Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ആ വീക്ക്‌നെസ് ഇനിയില്ല!! പേസര്‍മാരെ പറപ്പിക്കും, അടിയോടടി; വീഡിയോ

ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണിങ് സ്ഥാനം തിരിച്ചുപിടിച്ച ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആദ്യ പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. പക്ഷ ഇതാവട്ടെ ദേശീയ ടീമിനായല്ല, കേരളത്തിനു വേണ്ടിയാണെന്നു മാത്രം. നാളെ (ബുധന്‍) ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയുമായുള്ള മല്‍സരത്തിലാണ് സഞ്ജു ഇനി കളിക്കുക.

ദേശീയ ടീമിനോടൊപ്പം ഈ വര്‍ഷം ഇനി മല്‍സരങ്ങളിലാത്തതു കാരണമാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്കു തിരികെ പോയത്. അടുത്ത മാസം 21 മുതല്‍ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ മാത്രമേ സഞ്ജു ഇനി തിരിച്ചെത്തുകയുള്ളൂ. അതിനു ശേഷം ടി20 ലോകകപ്പിലാണ് അദ്ദേഹം കളിക്കുക.

കിവികള്‍ക്കെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സഞ്ജു ഇപ്പോള്‍ വിജയ് ഹസാരെയില്‍ കളിക്കുന്നത്. അതിനിടെ അദ്ദേഹം ഇപ്പോള്‍ തനിച്ച് ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതിനു ഒരു കാരണവും കൂടിയുണ്ട്. ഇതു എന്താണെന്നറിയാം.

SANJU SAMSON

photocredit / X

ആ വീക്ക്‌നെസ് പഴങ്കഥ

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് സഞ്ജു സാംസണിന്റെ വലിയൊരു വീക്ക്‌നെസ് തുറന്നു കാണിക്കപ്പെടുന്നത്. ശരീരത്തിവുനേരേ വരുന്ന ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പതറുന്ന സഞ്ജുവിനെ ഈ പരമ്പരയില്‍ കണ്ടു. ദീര്‍ഘകാലമായി ഐപിഎല്ലില്‍കളിച്ചുകൊണ്ടിരുന്നിട്ടും അദ്ദേഹത്തിനു അങ്ങനെയൊരു വീക്ക്‌നെസുണ്ടെന്നത് ആര്‍ക്കും അറിയില്ലായിരുന്നുവെന്നതാണ് സത്യം.

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് സഞ്ജുവിന്റെ ഈ ദൗര്‍ബല്യം ശരിക്കും ചൂഷണം ചെയ്തത്. പിന്നീട് ഇതു മനസ്സിലാക്കിയ മറ്റു ഇംഗ്ലീഷ് പേസര്‍മാരും അദ്ദേഹത്തിനു ഇതേ കെണിയൊരുക്കി. പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും സഞ്ജു ഒരേ രീതിയില്‍ പുറത്തായി എന്നതാണ് കൗതുകകരമായ കാര്യം. പുള്‍ ഷോട്ട് കളിച്ച് തുടര്‍ച്ചയായി അദ്ദേഹം ഫീല്‍ഡര്‍മാര്‍ക്കു ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

SANJU SAMSON

ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട സഞ്ജു സാംസണ്‍. വീഡിയോ കാണാം

എന്നാല്‍ ഇനി ടി20 ലോകകപ്പില്‍ ഇങ്ങനെയൊരു വീക്ക്‌മെസുണ്ടെന്നു ആരും പന്തെറിയേണ്ട എന്ന മുന്നറിയിപ്പാണ് സഞ്ജു ഏറ്റവും പുതിയ വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. കാരണം ഷോര്‍ട്ട് ബോളുള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ബാറ്റിങ് പരിശീലനമാണ് അദ്ദേഹം നടത്തിയത്.

യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ വളരെ അനായാസം പുള്‍ ഷോട്ടുകള്‍ കളിക്കുന്ന സഞ്ജുവിനെ വീഡിയോയില്‍ കാണാം. ഓഫ്‌സൈഡിലേക്കും ലെഗ്‌സൈഡിലേക്കും വിക്കറ്റിനു പിറകിലേക്കുമെല്ലാം വളരെ കൂളായാണ് അദ്ദേഹം ഷോര്‍ട്ട് ബോളുകളെ വഴി തിരിച്ചുവിട്ടത്. ടി20 ലോകകപ്പിനു മുമ്പ് ആര്‍ച്ചറടക്കമുള്ള എതിര്‍ ടീം പേസര്‍മാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് പരിശീലന വീഡിയോയില്‍ സഞ്ജു നല്‍കിയിരിക്കുന്നത്.

Story first published: Tuesday, December 23, 2025, 16:58 [IST]
Other articles published on Dec 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+