For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിപ്പിക്കുമോയെന്നു പോലും പണ്ട് അറിയില്ല!! ഇപ്പോള്‍ വന്ന മാറ്റമെന്ത്? തുറന്ന് പറ‍ഞ്ഞ് സഞ്ജു

തിരുവനന്തപുരം: ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തനിക്കു ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ചും ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയെക്കുറിച്ചും മനസ്സു തുറന്ന് സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായി സമാപിച്ച മൂന്നു ടി20കളുടെ പരമ്പര കഴിഞ്ഞ നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം.

ബംഗ്ലാദേശിനെതിരേ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിലാണ് ഓപ്പണറായെത്തിയ സഞ്ജു ഇടിവെട്ട് സെഞ്ച്വറി കുറിച്ചത്. വെറും 47 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 111 റണ്‍സായിരുന്നു. സെഞ്ച്വറിയിലെത്താന്‍ 40 ബോളുകള്‍ മാത്രമേ സഞ്ജുവിനു വേണ്ടിവന്നുള്ളൂ. സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പറത്തി ആരാധകരെ ത്രില്ലടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

SANJU SAMSON-SURYAKUMAR YADAV

റോളിക്കെുറിച്ച് നേരത്തേ അറിയിച്ചു

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമുള്‍പ്പെടുന്ന നിലവിലെ ടീം മാനേജ്‌മെന്റിനു ഓരോരുത്തരുടെയും റോളിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ടെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഓപ്പണറായിട്ടാവും താന്‍ കളിക്കുകയെന്നു അവര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

'ഇന്ത്യന്‍ ടീമിലെ റോളിനെക്കുറിച്ച് എനിക്കു നേരത്തേ തന്നെ വ്യക്തത ലഭിച്ചിരുന്നു. മുമ്പെല്ലാം ഇന്ത്യന്‍ ടീമിലേക്കു പോവുമ്പോള്‍ അങ്ങനെയൊരു വ്യക്തതയില്ലായിരുന്നു. ഞാന്‍ കളിക്കുന്നുണ്ടോ? എവിടെ കളിക്കും? എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു'.

പക്ഷെ ഗംഭീറും സൂര്യയും അങ്ങനെയല്ല. ബംഗ്ലാദേശുമായുള്ള പരമ്പരയുടെ രണ്ട്- മൂന്ന് ആഴ്ചകള്‍ മുമ്പ് തന്നെ നീ ഓപ്പണറായിട്ടാവും കളിക്കുകയും എല്ലാ മല്‍സരത്തിലും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നും ഇതിനായി തയ്യാറെടുത്ത് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈയൊരു സന്ദേശം കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ തന്നെ സഹായിച്ചിരുന്നതായും സഞ്ജു സാംസണ്‍ വിശദമാക്കി.

സൂര്യയുമായുള്ള സൗഹൃദം

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ചും സഞ്ജു സാംസണ്‍ മനസ്സ് തുറന്നു. ഞാനും സൂര്യയും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണുള്ളത്. ജൂനിയര്‍ ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരുന്ന സമയം മുതല്‍ തന്നെ അദ്ദേഹത്തെ അറിയാം. ബിപിസിഎല്‍ (BPCL) എന്ന ഒരേ കമ്പനിക്കു വേണ്ടിയാണ് ഞങ്ങള്‍ ജോലി ചെയ്തു കൊണ്ടിരുന്നത്.

അവര്‍ക്കു വേണ്ടിയും ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് മല്‍സരങ്ങള്‍ കളിച്ചു. ഇന്ത്യ എ ടീമിനു വേണ്ടിയും സൂര്യക്കൊപ്പം ഞാന്‍ നേരത്തേ കളിച്ചിട്ടുണ്ട്. അന്നത്തെ സൂര്യ എങ്ങനെയാണ് ഇന്നത്തെ സൂര്യകുമാര്‍ യാദവായി വളര്‍ന്നതെന്നു കൂടെ നിന്ന് കാണുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്.

ആശയവിനിയം നടത്താനുള്ള കഴിവ് സൂര്യയില്‍ നന്നായി കാണാന്‍ സാധിക്കുന്നു. ഉള്ള കാര്യം നേരെ ചൊവ്വെ തന്നെ തുറന്നു പറയുന്നയാളാണ് അദ്ദേഹം. എനിക്കു മാത്രമല്ല ടീമിലെ എല്ലാ താരങ്ങള്‍ക്കും റോളുകളുടെ കാര്യത്തില്‍ കൃത്യമായ ധാരണ സൂര്യ നല്‍കുകയും ചെയ്യാറുണ്ട്. ഡ്രസിങ് റൂമിലെ മുഴുവന്‍ താരങ്ങളും വളരെ ഹാപ്പിയാണ്. ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ട പല കാര്യങ്ങളും സൂര്യ നന്നായിട്ടു ചെയ്യാറുണ്ടെന്നും സഞ്ജു വിശദമാക്കി.

SANJU SAMSON- GAUTAM GAMBHIR

ഗംഭീര്‍ പറഞ്ഞതെന്ത്?

ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ കോച്ചായിട്ടുള്ള ഗൗതം ഗംഭീര്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ വളരെ വലുതാണെന്നു സഞ്ജു സാംസണ്‍ പറയുന്നു. ഗൗതം ഭായ് വളരെയധികം പിന്തുണയാണ് എനിക്കു നല്‍കിക്കൊണ്ടിരിക്കുന്നത്. നിരവധി കോച്ചുമാരുടെ കീഴില്‍ ഞാന്‍ കളിച്ചുകഴിഞ്ഞു. വളരെ നന്നായി ആശയവിനിമയം ചെയ്യാന്‍ ശേഷിയുള്ള വ്യക്തിയാണ് ഗംഭീര്‍.

സഞ്ജു നീ പേടിക്കേണ്ടയെന്നും നിനക്കുള്ള പിന്തുണ എന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും കോച്ചായി വന്ന ശേഷം അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. നീ എത്ര നന്നായിട്ട് കളിക്കുന്ന പ്ലെയറാണെന്നു അറിയാമെന്നും ഇത്രയും വര്‍ഷങ്ങളായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നീ ആസ്വദിച്ച് കളിക്കാന്‍ നോക്കൂയെന്നായിരുന്നു ഗൗതം ഭായിയുടെ ഉപദേശം. ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ടെന്ന ഉറപ്പും നല്‍കിയിരുന്നു. ഈ തരത്തിലുള്ള പിന്തുണ കിട്ടുമ്പോള്‍ അതു ഏതൊരു താരത്തിനും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 15, 2024, 13:24 [IST]
Other articles published on Oct 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+