For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: സഞ്ജുവോ റിഷഭോ, ആരാണ് ഏകദിനത്തില്‍ സീറ്റ് അര്‍ഹിക്കുന്നത്? കണക്കുകളിതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിനോടകം പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യക്ക് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി അഭിമാന പ്രശ്‌നമാണ്. പാകിസ്താന്‍ ആതിഥേയരാവേണ്ട ചാമ്പ്യന്‍സ് ട്രോഫി ഇപ്പോള്‍ ചില മാറ്റങ്ങളോടെയാണ് നടത്തപ്പെടുന്നത്. ആതിഥേയര്‍ പാകിസ്താനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയാണ് വേദിയാകുന്നത്. ഇതില്‍ പാകിസ്താന് അതൃപ്തിയുണ്ട്.

ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാവും പാകിസ്താന്‍ ഇറങ്ങുക. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഏറ്റവും മികച്ച ടീമുമായി ഇറങ്ങി കപ്പുയര്‍ത്തേണ്ടതായുണ്ട്. ഇന്ത്യയുടെ ടീം കരുത്ത് ശക്തമായതിനാല്‍ ടീം തിരഞ്ഞെടുപ്പാവും ഏറ്റവും തലവേദന സൃഷ്ടിക്കുക. ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് ഏറ്റവും തലവേദന ഉയര്‍ത്തുക വിക്കറ്റ് കീപ്പര്‍ റോളില്‍ ആര് വേണമെന്നതാണ്.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ റോളില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ ടീം മുന്‍തൂക്കം നല്‍കുന്നത് സഞ്ജു സാംസണിനും റിഷഭ് പന്തിനുമായിരിക്കും. ഇവരില്‍ ആരാണ് ഏകദിനത്തില്‍ സീറ്റ് അര്‍ഹിക്കുന്നത്?. കണക്കുകള്‍ പരിശോധിച്ച് വിലയിരുത്താം.

റിഷഭ് ഏകദിനത്തില്‍ ദുരന്തം

ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന വിശേഷണം ഉള്ളതിനാലാണ് പലപ്പോഴും ശക്തമായ വിമര്‍ശനം റിഷഭ് പന്തിനെതിരേ ഉയരാത്തത്. റിഷഭിന്റെ ഏകദിനത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ ദുരന്തമാണെന്ന് പറയാം. 31 ഏകദിനം കളിച്ച റിഷഭിന്റെ ശരാശരി 33.5 മാത്രമാണ്. 871 റണ്‍സ് നേടിയ റിഷഭ് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടി. ഏകദിനത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ റിഷഭിന്റെ നിലവാരം ശരാശരിയില്‍ താഴെയാണ്.

വിക്കറ്റിന് പിന്നിലെ റിഷഭിന്റെ മികവ് എടുത്തു പറയാവുന്നതാണ്. എന്നാല്‍ പലപ്പോഴും അലസതകൊണ്ട് അവസരം നശിപ്പിക്കുന്ന വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് റിഷഭ് പന്ത്. താരത്തിന്റെ സമീപകാല പ്രകടനങ്ങളും മോശമാണ്. ഇന്ത്യക്കായി ഏകദിനത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത റിഷഭിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ റിഷഭിന്റെ ടീമിലെ സ്ഥാനം കാത്തിരുന്ന് കണ്ടറിയണം.

sanju samson

സഞ്ജുവിന്റേത് ഗംഭീര കണക്കുകള്‍

സഞ്ജു സാംസണിന്റെ ഏകദിനത്തിലെ കണക്കുകള്‍ ടി20യിലേക്കാള്‍ മികച്ചതാണെന്ന് പറയാം. 16 ഏകദിനം കളിച്ച സഞ്ജു 56.60 ശരാശരിയില്‍ 510 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സഞ്ജുവിന് മധ്യനിരയില്‍ കളിച്ച് മികവ് കാട്ടാന്‍ സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ദക്ഷിണാഫ്രിക്കയെപ്പോലെ ശക്തമായ ബൗളിങ് കരുത്തുള്ള ടീമുകള്‍ക്കെതിരേ പോലും മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ സഞ്ജുവിന് ഏകദിനത്തില്‍ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏകദിനത്തിലും സഞ്ജുവിന് അവസരം ലഭിക്കുമെന്ന് പറയാം. നിലവിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കുകയും റിഷഭ് പന്തിനെ പുറത്തിരുത്തുകയും ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്താവുമെന്നത് കണ്ടറിയാം.

പ്രതീക്ഷയോടെ രാഹുലും

ഇന്ത്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുലിനെ പരിഗണിക്കുന്നുണ്ട്. അവസാന ഏകദിന ലോകകപ്പില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ വലിയ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരമല്ല രാഹുല്‍. അതുകൊണ്ടുതന്നെ ഗംഭീര്‍ രാഹുലിന് കൂടുതല്‍ അവസരം നല്‍കാനുള്ള സാധ്യതയില്ല. ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്. എന്തായാലും ഗംഭീറിന്റെ തീരുമാനമാവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി മാറുക.

Story first published: Tuesday, December 31, 2024, 15:37 [IST]
Other articles published on Dec 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+