Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ സഞ്ജുവിന് മുന്നില്‍ യോ യോ തോറ്റു... വീണ്ടും ഇന്ത്യന്‍ ടീമില്‍, ബേസിലിനും അഭിമാനനിമിഷം

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തില്‍ അവസാന നിമിഷം തന്റെ പ്രതീക്ഷകള്‍ തകര്‍ത്ത യോ യോ ടെസ്റ്റിനെ ഇത്തവണ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ മറികടന്നു. ബിസിസിഐയുടെ ഫിറ്റ്‌നസ് പരിശോധനയായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇംഗ്ലണ്ട് പര്യടനം നഷ്ടമായ സഞ്ജുവിന് പക്ഷെ രണ്ടാം തവണ പിഴച്ചില്ല. യോ യോ ടെസ്റ്റ് പരീക്ഷ വിജയിച്ച് അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തി.

നാട്ടില്‍ നടക്കാനിരിക്കുന്ന ചതുര്‍രാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെക്കൂടാതെ ഓസ്്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകളാണ് പരമ്പരയില്‍ മാറ്റുരയ്ക്കുന്നത്.

അവസാന നിമിഷം പുറത്ത്

അവസാന നിമിഷം പുറത്ത്

ശ്രേയസ് അയ്യരുടെ കീഴില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ സഞ്ജു നേരത്തേ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് യോ യോ ടെസ്റ്റ് താരത്തിനു വില്ലനായത്. യോ യോ ടെസ്റ്റില്‍ പാസാവാന്‍ നിശ്ചയിച്ച യോഗ്യതാ മാര്‍ക്ക് 16.1 ആയിരുന്നു. പക്ഷെ ഇതു നേടാന്‍ സാധിക്കാതിരുന്നതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കു വഴിയടയുകയായിരുന്നു. തുടര്‍ന്നു സഞ്ജുവിന്റെ പകരക്കാരനായി ഇഷാന്‍ കിഷനെയും ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അവസരം നഷ്ടമായത് മികച്ച ഫോമില്‍ നില്‍ക്കെ

അവസരം നഷ്ടമായത് മികച്ച ഫോമില്‍ നില്‍ക്കെ

മികച്ച ഫോമില്‍ നില്‍ക്കവെയാണ് സഞ്ജുവിന് യോ യോ ടെസ്റ്റിലേറ്റ തിരിച്ചടി മൂലം കഴിഞ്ഞ തവണ ദേശിയ ടീമിനായി കളിക്കാനുള്ള അവസരം നഷ്ടമായത്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.

ഐപിഎല്ലിനു ശേഷം സഞ്ജുവിന് ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നതായും ഇതേ തുടര്‍ന്നാണ് ആദ്യം നടത്തിയ യോ യോ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശ്രേയസ് ഇന്ത്യന്‍ നായകന്‍

ശ്രേയസ് ഇന്ത്യന്‍ നായകന്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിന് ത്രിരാഷ്ട്ര പരമ്പരയില്‍ കിരീടം സമ്മാനിച്ച ശ്രേയസ് അയ്യരിനെ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയിലും നായകസ്ഥാനത്തു നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നീ ശ്രദ്ധേയരായ യുവതാരങ്ങളല്ലാം എ ടീമിലുണ്ട്.
ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ നടക്കുന്ന രണ്ടു ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ടീമിന്റെയും ക്യാപ്റ്റന്‍ ശ്രേയസ് തന്നെയാണ്. രണ്ടു മല്‍സരങ്ങള്‍ക്കും ബെംഗളൂരുവാണ് വേദിയാവുക.

ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും

ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും

ചതുര്‍ രാഷ്ട്ര പരമ്പരയില്‍ ഇന്ത്യയുടെ ബി ടീമിനെ നയിക്കുന്നത് മധ്യനിര ബാറ്റ്‌സ്മാനായ മനീഷ് പാണ്ഡെയാണ്. മയാങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, വിജയ് ശങ്കര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് ബി ടീമിലെ പ്രമുഖര്‍. ഓഗസ്റ്റ് 17 മുതല്‍29 വരെ വിജയവാഡയിലാണ് പരമ്പര നടക്കുന്നത്.
ഈ പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയ എയ്‌ക്കെതിരേ ചതുര്‍ദിന മല്‍സരങ്ങള്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ബേസില്‍ ദുലീപ് ട്രോഫി ടീമില്‍

ബേസില്‍ ദുലീപ് ട്രോഫി ടീമില്‍

ആഭ്യന്തര ക്രിക്കറ്റിനു തുടക്കം കുറിച്ചുകൊണ്ടുള്ള ദുലീപ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീന്‍ ടീമുകളാണ് ദുലീപ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. ഇന്ത്യന്‍ ബ്ലൂ ടീമിലേക്കു മലയാളി പേസര്‍ ബേസില്‍ തമ്പിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഫൈസ് ഫസലാണ് ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യ റെഡിനെ അഭിനവ് മുകുന്ദും ഗ്രീനിനെ പാര്‍ഥീവ് പട്ടേലും നയിക്കും.

Story first published: Tuesday, July 24, 2018, 10:34 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+