Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മസിലന്‍മാര്‍ക്കു' നടുവില്‍ സഞ്ജു!! സൂര്യ പ്രതികരിച്ചത് ഇങ്ങനെ, സഞ്ജുവിന്റെ മറുപടി വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുമായി വളരെയധികം സൗഹൃദം പുലര്‍ത്തുന്നയാളാണ് ടി20 ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. അദ്ദേഹം കഴിഞ്ഞ വര്‍ഷം നായകസ്ഥാനമേറ്റെടുത്ത ശേഷം ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് സഞ്ജു. അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാം അദ്ദേഹമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സഞ്ജുവിന്റെ പോസ്റ്റിനു താഴെ പ്രതികരിക്കുന്ന ചുരുക്കം കളിക്കാരിലൊരാളാണ് സൂര്യ. ഇപ്പോഴിതാ സഞ്ജുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനു താഴെയുള്ള സ്‌കൈയുടെ കമന്റുമെല്ലാം വൈറലായി മാറിയിരിക്കുകയാണ്. സൂര്യയുടെ കമന്റിനു രസകരമായ മറുപടിയും മലയാളി താരം നല്‍കിയിട്ടുമുണ്ട്.

SANJU SAMSON SURYA

സഞ്ജുവിന്റെ പോസ്റ്റ്

ഐപിഎല്ലിനു ശേഷം കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു സാംസണ്‍. അവിടെ നിന്നുള്ള പല അപ്‌ഡേറ്റുകളും അദ്ദേഹം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ജിം സെഷനില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് സഞ്ജു പുതുതായി ഇന്‍സ്റ്റയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫിറ്റ്‌നസ് ട്രെയിനര്‍മാരും ബോഡി ബില്‍ഡര്‍മാരുമായ റോബര്‍ട്ട് വില്‍മോട്ട്, ഏലി നെവോ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഇന്‍സ്റ്റയില്‍ അദ്ദേഹം പങ്കുവച്ചത്. ഏറെക്കുറെ അവിടെത്തി, ഇന്നു ഈ ചാംപ്യന്‍മാര്‍ക്കൊപ്പമുള്ള മഹത്തായ സമയമെന്നായിരുന്നു ഫോട്ടോയ്ക്കു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍.

ഈ പോസ്റ്റിനു താഴെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ രസകരമായ കമന്റ്. ചേട്ടാ, ദയവു ചെയ്ത് അവരെ നല്ലൊരു ഫിസിയോയുടെ അടുത്ത് കൊണ്ടുപോവൂ. വീക്കം കൂടുതലാണ് എന്നായിരുന്നു മസിലിനെക്കുറിച്ചുള്ള സൂര്യയുടെ കമന്റ്. പിന്നാലെ സഞ്ജു ഇതിനോടു പ്രതികരിക്കുകയും ചെയ്തു. ഹഹഹ... ഈ വീക്കം ഫിസിസോയ്ക്കു പരിക്കേല്‍പ്പിച്ചേക്കാം എന്നാണ് പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പം സഞ്ജു കുറിച്ചത്.

അതേസമയം, സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്നു കഴിഞ്ഞ മാസം അവസാനം ജര്‍മനിയില്‍ വച്ച്് ശസ്ത്രക്രിയക്കു വിധേയനായ സൂര്യ ഇപ്പോള്‍ വിശ്രമത്തിലാണ്. സപ്തംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനു മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്ുകള്‍.

പൂര്‍ണ ഫിറ്റ്‌സനിലേക്കു തിരികെയെത്താനായാല്‍ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയെ സ്‌കൈ തന്നെ നയിക്കുകയും ചെയ്യും. മൂന്നു വീതം ഏകദിനങ്ങളും ടി20യുമാണ് ബംഗ്ലാദേശില്‍ ഇന്ത്യ കളിക്കുക. നേരത്തേ ആഗസ്റ്റിലാണ് ഈ പര്യടനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇതു സപ്തംബറിലേക്കു മാറ്റിയിരിക്കുകയാണ്.

SANJU SAMSON

വാര്‍ത്തകളില്‍ നിറഞ്ഞ് സഞ്ജു

ഐപിഎല്ലിന്റെ അടുത്ത സീസണിലെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് വിട്ട് അദ്ദേഹം അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറുമെന്ന അഭ്യൂഹങ്ങള്‍ വളരെ ശക്തമാണ്.

ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തോടു ചിരി മാത്രമായിരുന്നു സഞ്ജുവിന്റെ മറുപടി. ഇക്കാര്യം അദ്ദേഹം നിരസിച്ചിട്ടില്ലെന്നതിനാല്‍ അഭ്യൂഹങ്ങളില്‍ കഴമ്പുണ്ടെന്നു തന്നെയാണ് വ്യക്തമാവുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ട്രേഡിനു തയ്യാറാണെങ്കില്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നു സിഎസ്‌കെയും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ട്രേഡ് വിന്‍ഡോയില്‍ റോയല്‍സ് വിട്ട് ചെന്നൈയിലേക്കു സഞ്ജു മാറുമെന്നു തന്നെയാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

Story first published: Sunday, July 6, 2025, 15:31 [IST]
Other articles published on Jul 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+