For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ദ്രാവിഡ് ബെഞ്ചിലൊതുക്കി, എന്നിട്ടും സഞ്ജു പറഞ്ഞതിങ്ങനെ!! വെറുതെയല്ല ഇത്ര ഫാന്‍സ്

ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി ലോകകപ്പില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായിട്ടാണ് അദ്ദേഹം ഇപ്പോള്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാന്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു.

2024ലെ അവസാന ടി20 ലോകകപ്പിലും അദ്ദേഹം ഇന്ത്യന്‍ സ്‌ക്വാഡിലണ്ടായിരുന്നു. പക്ഷെ അന്നത്തെ കോച്ചായ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു മല്‍സരത്തില്‍ പോലും സഞ്ജുവിനു അവസരം നല്‍കിയില്ല.

ROHIT DRAVID

പകരം റിഷഭ് പന്താണ് മുഴുവന്‍ കളിയിലും ടീമിനായി വിക്കറ്റ് കാത്തത്. അന്നു തനിക്കു നേരിട്ട ഈ അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. ബിസിസിഐ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവഗണനയെപ്പറ്റി സഞ്ജു

ഇന്ത്യ ചാംപ്യന്‍മാരായ കളിഞ്ഞ ടി20 ലോകകപ്പിലുടനീളം ബെഞ്ചില്‍ ഇരിക്കേണ്ടി വന്നെങ്കിലും അതിന്റെ പേരില്‍ അന്നത്തെ കോച്ചും ക്യാപ്റ്റനുമായയ രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ എന്നിവരെപ്പറ്റി ഒരു തരത്തിലുള്ള പരാമര്‍ശവും നടത്താന്‍ സഞ്ജു സാംസണ്‍ തയ്യാറായില്ല. പകരെ തന്ന ലോകകപ്പ് സ്‌ക്വാഡിലെടുത്തതിനു നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്തത്.

2024ലെ ടി20 ലോകകപ്പിനെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഒരു മല്‍സരത്തില്‍ പോലും കളിച്ചില്ല. കാര്യങ്ങള്‍ അല്‍പ്പം ഉയര്‍ന്നും താഴ്ന്നുമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ പ്രതീക്ഷകള്‍ക്കു അനുസൃതമായിരുന്നില്ല അത്. എങ്കിലും 15 അംഗ സ്‌ക്വാഡില്‍ അംഗമാവാന്‍ കഴിഞ്ഞതിനാല്‍ താന്‍ വളരയെധികം നന്ദിയുള്ളവനാണെന്നും സഞ്ജു വെളിപ്പെടുത്തി.

അതേസമയം, സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ തനിക്കു അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും പക്ഷെ അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം മുമ്പൊരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

ഫൈനലില്‍ കളിക്കാന്‍ തയ്യാറായി ഇരിക്കാന്‍ ടീം മാനേജ്‌മെന്റ് തന്നോടു ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനായുള്ള മുന്നൊരുക്കവും നടത്തിയെങ്കിലും ടോസിനു മുമ്പ് അവര്‍ തീരുമാനം മാറ്റിയെന്നുമായിരുന്നു സഞ്ജുവിന്റെ തുറന്നു പറച്ചില്‍.

SANJU SAMSON

ടീമിലെത്തുക എളുപ്പമല്ല

കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കു ഇന്ത്യന്‍ ടീമിലെത്തുകയെന്നത് ഒരിക്കലും എളുപ്പമല്ലെന്നു സഞ്ജു സാംസണ്‍ പറയുന്നു. ഒരിക്കല്‍ ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കവെ എങ്ങനെ ഞങ്ങള്‍ക്കു ഇന്ത്യക്കായി കളിക്കാമെന്നതിനെ പറ്റി സംസാരിക്കാറുണ്ടായിരുന്നു. കേരളത്തില്‍ നിന്നെത്തിയ ശേഷം ഇവിടെ വരെയെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.

ഇതുവരെയുള്ള ക്രിക്കറ്റ് യാത്രയില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇപ്പോള്‍ ഈയൊരു സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഞാന്‍ അതീവ സന്തുഷ്ടനും അനുഗ്രഹിക്കപ്പെട്ടവനമാണെന്നും സഞ്ജു പറയുന്നു.

സൂര്യയുമായൂളള ബന്ധം

ഇന്ത്യയുടെ നിലവിലെ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സഞ്ജു സാംസണ്‍ മനസ്സ് തുറക്കുകയാണ്. സൂര്യയുമായി പലപ്പോഴും ചര്‍ച്ചകള്‍ നടത്തുകയും ഗെയിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കാറുമുണ്ടെന്നും മലയാൡതാരം പറയുന്നു.

എന്റെ റോള്‍ വളരെ വ്യക്തമാണ്. ടീമിനു വേണ്ടി പോസിറ്റീവായ സംഭാവന നല്‍കുകെന്നതു മാത്രമാണ് ഞാന്‍ ചെയ്യേണ്ടത്. കളിക്കളത്തിലിറങ്ങിയാല്‍ ഇംപാക്ടുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഇനിയും അല്‍പ്പം കൂടി ചിലതു ചെയ്യാനുണ്ടെന്നു എനിക്കു തോന്നുന്നു. ടീമിനായി ഗ്രൗണ്ടിലിറങ്ങി കൂടുതലായി സംഭാവന ചെയ്യാനുള്ള കൂടുതല്‍ ദാഹവും എനിക്ക് ഇപ്പോഴുമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനുളള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Thursday, January 22, 2026, 18:34 [IST]
Other articles published on Jan 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+