ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ച് 2024 കടന്ന് പോവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയ കാത്തിരിപ്പിന്റെ വിരാമമിട്ട് ഇടവേളക്ക് ശേഷം ഐസിസി ട്രോഫി അലമാരയിലെത്തിയത് ഈ വര്‍ഷമാണ്. ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കപ്പില്‍ മുത്തമിടുകയായിരുന്നു. രാഹുല്‍ ദ്രാവിഡിന് കിരീടത്തോടെ പരിശീലകസ്ഥാനത്ത് നിന്ന് യാത്രയയപ്പ് നല്‍കാനും ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ഈ വര്‍ഷം ടി20യില്‍ വലിയ റെക്കോഡുകള്‍ നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കി പല യുവതാരങ്ങളും മിന്നിച്ചുവെന്നത് ഇന്ത്യയുടെ കരുത്തുയര്‍ത്തുന്നു. ഈ വര്‍ഷത്തെ ടി20യിലെ പ്രകടനങ്ങള്‍ വിലയിരുത്തി മികച്ച ടി20 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം.
രോഹിത് ശര്‍മ-സഞ്ജു സാംസണ്‍
ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും സഞ്ജു സാംസണേയും പരിഗണിക്കാം. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനായ രോഹിത് ശര്‍മയാണ് ഈ ബെസ്റ്റ് 11ന്റേയും നായകന്‍. രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനം തന്നെ ഈ വര്‍ഷം ടി20യില്‍ നടത്തിയിട്ടുണ്ട്. 24 ഇന്നിങ്‌സില്‍ നിന്ന് 607 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. ടി20 ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. രോഹിത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തുടരും.
സഞ്ജു സാംസണ്‍ തകര്‍ത്താടിയ വര്‍ഷമാണ് 2024. ടി20യില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് അദ്ദേഹം നടത്തിയത്. വരുന്ന വര്‍ഷവും ഇതേ പ്രകടനം തുടരാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 13 ടി20യില്‍ നിന്ന് 436 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അവസാന ഐപിഎല്ലിലും സഞ്ജു മിന്നിച്ചിരുന്നു.
ട്രാവിസ് ഹെഡ്, ജോസ് ബട്‌ലര്‍, ബാബര്‍ അസം
മൂന്നാം നമ്പറില്‍ ഓസീസ് ഇടം കൈയന്‍ ടോപ് ഓഡര്‍ താരമായ ട്രാവിസ് ഹെഡിനാണ് അവസരം. 15 മത്സരത്തില്‍ നിന്ന് 539 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. കടന്നാക്രമിച്ച് കളിക്കുന്ന ഹെഡ് നിലവിലെ ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഹെഡ് ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ്.
നാലാം നമ്പറില്‍ ജോസ് ബട്‌ലറെ കളിപ്പിക്കാം. ഇംഗ്ലണ്ട് ടി20 നായകനായ ബട്‌ലര്‍ 42 ശരാശരിയില്‍ 462 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനങ്ങളുമുണ്ട്. ടി20യില്‍ മോഹിപ്പിക്കുന്ന റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ബട്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും തകര്‍പ്പന്‍ നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പാകിസ്താന്‍ മുന്‍ നായകന്‍ ബാബര്‍ അസമിനെ അഞ്ചാം നമ്പറിലേക്ക് പരിഗണിക്കാം. 24 ഇന്നിങ്‌സില്‍ നിന്ന് 738 റണ്‍സാണ് ബാബര്‍ നേടിയത്. 33.54 എന്ന ഭേദപ്പെട്ട ശരാശരിയില്‍ കളിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നിട്ടുണ്ട്.

ഹെന്റിച്ച് ക്ലാസന്‍, സിക്കന്തര്‍ റാസ, റാഷിദ് ഖാന്‍
ഹെന്‍ റിച്ച് ക്ലാസനാണ് മറ്റൊരു താരം. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കക്കാരനായ താരത്തിന് സാധിച്ചു. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ക്ലാസന്‍. സിംബാബ് വെയുടെ സിക്കന്തര്‍ റാസയാണ് ആറാമന്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ റാസ 24 മത്സരത്തില്‍ നിന്ന് 573 റണ്‍സാണ് അടിച്ചെടുത്തത്.
പന്തുകൊണ്ടും മികവ് കാട്ടാന്‍ റാസക്കായി. ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം കളിക്കാന്‍ റാസക്ക് അവസരം ലഭിച്ചിരുന്നു. എട്ടാം നമ്പറില്‍ റാഷിദ് ഖാനെ കളിപ്പിക്കാം. 14 മത്സരത്തില്‍ നിന്ന് 31 വിക്കറ്റാണ് റാഷിദ് ഖാന്‍ വീഴ്ത്തിയത്. അഫ്ഗാന്‍ സൂപ്പര്‍ താരം നിലവിലെ ഏറ്റവും മികച്ച ടി20 ഓള്‍റൗണ്ടര്‍മാരിലൊരാളാണ്.
അര്‍ഷ്ദീപ് സിങ്, ഷഹിന്‍ ഷാ അഫ്രീദി, നവീന്‍ ഉല്‍ ഹഖ്
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഒമ്പതാമന്‍. 36 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നിലവില്‍ ടി20യിലെ ഇന്ത്യയുടെ വിശ്വസ്തനായ പേസറാണ് അര്‍ഷ്ദീപ്. പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദിയാണ് 10ാമന്‍. 36 വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാന്റെ നവീന്‍ ഉള്‍ ഹഖാണ് 11ാമന്‍. 32 വിക്കറ്റുകളാണ് നവീന്‍ വീഴ്ത്തിയത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ