Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും പാഡണിഞ്ഞ് സംഗക്കാര, കളിച്ചത് സഞ്ജു സമ്മാനിച്ച ബാറ്റുമായി! വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടമാണ് കുമാര്‍ സംഗക്കാര. മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ സംഗക്കാരക്ക് കീഴില്‍ രാജസ്ഥാന്‍ ഗംഭീര പ്രകടനമാണ് സമീപകാലത്ത് കാഴ്ചവെക്കുന്നത്. അവസാന സീസണിലും രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലെത്താനായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന് വലിയ ആരാധക പിന്തുണയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

അടുത്ത വര്‍ഷം മെഗാ ലേലം നടക്കാനിരിക്കെ പല ടീമുകളും അഴിച്ചുപണികള്‍ ആരംഭിച്ച് കഴിഞ്ഞു. സംഗക്കാര രാജസ്ഥാനൊപ്പം തുടരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇടവേളക്ക് ശേഷം സംഗക്കാര ക്രിക്കറ്റ് കളിച്ച വീഡിയോ വൈറലാവുകയാണ്. വിരമിച്ച സൂപ്പര്‍ താരങ്ങള്‍ വീണ്ടും കളിക്കുന്നത് കാണുന്നത് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത്തവണ സംഗക്കാര കളിക്കുന്ന വീഡിയോ വൈറലാവാനുള്ള കാരണം മറ്റൊന്നാണ്.

സഞ്ജു സാംസണ്‍ സമ്മാനിച്ച ബാറ്റുമായാണ് സംഗക്കാര കളിച്ചത്. ഇക്കാര്യം സംഗക്കാര തന്നെയാണ് തുറന്ന് പറഞ്ഞത്. ലണ്ടനില്‍ വില്ലേജ് ക്രിക്കറ്റ് കളിക്കുന്ന സംഗക്കാരയുടെ വീഡിയോയിലാണ് സഞ്ജു ഒപ്പിച്ച് നല്‍കിയ ബാറ്റുമായി സംഗക്കാര കളിക്കുന്നത് കണ്ടത്. ഇത് സഞ്ജു സമ്മാനിച്ച ബാറ്റാണെന്ന് സംഗക്കാര വെളിപ്പെടുത്തിയതോടെയാണ് ആരാധകര്‍ വീഡിയോ ഏറ്റെടുത്തത്. രാജസ്ഥാന്‍ റോയല്‍സും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

'സഞ്ജു സാംസണ്‍ എനിക്ക് രണ്ട് ബാറ്റുകള്‍ സമ്മാനിച്ചു. കാരണം ഇപ്പോള്‍ എന്റെ വീട്ടിലും കൈവശവും ബാറ്റുകളൊന്നും ഇല്ലെന്ന് അവനറിയാം. എന്നാല്‍ യുസ് വേന്ദ്ര ചഹാല്‍ രണ്ട് ജേഴ്‌സി തരാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല' എന്ന് സംഗക്കാര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. സംഗക്കാര മികച്ച റെക്കോഡുകളോടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

sanju samson kumar sangakkara

സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ച വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ സഞ്ജു ഇതിനോട് പ്രതികരിച്ചതും ഇതിനോടകം വൈറലായി. 'കുമാര്‍ സംഗക്കാര എന്റെ ബാറ്റ് ഉപയോഗിക്കുന്നു. ഹഹ, അതൊരു സ്വപ്‌നമാണ്' എന്നാണ് സഞ്ജു പ്രതികരിച്ചത്. സഞ്ജുവിന്റെ സമീപകാലത്തെ വളര്‍ച്ചയില്‍ വലിയ കൈയടി സംഗക്കാരയും അര്‍ഹിക്കുന്നു. രാജസ്ഥാന്‍ നായകനായി സഞ്ജുവിന് വലിയ പിന്തുണയാണ് സംഗക്കാര. സഞ്ജുവിന്റെ കഴിവുകളേയും മികവിനേയും പ്രശംസിക്കുന്ന ചുരുക്കം ചില മുന്‍ താരങ്ങളിലൊരാളാണ് സംഗക്കാര.

ഇരുവരും തമ്മിലുള്ള മികച്ച ബന്ധമാണ് രാജസ്ഥാന്റെ സമീപകാലത്തെ കുതിപ്പിന് കാരണം. വരുന്ന സീസണിലും രാജസ്ഥാന്റെ നായക സ്ഥാനത്ത് സഞ്ജു സാംസണ്‍ തന്നെ തുടരുമെന്നുറപ്പാണ്. സംഗക്കാര തന്റെ ബാറ്റ് ഉപയോഗിക്കുന്ന വീഡിയോ സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. 16 മത്സരത്തില്‍ നിന്ന് 531 റണ്‍സാണ് അദ്ദേഹം നേടിയത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിനായി.

എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. സിംബാബ് വെ പരമ്പരയില്‍ സഞ്ജുവുണ്ടായിരുന്നു. അഞ്ചാം ടി20യില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറാന്‍ സഞ്ജു സാംസണിന് സാധിച്ചു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ സഞ്ജു ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെടേണ്ടത് അത്യാവശ്യമാണ്.

അല്ലാത്ത പക്ഷം അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് പുറത്താവാനുള്ള സാധ്യത കൂടും. രാജസ്ഥാന്‍ റോയല്‍സ് നായകനായി ഫൈനല്‍ കളിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. വരുന്ന സീസണില്‍ ടീമില്‍ അഴിച്ചുപണി നടത്തി സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ കപ്പിലേക്കെത്തുമോയെന്നത് കണ്ടറിയാം.

Story first published: Thursday, July 18, 2024, 6:54 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+