Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ ടീമില്‍ എന്തു മാറ്റം വരുത്തും? സഞ്ജു പറഞ്ഞത് വൈറല്‍!

ഇന്ത്യന്‍ ടീമില്‍ ദീര്‍ഘകാലം 'ഗസ്റ്റ് റോളില്‍' കളിച്ച ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ ടി20 സ്‌ക്വാഡിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയണ്. ടി20 ഫോര്‍മാറ്റില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു അദ്ദേഹത്തിനു പ്രൊമോഷനും ലഭിച്ചു കഴിഞ്ഞു. അടുത്തിടെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതിസും സഞ്ജു നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ഇനി ഒരു നാള്‍ ദേശീയ ടീമിനെ അന്താരാഷ്ട ക്രിക്കറ്റില്‍ നയിക്കാനും അദ്ദേഹത്തിനു അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നായകസ്ഥാനം ലഭിക്കുകയാണെങ്കില്‍ ടീമില്‍ എന്തു മാറ്റമായിരിക്കും വരുത്തുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

SANJU SAMSON

ക്യാപ്റ്റനായാല്‍ എന്തു ചെയ്യും?

ഇന്ത്യന്‍ ടീമിനെ ഭാവിയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ എന്ത് മാറ്റം വരുത്താനാണ് ആഗ്രഹമെന്നായിരുന്നു സക്‌സസ് പോയിന്റ് കോളേജിന്റെ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സഞ്ജു സാംസണിനോടുള്ള ചോദ്യം.

നടനും റേഡിയോ ജോക്കിയും അവതാരകനുമായ മിഥുനാണ് ഈ ഷോയില്‍ അദ്ദേഹത്തോടു ഇക്കാര്യം ചോദിച്ചത്. ഇതിനു വളരെ രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഒരു ചെറുചിരിയോടെ സഞ്ജു ആദ്യം കുറച്ചു സമയം ഇക്കാര്യം ആലോചിച്ച് ഇരിക്കുകയാണ് ചെയ്തത്.

വളരെ കടുപ്പമേറിയ ചോദ്യമാണിത്. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്കു ഒരു നാള്‍ ക്യാപ്റ്റന്‍സി കിട്ടുമെന്നു നിങ്ങള്‍ പ്രതീക്ഷിച്ചതില്‍ നന്ദി അറിയിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ ഇതേക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. ടീമിനായി അവസരം ലഭിക്കുമ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്യുകയെന്നതിനെ കുറിച്ചു മാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളൂ.

അതോടൊപ്പം ഇന്ത്യക്കൊപ്പം ചാംപ്യന്‍ഷിപ്പുകള്‍ ജയിക്കുകയും ടീമിനു വേണ്ടി മല്‍സരങ്ങള്‍ ജയിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് താന്‍ സ്വപ്‌നം പോലും കാണുന്നില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

അതേസമയം, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനെയുമെല്ലാം നയിച്ച അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. 2021 മുതല്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. 2022ല്‍ ടീമിനെ റണ്ണറപ്പാക്കാനു മലയാളി വിക്കറ്റ് കീപ്പര്‍ക്കു സാധിക്കുകയും ചെയ്തു.

അടുത്ത മല്‍സരം എപ്പോള്‍?

യുഎഇയില്‍ സമാപിച്ച ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലാണ് സഞ്ജു സാംസണിനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളിലും കളിച്ച അദ്ദേഹം ഒരു ഫിഫ്റ്റിയടക്കം 130 പ്ലസ് റണ്‍സും കുറിച്ചിരുന്നു. ഒമാനെതിരായ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ സഞ്ജു ഫൈനലില്‍ പാകിസ്താനെതിരേയും സമ്മര്‍ദ്ദ ഘട്ടത്തില്‍ ക്രീസിലെത്തിയ ശേഷം മികച്ച ഇന്നിങ്‌സും കാഴ്ചവച്ചിരുന്നു.

SANJU SAMSON

ഇനി ഈ മാസം 29ന് ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയിലാണ് സഞ്ജു കളിക്കുക. അഞ്ചു ടി20കളുടെ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറാണ് അദ്ദേഹം. കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ടി20 പരമ്പര വിജയിക്കണമെങ്കില്‍ സഞ്ജുവിന്റെ നിര്‍ണായ സംഭാവനകളും ടീമിനു ആവശ്യമായി വരും.

കഴിഞ്ഞ ഏഷ്യാ കപ്പോടെ ടി20യില്‍ ഓപ്പണിങ് സ്ഥാനം നഷ്ടമായ അദ്ദേഹം വീണ്ടും അഞ്ചാം നമ്പില്‍ തന്നെയാവും ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യുക. വലിയ സ്‌കോറുകളില്ലെങ്കിലും ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം. അദ്ദേഹത്തിനു നല്‍കിയിരിക്കുന്ന റോളും ഇതു തന്നെയാണെന്നു നായകന്‍ സൂര്യകുമാര്‍ യാദവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഓസീസ് പര്യടനത്തിനു മുമ്പ് ഈ മാസം 15ന് തുടങ്ങാനിരിക്കുന്ന രഞ്ജി ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ കേരളത്തിനായും സഞ്ജു കളിക്കാനിടയുണ്ട്. തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന മല്‍സരത്തില്‍ റുതുരാജ് ഗെയ്ക്വാദിന്റെ മഹാരാഷ്ട്ര ടീമാണ് കേരളത്തിന്റെ എതിരാളികള്‍.

Story first published: Monday, October 13, 2025, 13:33 [IST]
Other articles published on Oct 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+