For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസരം തുലച്ചു, സഞ്ജുവിന്റെ വഴിയടയ്ക്കാന്‍ റിഷഭ് ഉടനെത്തും! ഇന്ത്യന്‍ സ്വപ്‌നം മറന്നേക്കൂ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള സുവര്‍ണാവസരം തുലച്ച സഞ്ജു സാംസണിനു മറ്റൊരു തിരിച്ചടി കൂടി വരുന്നു. കാറപകടത്തില്‍ സാരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തിരിച്ചുവരുന്നുവെന്നതാണ് സഞ്ജുവിന്റെ ഉറക്കം കെടുത്താന്‍ പോവുന്നത്.

പ്രതീക്ഷിക്കപ്പെട്ടതിനേക്കള്‍ നേരത്തേ റിഷഭ് പരിക്കില്‍ നിന്നും മോചിതനായിക്കൊണ്ടിരിക്കുകയാണെന്നും ഇനിയൊരു ശസ്ത്രക്രിയ ആവശ്യമില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. പൂര്‍ണ ഫിറ്റ്‌നസിലേക്കു റിഷഭ് അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനായി താരം എന്‍സിഎയില്‍ എത്തുകയും ചെയ്തിരിക്കുകയാണെന്നുമാണ് വ്യക്തമായിരിക്കുന്നത്.

RISHABH- SANJU

റിഷഭ് പന്ത് കാല്‍മുട്ടിനു മറ്റൊരു ചെറിയ ശസ്ത്രക്രിയക്കു കൂടി വിധേയനായേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. പക്ഷെ താരത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ഇനിയൊരു ശസ്ത്രക്രിയ ആവശ്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്, ഐസിസിയുടെ ഏകദിന ലോകകകപ്പ് എന്നിവയിലെല്ലാം റിഷഭ് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

റിഷഭ് പന്തിന്റെ മടങ്ങിവരവ് വൈകുമെന്നും ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധ്യത കുറവാണെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ സഞ്ജു സാംസണും ഇഷാന്‍ കിഷനുമെല്ലാം ലോകകപ്പ് ടീമില്‍ സ്ഥാനം സ്വപ്‌നം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടാണ് റിഷഭ് ഫിറ്റ്‌നസ് അതിവേഗം തിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്നത്.

റിഷഭ് പന്തിന്റെ അഭാവത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാന്‍ സഞ്ജു സാംസണിനു ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ഐപിഎല്‍. പക്ഷെ സ്ഥിരത പുലര്‍ത്താത്തവനെന്ന ചീത്തപ്പേര് ശരിവയ്ക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. പല നിര്‍ണായക മല്‍സരങ്ങളിലും മോശം ഷോട്ടുകള്‍ക്കു തുനിഞ്ഞ് സഞ്ജു വിക്കറ്റ് വലിച്ചെറിയുകയും ചെയ്തിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 30.16 ശരാശരിയില്‍ 153.38 സ്‌ട്രൈക്ക് റേറ്റോടെ 362 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. കഴിഞ്ഞ സീണില്‍ നേടിയ റണ്‍സിനേക്കാള്‍ കുറവാണിത്.

ഐപിഎല്ലിലെ പ്രകടനം കണക്കിലെടുത്ത് സഞ്ജു സാംസണിന ഇന്ത്യന്‍ ടീമിലെടുക്കാന്‍ ഇനി സാധ്യത കുറവാണ്. വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ എതിരാളിയായ ഇഷാന്‍ കിഷന്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം മുംബൈ ഇന്ത്യന്‍സിനു വേണ്ടി കാഴ്ചവച്ചിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 30.26 ശരാശരിയില്‍ 142.76 സ്‌ട്രൈക്ക് റേറ്റോടെ 454 റണ്‍സാണ് ഇഷാന്‍ സ്‌കോര്‍ ചെയ്തത്.

SANJU SAMSON

ഈ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇഷാന് തന്നെയായിരിക്കും പ്രഥമ പരിഗണന ലഭിക്കുക. ഇതിനിടെയാണ് റിഷഭ് പന്തും പരിക്കില്‍ നിന്നും മോചിതനായി തിരിച്ചുവരവിനു തയ്യാറെടുക്കുന്നത്. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നു തന്നെ സംശയിക്കേണ്ടി വരും.

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സഞ്ജു സാംസണിനു കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയുമായി നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുമുണ്ടായിരുന്നു.

ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ അദ്ദേഹത്തിനു ഫീല്‍ഡിങിനിടെ കാല്‍മുട്ടിനു പരിക്കേല്‍ക്കുകയും തുടര്‍ന്നു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടിവരികയും ചെയ്തു. പിന്നാലെ നടന്ന ഏകദിന പരമ്പരയിലും സഞ്ജുവിനു കളിക്കാനായില്ല. അതിനു ശേഷം ന്യൂസിലാന്‍ഡുമായി ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകള്‍ കളിച്ചെങ്കിലും പരിക്ക് ഭേദമാവാത്തതിനാല്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയതുമില്ല.

Story first published: Tuesday, May 30, 2023, 16:40 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+