For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി അന്ന് പറഞ്ഞു, എന്റെ കരിയറും മാറി; ജീവിതം മാറ്റിയ ഉപദേശത്തെക്കുറിച്ച് സഞ്ജു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. സമീപകാലത്തായി കരിയറില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ സഞ്ജു ബംഗ്ലാദേശിനെതിരേ ടി20 സെഞ്ച്വറിയും സ്വന്തം പേരിലാക്കി. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്ന സഞ്ജു സാംസണ്‍ അധികം വൈകാതെ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനും തയ്യാറെടുക്കുകയാണ്.

വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകരെന്ന് പറയാം. ന്യൂസീലന്‍ഡ് പരമ്പരയില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജു സാംസണിന് സീറ്റ് ലഭിക്കുമെന്നുറപ്പാണ്. രഞ്ജി ട്രോഫിയില്‍ ദുലീപ് ട്രോഫിയിലെ അതേ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനുള്ള സഞ്ജുവിന്റെ ആഗ്രഹം അധികം വൈകിയേക്കില്ല.

ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന സഞ്ജു തന്റെ കരിയറില്‍ സ്വാധീനം സൃഷ്ടിച്ച പല താരങ്ങളേയും വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ സഞ്ജുവിന്റെ റോള്‍ മോഡല്‍ വിരാട് കോലിയാണ്. ഒരിക്കല്‍ ജീവിതവും കരിയറിനെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറ്റിയ കോലിയുടെ ഉപദേശത്തെക്കുറിച്ചും സഞ്ജു സാംസണ്‍ തുറന്ന് പറഞ്ഞിരുന്നു.

10 വര്‍ഷം പ്ലാന്‍ ചെയ്തുള്ള പദ്ധതി

ക്രിക്കറ്റ് താരമെന്ന നിലയില്‍ 25 വയസുള്ളപ്പോഴുള്ള എന്റെ പദ്ധതിയെക്കുറിച്ച് കോലി ഭായി ചോദിച്ചു. അതിന് ഞാന്‍ പറഞ്ഞതും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ക്രിക്കറ്റിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയതെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. 'അന്ന് ഞാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സമയമായിരുന്നു. ഒരു ദിവസം വിരാട് ഭായിയോടൊപ്പം ജിമ്മില്‍ പരിശീലനം നടത്തുകയായിരുന്നു. കഠിനമായ കോലിയുടെ പരിശീലനം കണ്ടപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചു.

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പല വ്യത്യസ്ത ചോദ്യങ്ങളും ഞാന്‍ ചോദിച്ചു. എന്നോട് കോലി ഭായി ചോദിച്ചത് നീ എത്ര വര്‍ഷം ക്രിക്കറ്റ് കളിക്കുമെന്നാണ്. അന്ന് എനിക്ക് 25 വയസ് പ്രായമുണ്ടായിരുന്നു. ഏകദേശം 10 വര്‍ഷത്തോളം കളിക്കാനാവുമെന്ന് ഞാന്‍ പറഞ്ഞു. അതിന് കോലിഭായി പറഞ്ഞത് എങ്കില്‍ ആ 10 വര്‍ഷത്തിനായി നീ എല്ലാം നല്‍കാന്‍ തയ്യാറാവണമെന്നാണ്. നിന്റെ കേരളത്തിലെ ഇഷ്ട ഭക്ഷണം പോലും അതിന് ശേഷം മതിയെന്നാണ് കോലിഭായി പറഞ്ഞത്.

ഇഷ്ടമുള്ള പല കാര്യങ്ങളും 10 വര്‍ഷത്തിന് ശേഷവും ചെയ്യാന്‍ സാധിക്കും. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ സാധിക്കുന്നതെല്ലാം ഈ 10 വര്‍ഷത്തേക്ക് നല്‍കണമെന്നാണ് കോലി ഭായി ഉപദേശിച്ചത്' സഞ്ജു പറഞ്ഞു.

sanju samson

എന്റെ കാഴ്ചപ്പാട് മാറ്റി

കോലി ഭായിയെപ്പോലൊരു താരത്തില്‍ നിന്ന് ലഭിച്ച അത്തരമൊരു ഉപദേശത്തെ വളരെ പോസിറ്റീവായാണ് ഞാന്‍ കണ്ടത്. അതുകൊണ്ടുതന്നെ എന്റെ ഫിറ്റ്‌നസ് കാഴ്ചപ്പാടുകളാകെ മാറി. അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു ഉപദേശം ലഭിച്ചത് വളരെ സന്തോഷത്തോടെയാണ് ഞാന്‍ കാണുന്നത്. ഇതോടെയാണ് ഫിറ്റ്‌നസിന് എത്രത്തോളം പ്രാധാന്യം നല്‍കണമെന്ന് കൂടുതല്‍ ചിന്തിച്ചതും അതിനായി തയ്യാറെടുപ്പുകള്‍ നടത്തിയതുമെന്നാണ് സഞ്ജു പറയുന്നത്.

സഞ്ജു സാംസണ്‍ ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരമുള്ള താരമാണ്. തന്റെ കൈക്കരുത്തിനെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സഞ്ജു ഇപ്പോഴും തന്റെ റോള്‍ മോഡലായി പറയുന്നത് വിരാട് കോലിയെയാണ്. കോലിയുടെ കഠിനാധ്വാനവും ക്രിക്കറ്റിനായി എന്തും അര്‍പ്പിക്കാനുള്ള മനസും അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള താരമാണ് കോലിയെന്ന് പറഞ്ഞാലും തെറ്റാവില്ല.

രഞ്ജി ട്രോഫി സഞ്ജുവിന് നിര്‍ണ്ണായകം

സഞ്ജു സാംസണെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. കര്‍ണാടകയ്‌ക്കെതിരായ കേരളത്തിന്റെ മത്സരത്തില്‍ പ്ലേയിങ് 11 സഞ്ജു സാംസണുമുണ്ട്. ഇഷാന്‍ കിഷനും ദ്രുവ് ജുറേലും ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെക്കാള്‍ മുന്‍തൂക്കമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം മറികടക്കാന്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സഞ്ജു സാംസണിന് സാധിക്കേണ്ടതായുണ്ട്.

Story first published: Friday, October 18, 2024, 21:20 [IST]
Other articles published on Oct 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+