For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

0, 0, അന്ന് ഗംഭീര്‍ പറഞ്ഞതെന്ത്? വെളിപ്പെടുത്തി സഞ്ജു, പിന്നാലെ 3 സെഞ്ച്വറി!! ഇതാണ് കോച്ച്

ടീം ഇന്ത്യയുടെ പുതിയ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയ ശേഷം തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്ന വലിയ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ടി20യിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിനു പകരമാണ് ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കു വന്നത്.

രവി ശാസ്ത്രി, ദ്രാവിഡ് തുടങ്ങിയ മുന്‍ കോച്ചുമാരൊന്നും നല്‍കാത്ത തരത്തിലുള്ള പിന്തുണയും ആത്മവിശ്വാസവുമാണ് സഞ്ജുവിനു ഗംഭീര്‍ നല്‍കുന്നത്. ടി20യില്‍ സമീപകാലത്തു അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു പിന്നിലും ഇതു തന്നെയാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും സഞ്ജു ഫസ്റ്റ് ചോയ്്‌സ് വിക്കറ്റ് കീപ്പറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

SANJU SURYA

സൂര്യ പറഞ്ഞതെന്ത്?

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണറായാണ് സഞ്ജു സാംസണ്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ മൂന്നു പരമ്പരകളിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പമാണ് അദ്ദേഹം ഓപ്പണറായി കളിച്ചത്. ഈ ജോടി ക്ലിക്കാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലാണ് സഞ്ജുവിനെ ഗൗതം ഗംഭീര്‍ ആദ്യമായി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത്.

പക്ഷെ ഈ നീക്കം ഫ്‌ളോപ്പായി മാറിയിരുന്നു. ലങ്കയുമായുള്ള പരമ്പരയില്‍ രണ്ടു ടി30കളില്‍ അദ്ദേഹം ഡെക്കായി ക്രീസ് വിടുകയും ചെയ്തു. പക്ഷെ ഗംഭീറിന്റെ ശക്തമായ പിന്തുണ തുടര്‍ന്നുള്ള പരമ്പരകളില്‍ മൂന്നു ടി20 സെഞ്ച്വറികള്‍ കുറിക്കാന്‍ സഞ്ജുവിനെ സഹായിക്കുകയായിരുന്നു.

മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും രാജസ്ഥാന്‍ റോയല്‍സിലെ മുന്‍ ടീമംഗവുമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഗംഭീറില്‍ നിന്നും ടി20 കോച്ച് സൂര്യകുമാര്‍ യാദവില്‍ നിന്നും തനിക്കു ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നത്.

ടി20 ലോകകപ്പിനു ശേഷം പെട്ടെന്നാണ് മാറ്റങ്ങള്‍ സംഭവിച്ചത്. ഗൗതം ഭായ് (ഗൗതം ഗംഭീര്‍) വരുന്നു, സൂര്യ ക്യാപ്റ്റനായി വരുന്നു. ഞാന്‍ ആന്ധ്രയില്‍ ദുലീപ് ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. സൂര്യ ഇതേ ടൂര്‍ണമെന്റില്‍ മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്നുണ്ടായിരുന്നു.

നിനക്കു നല്ലൊരു അവസരമാണ് വരാന്‍ പോവുന്നതെന്നു സൂര്യ എന്നോടു പറഞ്ഞു. നമുക്കു ഏഴു മല്‍സരങ്ങള്‍ (ടി20) വരാനിരിക്കുകയാണ്. ഈ ഏഴു മല്‍സരങ്ങളിലും നിനക്കു ഞാന്‍ ഓപ്പണര്‍ റോള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചതായി സഞ്ജു വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ബംഗ്ലാദേശ് (ഹോം), സൗത്താഫ്രിക്ക (എവേ), ഇംഗ്ലണ്ട് (ഹോം) എന്നീ പരമ്പരകളില്‍ അദ്ദേഹം ഓപ്പണറായി കളിക്കാനിറങ്ങിയത്.

ഗംഭീറിന്റെ പിന്തുണ

എത്ര മോശം ഫോമിലൂടെ കടന്നുപോയാലും ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കില്ലെന്നു ഗൗതം ഗംഭീര്‍ ഉറപ്പ് നല്‍കിയതായും ഇതാണ് പിന്നീട് കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ചതെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി. 21 മല്‍സരങ്ങളില്‍ ഡെക്കായാല്‍ മാത്രമേ ടീമില്‍ നിന്നും ഒഴിവാക്കുകയുള്ളൂവെന്നായിരുന്നു ഗംഭീര്‍ നല്‍കിയ ഉറപ്പെന്നു മലയാളി താരം വെളിപ്പെടുത്തുന്നു.

SANJU GAMBHIR

ക്യാപ്റ്റന്റെ (സൂര്യകുമാര്‍ യാദവ്) വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ ഏറെ സന്തോഷവും ആത്മവിശ്വാസവും തോന്നിയിരുന്നു. ഞാന്‍ ശ്രീലങ്കയില്‍ രണ്ടു മല്‍സരങ്ങളില്‍ (ടി20) എനിക്കു റണ്ണൊന്നുമെടുക്കാനായില്ല. ഇതേ തുടര്‍ന്നു ഡ്രസിങ് റൂമില്‍ എന്റെ ആത്മവിശ്വാവും കുറഞ്ഞ അവസ്ഥയിലായിരുന്നു. ഇതു കണ്ട ഗൗതം ഭായ് എന്റെയടുക്കല്‍ വരികയും എന്തു സംഭവിച്ചെന്നു തിരക്കുകയും ചെയ്തു.

ഒരുപാട് കാലത്തിനു ശേഷമാണ് എനിക്കു ടീമില്‍ അവസരം ലഭിച്ചതെന്നും പക്ഷെ അതു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അതു കേട്ടപ്പോല്‍ ഗൗതം ഭായിയുടെ ചോദ്യം അതിനെന്താ പ്രശ്‌നം എന്നായിരുന്നു. നീ 21 മല്‍സരങ്ങളില്‍ ഡെക്കായാല്‍ മാത്രമേ ടീമില്‍ നിന്നും ഞാന്‍ ഒഴിവാക്കുകയുള്ളൂവെന്നു അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണ് അദ്ദേഹം അന്നു പറഞ്ഞ വാക്കുകള്‍.

ക്യാപ്റ്റനും കോച്ചും നല്‍കിയ ആത്മവിശ്വാസമാണ് തീര്‍ച്ചയായും എന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയത്. മോശം അവസ്ഥയിലൂടെ ആ സമയത്തു കടന്നു പോയ എന്നെ അതില്‍ നിന്നും പുറത്തു കടക്കാനും നന്നായി പെര്‍ഫോം ചെയ്യാനും സഹായിച്ചത് ഇതാണെന്നും സഞ്ജു വിശദമാക്കി.

Story first published: Sunday, August 10, 2025, 8:31 [IST]
Other articles published on Aug 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+