Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാനാഗ്രഹിച്ചത് ടി20 ലോകകപ്പല്ല! ഇത്രയും ആരാധക പിന്തുണ അര്‍ഹിച്ചോ? സഞ്ജു പറയുന്നു

ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള ടി20 ലോകകപ്പ് നേട്ടത്തെക്കുറിച്ചും ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അദ്ഭുതപ്പെടുത്തുന്ന പിന്തുണയെക്കുറിച്ചും പ്രതികരിച്ചിരിക്കുയാണ് മലയാളി താരം സഞ്ജു സാംസണ്‍. അടുത്ത മാസം നടക്കാനിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനച്ചടങ്ങില്‍ വച്ച് കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെസിഎല്ലിലെ ഐക്കണ്‍ താരങ്ങളിലൊരാളും കൂടിയാണ് സഞ്ജു.

കരിയറിലെ ഏറ്റവും മികച്ച കുറച്ചു മാസങ്ങളാണ് കടന്നുപോയതെന്നു സഞ്ജു വ്യക്തമാക്കി. ഐപിഎല്ലില്‍ നിന്നായിരുന്നു തുടക്കം. ടൂര്‍ണമെന്റില്‍ എനിക്കു നന്നായി ചെയ്യാന്‍ സാധിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും തനിക്കും ടീമിനും കുഴപ്പമില്ലാത്ത പ്രകടനം നടത്താന്‍ കഴിഞ്ഞു. അതു കാരണം ലോകകപ്പ് ടീമില്‍ ഇടം കിട്ടിയത് സ്വപ്‌നതുല്യമായ വിജയമായിട്ടാണ് താന്‍ കാണുന്നതെന്നും സഞ്ജു വ്യക്തമാക്കി.

SANJU SAMSON

പണ്ട് കളിച്ചിരുന്ന കാലത്തു ഇന്ത്യന്‍ ടീമിനു വേണ്ടി ഒരിക്കല്‍ കളിക്കണമെന്നായിരുന്നു വലിയ ആഗ്രഹം. ഇന്ത്യന്‍ ടീമിനായി കളിച്ചു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നത്. മൂന്ന്- നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഞാന്‍ ഇതു ആഗ്രഹിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നതായിരുന്നു എന്റെ സ്വപ്നം. പക്ഷെ മുകളില്‍ നിന്നുള്ളയാള്‍ വിചാരിച്ചത് ടി20 ലോകകപ്പ് ടീമില്‍ വരണമെന്നായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം എനിക്കു യാത്ര ചെയ്യാന്‍ സാധിച്ചു. ഒരു ലോകകപ്പിലെ അനുഭവങ്ങളെന്താണെന്നു ആ ഒരു മാസം എനിക്കു നന്നായി മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്തു. കരിയറിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ഒരു ഇന്ത്യന്‍ ക്രിക്കറ്ററെന്നാല്‍ എത്ര മാത്രം വലിയ കാര്യമാണെന്നു ലോകകപ്പ് വിജയിച്ചതിനു ശേഷമാണ് എനിക്കു മനസ്സിലായത്. ദിവസേനയുള്ള സമ്മര്‍ദ്ദവും നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള ഓട്ടവും കാരണം ഒരു ഓവറോള്‍ ചിത്രം കാണാറില്ലെന്നും അദ്ദേഹം വ്യക്കമാക്കി.

കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണമെന്നാഗ്രഹിച്ച ഒരാള്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറിയെന്നത് വളരെയധികം സന്തോഷം നല്‍കിയ കാര്യമാണ്. ലോകകപ്പിനു ശേഷം ഒരാഴ്ച ഞാന്‍ കുടുംബത്തോടൊപ്പം നാട്ടിലുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെ കപ്പയും മീനുമെല്ലാം കഴിച്ചു (ചിരിക്കുന്നു). സിംബാബ്‌വെ ടൂറില്‍ എനിക്കു കുഴപ്പമില്ലാതെ ചെയ്യാന്‍ സാധിച്ചു. ശ്രീലങ്കന്‍ ടൂറില്‍ പ്രതീക്ഷിച്ചതു പോലെ പറ്റിയതുമില്ലെന്നും സഞ്ജു പറഞ്ഞു.

SANJU SAMSON

ആരാധകര്‍ തനിക്കു നല്‍കുന്ന പിന്തുണയും സ്നേഹവുമെല്ലാം വലിയ കാര്യമാണൈന്നു അദ്ദേഹം പറയുന്നു. കഴിഞ്ഞ മൂന്ന്- നാല് വര്‍ഷമായി നാട്ടിലത്തെ ഒരു എനര്‍ജി വലിയ സംഭവമാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ന്യൂസിലാന്‍ഡ് മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെ പോയാലും അവിടെയെല്ലാം നമ്മുടെ നാട്ടുകാരുണ്ട്.

എടാ മോനേ, കളിയെടാ എന്നു പറഞ്ഞ് അവര്‍ വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നത്. ഇതു ചെറിയ കാര്യമല്ല. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ ഇതെക്കുറിച്ച് ചര്‍ച്ച നടക്കാറുണ്ട്. നിനക്കെവിടെ പോയാലും വലിയ പിന്തുണയാണല്ലോയെന്നും അവര്‍ ചോദിക്കാറുണ്ട്. ഇത്രയും പിന്തുണ അര്‍ഹിക്കുന്നുണ്ടോയെന്നും തനിക്കു സംശയമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 10, 2024, 9:41 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+