമാദ്യം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലെ ചില ടി20കളില്‍ പന്ത് കളിച്ചെങ്കിലും ബാറ്റിങില്‍ നിറംമങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ പന്തിന് ലഭിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സഞ്ജുവിന്റെ കോച്ച് ബിജു ജോര്‍ജ്.

ഇടംകൈയന്‍ ബാറ്റ്‌സ്മാനായതു കൊണ്ടാവാം പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സഞ്ജുവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയെന്ന നിലയില്‍ തന്നോടു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് തനിക്കു പറയാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത് പന്ത് ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ്. രണ്ടാമത്തേത് ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യ ടീമിനെയൊരുക്കുന്നത്. അവിടെ ഇന്ത്യക്കു മികച്ച ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേയും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയുമെല്ലാം കളിക്കേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ പന്തിന്റെ സാന്നിധ്യം ഇന്ത്യക്കു തുണയാവും. ഇത് തന്റെ അഭിപ്രായമാണമെന്നും ബിജു ജോര്‍ജ് വിശദമാക്കി.

2

ടീമിന് ഏറ്റവും അനുയോജ്യനായ താരത്തെ തിരഞ്ഞെടുക്കുന്നത് ടീം മാനേജ്‌മെന്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ടീമിനെ സംബന്ധിച്ചുള്ള കാര്യത്തിലേക്കു വരുമ്പോള്‍ ക്യാപ്റ്റന്‍, കോച്ച് എന്നിവര്‍ ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു ടീമിനെതിരേ പന്ത്, സഞ്ജു ഇവരില്‍ ആരാണ് കൂടുതല്‍ യോജിക്കുകയെന്നു നോക്കിയാണ് മുഖ്യ സെലക്ടര്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഒരാള്‍ക്കു അവസരം നല്‍കാതിരിക്കാന്‍ മനപ്പൂര്‍വ്വം ആരെങ്കിലും ശ്രമിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു. അതേസമയം, ഐപിഎല്ലിന്റെ പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തിയ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഇപ്പോള്‍ പന്തിന്റെയും സഞ്ജുവിന്റെയും ശ്രമം. യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും സഞ്ജു രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമാണ് കളിക്കുന്നത്.

Story first published: Thursday, July 30, 2020, 18:41 [IST]
Other articles published on Jul 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+