Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവോ, റുതുരാജോ; ഏറ്റവും നിര്‍ഭാഗ്യവാനായ താരമാര്? ചൗളയുടെ മറുപടി വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെയെടുത്താല്‍ പ്രതിഭയുണ്ടായിട്ടും ദേശീയ ടീമില്‍ മതിയായ അവസരം കിട്ടാത്ത ചിലരുണ്ട്. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന രണ്ടു പേരാണ് മലയാളി താരം സഞ്ജു സാംസണും മഹാരാഷ്ട്രയുടെ റുതുരാജ് ഗെയ്ക്വാദും. അഗ്രസീവ് ശൈലിയുടെ വക്താവാണ് സഞ്ജുവെങ്കില്‍ ക്ലാസിക്ക് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് റുതുരാജ്.

പക്ഷെ ഇന്ത്യന്‍ ടീമില്‍ ഇരുവര്‍ക്കും ഇപ്പോള്‍ സ്ഥാനമുറപ്പില്ല. ടീമിന് അകത്തും പുറത്തുമായി തുടരുകയാണ് രണ്ടു പേരും. സഞ്ജു, റുതുരാജ് ഇവരില്‍ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ ആരായിരിക്കും? കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു മറുപടി പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പിയൂഷ് ചൗള. ശുഭാമങ്കര്‍ മിശ്രയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

SANJU SAMSON

സഞ്ജുവോ, റുതുരാജോ?

സഞ്ജു സാംസണോ, റുതുരാജ് ഗെയ്ക്വാദോ ഇവരില്‍ ഈരാണ് കൂടുതല്‍ നിര്‍ഭാഗ്യവാനായ താരമെന്ന ചോദ്യത്തിനു പെട്ടെന്നു മറുപടി പറയാന്‍ പിയൂഷ് ചൗള ഒന്നു ബുദ്ധിമുട്ടുക തന്നെ ചെയ്തു. അല്‍പ്പനേരം ആലോചിച്ചതിനു ശേഷമാണ് ഇതിനോടു അദ്ദേഹം പ്രതികരിച്ചത്. ഫ്രണ്ടിനെ ഫോണ്‍ ചെയ്യണമെന്നായിരുന്നു തമാശരൂപേണ ചൗള ആദ്യം മറുപടി പറഞ്ഞത്.

ഇതു വളരെ കടുപ്പമേറിയ ചോദ്യം തന്നെയാണ്. ആരെ കളിപ്പിക്കണമെന്നതു ടീം കോമ്പിനേഷനെ കൂടി ആശ്രയിച്ചിരിക്കും. നിര്‍ഭാഗ്യവാനെന്നു ഞാന്‍ പറയില്ല. ടീം കോമ്പിനേഷന്‍ കൂടി നോക്കിയാണ് ആരെ കളിപ്പിക്കണമെന്നത് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയെന്നും ചൗള വ്യക്തമാക്കി.

സഞ്ജു കഴിവുറ്റ താരം

സഞ്ജു സാംസണിന്റെ കഴിവിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് പിയൂഷ് ചൗളയ്ക്കുള്ളത്. മലയാളി വിക്കറ്റ് കീപ്പറെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സഞ്ജു സാംസണ്‍ ഗംഭീര ക്രിക്കറ്റര്‍ തന്നെയാണ്. നിലവില്‍ മല്‍സര രംഗത്തുള്ളവരില്‍ ഏറ്റവും കഴിവുറ്റ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നു അറിയില്ല. ഞാന്‍ സെലക്ടറായാല്‍ മാത്രമേ ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കുകയുള്ളൂ. ചിലപ്പോള്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹം സ്‌കീമിന്റെ ഭാഗമല്ലായിരിക്കാമെന്നും ചൗള ചൂണ്ടിക്കാട്ടി.

RUTURAJ GAIKWAD

സഞ്ജു എന്തു ചെയ്യണം?

ടീമുകളില്‍ നിന്നും ഈ തരത്തില്‍ അവഗണിക്കപ്പെടുമ്പോള്‍ സഞ്ജു സാംസണുള്‍പ്പെടെയുള്ള കളിക്കാര്‍ എന്താണ് ചെയ്യേണ്ടതെന്നും പിയൂഷ് ചൗള ഉപദേശിക്കുന്നു. നിങ്ങളുടെ നിയന്ത്രണത്തില്ലാത്ത കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കുകയാണ് വേണ്ടത്. ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്നിട്ടും താന്‍ തഴയപ്പെടുമ്പോള്‍ അതില്‍ നിരാശപ്പെടുകയോ, അസ്വസ്ഥനാവുകയോ ചെയ്തിട്ടു കാര്യമില്ല.

കാരണം നിങ്ങളെ അതു മാനസികമായി ബാധിച്ചാല്‍ സ്വന്തം കുടുംബത്തെയും അതു മോശമായിട്ടു തന്നെ ബാധിക്കും. മറ്റാര്‍ക്കും ഇതു കൊണ്ടു പ്രശ്‌നമുണ്ടാവാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ ടീമില്‍ നിന്നും തഴയപ്പെട്ടാല്‍ മാനസികമായി തളര്‍ന്നു പോവുകയാണെങ്കില്‍ അതു നിങ്ങളുടെ കുടുംബത്തെയും സ്വന്തം പ്രകടനത്തെയും മാത്രമേ ബാധിക്കുകയുള്ളൂ.

അതിനാല്‍ തന്നെ എന്തു സംഭവിച്ചാലും അതിനെ അതിന്റെ വഴിക്കു വിടുക. നിങ്ങള്‍ സ്വന്തം പ്രകടനത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ടു തന്നെ പോവുക. വര്‍ഷങ്ങളായി ഞാന്‍ പഠിച്ചിട്ടുള്ള കാര്യം ഇതു തന്നെയാണെന്നും ചൗള കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദുലീപ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളില്‍ നിന്നും തഴയപ്പെട്ടെങ്കിലും സഞ്ജുവിനു പിന്നീട് സര്‍പ്‌സൈ് കോള്‍ എത്തിയിരുന്നു. പരിക്കു കാരണം ഇന്ത്യ ഡി വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന്‍ ആദ്യ റൗണ്ടില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ കളിയില്‍ സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമാണ്.

Story first published: Friday, September 13, 2024, 7:28 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+